സാന്‍ഡ്‌വിച്ച് വൈകി, യാത്രക്കാരന്‍ 'സിനിമാ നടിയായി', എയര്‍ഹോസ്റ്റസിന് പൊതിരെ തല്ല്
ലണ്ടന്‍: 'വിശന്നാല്‍ നീ സിനിമ നടിമാരെപ്പോലെയാണെന്ന് 'ഒരു ചോക്കലേറ്റിന്റെ പരസ്യത്തില്‍ പറയുന്നുണ്ട്. വിശന്നാല്‍ സിനിമ നടിയല്ല ചിലപ്പോള്‍ ഐസിസ് തീവ്രവാദിയെക്കാളും ഭീകരരാകും ചിലര്‍. ബ്രിട്ടീഷ് ബജറ്റ് എയര്‍ലൈനായ ഈസിജെറ്റിലെ യാത്രക്കാരനാണ് വിശപ്പ് സഹിയ്ക്കാനാവതെ തന്റെ അരിശം എയര്‍ഹസോസ്റ്റസിനോട് തീര്‍ത്തത്.
എയര്‍ഹോസ്റ്റസിനോട് സാന്‍ഡ്‌വിച്ച് ആവശ്യപ്പെട്ട യുവാവ് അത് കിട്ടാന്‍ വൈകിയതില്‍ എയര്‍ഹോസ്റ്റസിനെ ഇടിച്ച് അവശയാക്കി. വിമാനത്തിലെ യുവാവിന്റെ പരാക്രമത്തെത്തുടര്‍ന്ന് പൈലറ്റ് അടിയന്തര ലാന്‍ഡിംഗ് നടത്തി. ജനീവയില്‍ നിന്നും കൊസോവയിലെ പ്രിസ്റ്റീനയിലേയ്ക്ക് പോയ വിമാനത്തിലാണ് സംഭവം നടന്നത്.

180 യാത്രക്കാരുമായിട്ടാണ് വിമാനം പ്രിസ്റ്റീനയിലേയ്ക്ക് യാത്ര തിരിച്ചത്. യാത്ര മധ്യേയാണ് വിശപ്പ് സഹിയക്കാതെ യുവാവ് സാന്‍ഡ്‌വിച്ച് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് നല്‍കാന്‍ വൈകിയത് യുവാവിനെ അക്രമാസക്തനാക്കി. സാന്‍ഡ് വിച്ചുമായി വൈകി വന്ന എയര്‍ഹോസ്റ്റസിനെ യുവാവ് ഇടിച്ചു.
താഴെ വീണ എയര്‍ഹോസ്റ്റസിനെ നിലത്തിട്ടും പൊതിരെ ചവിട്ടി. യാത്രക്കാര്‍ ഇടപെട്ടാണ് ഇയാളെ ശന്തനാക്കിയത്. തുടര്‍ന്ന് ഇറ്റലിയിലെ ഫ്യുമിന്‍സിനോ എയര്‍പോര്‍ട്ടില്‍ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി. ഇറ്റാലിയന്‍ പൊലീസ് അക്രമാസക്തനായ യുവാവിനെ അറസ്റ്റ് ചെയ്തു. എയര്‍ഹോസ്റ്റസിന് മാത്രമേ സംഭവത്തില്‍ പരിക്കേറ്റിട്ടുള്ളൂ.












Click it and Unblock the Notifications