കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

16 വര്‍ഷത്തെ ജീവിത പങ്കാളി; കൊവിഡ് കാലത്ത് മര്‍ക്കസിനെ വിവാഹം കഴിച്ച് ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി

Google Oneindia Malayalam News

ഹെല്‍സിങ്കി: ലോകത്തെ തന്നെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയെന്ന വിശേഷണത്തില്‍ ലോക മാധ്യമങ്ങളില്‍ നിറഞ്ഞിരുന്ന വ്യക്തിയായിരുന്നു ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന മരിന്‍. ഫിന്‍ലന്‍ഡിലെ ഗാതഗത മന്ത്രിയായിരുന്ന 34കാരി സന മരിന്‍ കഴിഞ്ഞ ഡിസംബറോടെയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. എട്ട് മാസത്തോളമായി പ്രധാനമന്ത്രി പദത്തിലിരിക്കുന്ന സന മരിന്‍ കഴിഞ്ഞ ദിവസം തന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ തീരുമാനം പ്രഖ്യാപിച്ചിരുന്നു. മറ്റൊന്നുമല്ല, തന്റെ ദീര്‍ഘകാലത്തെ പങ്കാളിയായ മര്‍ക്കസ് റെയ്‌ക്കോണനെ വിവാഹം കഴിച്ച വാര്‍ത്തയായിരുന്നു.

sana marin

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സന മരിന്‍ ഇക്കാര്യം അറിയിച്ചത്. മര്‍ക്കസ് റെയ്‌ക്കോണനെ ചേര്‍ന്ന് നില്‍ക്കുന്ന വിവാഹ ചിത്രങ്ങളും സന മരിന്‍ പങ്കുവച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗക വസതിയായ കേസരന്തയില്‍ വച്ചായിരുന്നു വിവാഹ ആഘോഷങ്ങള്‍ നടന്നതെന്ന് ഫിന്‍ലന്‍ഡ് സര്‍ക്കാര്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങില്‍പങ്കെടുത്തത്. കൊറോണ കാലമായതിനാല്‍ ആഘോഷങ്ങളും ആളുകളെയും ഒഴിവാക്കിയായിരുന്നു വിവാഹം. വെറും 40 പേരില്‍ താഴെ മാത്രമുള്ളവരാണ് വിവാഹത്തില്‍ പങ്കെടുത്തത്.

Recommended Video

cmsvideo
Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam

സന മരിനും റെയ്‌കോണനും തമ്മില്‍ കഴിഞ്ഞ 16 വര്‍ഷത്തോളമായി ഒരുമിച്ച് കഴിയുകയായിരുന്നു. ഇവര്‍ക്ക് രണ്ടര വയസുള്ള ഒരു മകളുണ്ട്. സോഷ്യല്‍ മീഡിയയില്‍ എന്നും സജീവമായ സന സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഫിന്‍ലന്‍ഡിലെ പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടുന്ന വ്യക്തികൂടിയാണ് സന മരിന്‍. കഴിഞ്ഞ ഡിസംബറില്‍ സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടി നേതാവ് ആന്റി റിന്നേ രാജിവച്ചതിനെ തുടര്‍ന്നാണ് സന മരിന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. പാര്‍ട്ടി യോഗത്തില്‍ 29ന് എതിരെ 32 വോട്ട് നേടിയാണ് സന പ്രധാനമന്ത്രി പദം ഉറപ്പിച്ചത്. ഫിന്‍ലന്‍ഡിലെ മൂന്നാമത്തെ വനിത പ്രധാനമന്ത്രിയാണ് സന മരിന്‍.

അതേസമയം, ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ ഭരണാധികാരിയെന്ന പദവി സന മരിന് ആഴ്ചകള്‍ക്ക് മുമ്പ് നഷ്ടപ്പെട്ടിരുന്നു. ഓസ്‌ട്രേലിയയുടെ ചാന്‍സലര്‍ സെബാസ്റ്റിയന്‍ ക്രൂസ് വീണ്ടും അധികാരത്തിലെത്തിയതോടയൊണ് ഈ പദവി സന മരിന് നഷ്ടമായത്. 33കാരനാണ് സെബാസ്റ്റ്യന്‍ ക്രൂസ്.

ചരിത്രം കുറിച്ച് അമേരിക്ക..! ക്രൂ ഡ്രാഗൺ പേടകം സുരക്ഷിതമായി ഭൂമിയെ തൊട്ടു, 45 വർഷത്തിന് ശേഷംചരിത്രം കുറിച്ച് അമേരിക്ക..! ക്രൂ ഡ്രാഗൺ പേടകം സുരക്ഷിതമായി ഭൂമിയെ തൊട്ടു, 45 വർഷത്തിന് ശേഷം

 'ചൈനീസ് ടിവികള്‍ എറിഞ്ഞുടച്ച വിഡ്ഢികളെ ഓര്‍ത്ത് വിഷമം', ഐപിഎല്ലിന് ഇത്തവണയും ചൈനീസ് സ്‌പോണ്‍സര്‍ 'ചൈനീസ് ടിവികള്‍ എറിഞ്ഞുടച്ച വിഡ്ഢികളെ ഓര്‍ത്ത് വിഷമം', ഐപിഎല്ലിന് ഇത്തവണയും ചൈനീസ് സ്‌പോണ്‍സര്‍

English summary
Sana Marin, Prime Minister of Finland, married her long-time partner in a small function
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X