Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹമോചനം ഉറപ്പിച്ച് സാനിയയും മാലിക്കും, മകന്റെ കാര്യവും തീരുമാനമായി..; ഇനി തടസം ഒരു കടമ്പ മാത്രം

ദുബായ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും തമ്മില്‍ വേര്‍പിരിയാന്‍ പോകുന്നു എന്നതാണ് സോഷ്യല്‍ മീഡിയയില്‍ ചൂടുള്ള വാര്‍ത്ത. ഇരുവരും ഇതിനോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഷൊയ്ബ് മാലിക്കുമായി അടുത്ത ബന്ധമുള്ളവര്‍ വാര്‍ത്ത ശരിയാണ് എന്ന തരത്തില്‍ പ്രതികരിച്ചിരുന്നു. ഇത് ഒന്നുകൂടി ഉറപ്പിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും വിവാഹബന്ധം വേര്‍പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്. പിരിയുക എന്നതിലേക്കാണ് ഇരുവരും അന്തിമമായി എത്തിയിട്ടുള്ളത് എന്നാണ് പാകിസ്ഥാനില്‍ നിന്നുള്ള പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശദമായ വിവരങ്ങള്‍ നോക്കാം.

1

പാകിസ്ഥാന്‍ വാര്‍ത്താ ചാനലായ ജിയോ ന്യൂസ് ആണ് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും തമ്മില്‍ വേര്‍പിരിയാന്‍ പോകുന്നു എന്ന കാര്യം വീണ്ടും ഊട്ടിയുറപ്പിക്കുന്നത്. അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇരുവരും ഇതിനോടകം തന്നെ മാനസികമായി വേര്‍പിരിഞ്ഞ് കഴിഞ്ഞു എന്ന തരത്തിലാണ്.

2

സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും വിവാഹമോചനം നേടാന്‍ തീരുമാനിച്ചു. ഇനിനിയമപരമായ നടപടിക്രമങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത് എന്നാണ് ജിയോ ന്യൂസ് പറയുന്നത്. അതായത് നിയമപരമായ സങ്കീര്‍ണതകള്‍ അവസാനിച്ചാല്‍ സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും ഔദ്യോഗികമായി തന്നെ വിവാഹമോചനം പ്രഖ്യാപിക്കും എന്നാണ് ജിയോ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

3

അതേസമയം മകന്‍ ഇഹ്‌സാന്‍ മിര്‍സ മാലികിന്റെ കാര്യത്തില്‍ ഇരുവരും സഹകരിക്കും. മാതാപിതാക്കള്‍ എന്ന നിലയില്‍ ഇഹ്‌സാന് ലഭിക്കേണ്ട വാത്സല്യവും കരുതലും ഇരുവരില്‍ നിന്നും ലഭിക്കും. അടുത്തിടെ ആയിരുന്നു ഇഹ്‌സാന്‍ മിര്‍സ മാലിക്ക് തന്റെ നാലാം ജന്മദിനം ആഘോഷിച്ചത്. ഇതില്‍ സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും ഒന്നിച്ച് പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രം ഷൊയ്ബ് മാലിക് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്ക് വെച്ചിരുന്നു.

4

എന്നാല്‍ സാനിയ മകനൊപ്പമുള്ള ചിത്രവും ഒപ്പം ഒരു വൈകാരികമായ കുറിപ്പുമായിരുന്നു ജന്മദിനത്തില്‍ പങ്ക് വെച്ചിരുന്നത്. ഇതിന് പിന്നാലെ ബുദ്ധിമുട്ടേറിയ നിമിഷങ്ങളിലൂടെയാണ് താന്‍ കടന്ന് പോകുന്നത് എന്ന് സാനിയ മിര്‍സ പറഞ്ഞിരുന്നു. ഇതോടെയാണ് ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ട് എന്ന കാര്യം വെളിവാകുന്നത്. അതിനിടെ ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത് എന്ന് മാലിക്കുമായി അടുത്തവൃത്തങ്ങള്‍ പറഞ്ഞിരുന്നു.

5

2010 ഏപ്രിലിലാണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും വിവാഹിതരായത്. 2018 ലാണ് ഇരുവര്‍ക്കും ഇഹ്‌സാന്‍ എന്ന മകന്‍ ജനിക്കുന്നത്. സാനിയ ഇന്ത്യക്കാരിയും മാലിക്ക് പാകിസ്ഥാന്‍കാരനുമായതിനാല്‍ ഇരുവരും ദുബായില്‍ ആയിരുന്നു താമസിച്ചിരുന്നത്. ഇന്ത്യന്‍ ടെന്നീസിന്റെ ലോകത്ത് പരിചയപ്പെടുത്തിയവരില്‍ മുന്‍നിരയിലാണ് സാനിയ മിര്‍സയുടെ സ്ഥാനം. ലിയാണ്ടര്‍ പേസ്, മഹേഷ് ഭൂപതി എന്നിവരെ പോലെ ലോക ടെന്നീസില്‍ സാനിയ ഇന്ത്യയുടെ മുഖമായിരുന്നു.

6

ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലും മികച്ച വിജയങ്ങള്‍ സാനിയ മിര്‍സ ഇന്ത്യയ്ക്കായി കൊണ്ടുവന്നു. ഇക്കഴിഞ്ഞ ജനുവരിയിലാണ് പ്രൊഫഷണല്‍ ടെന്നീസ് കരിയറിന് വിരാമം കുറിക്കാന്‍ പോകുന്നുവെന്ന് സാനിയ മിര്‍സ പ്രഖ്യാപിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+