Get Updates
Get notified of breaking news, exclusive insights, and must-see stories!

സാനിയയെ ചേര്‍ത്തുപിടിച്ച് മാലിക്ക്, ഫറാ ഖാന് ആശംസ..; അമ്പരപ്പ് മാറാതെ ആരാധകര്‍

ദുബായ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും തമ്മിലുള്ള വിവാഹ മോചന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാന്‍ തുടങ്ങിയിട്ട് നാളേറെയായി. സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും വിവാഹ മോചന വാര്‍ത്തകളില്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഇരുവരുമായി അടുത്ത വൃത്തങ്ങള്‍ വിവാഹ മോചന വാര്‍ത്തകള്‍ സ്ഥിരീകരിക്കുന്ന തരത്തിലാണ് പ്രതികരിക്കുന്നത്.

ഇതിനിടെ സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും ഒന്നിച്ച് അവതരിപ്പിക്കുന്ന ദി മിര്‍സ മാലിക് ടോക്ക് ഷോയും സംപ്രേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ സാനിയ മിര്‍സ പങ്കുവെക്കുന്ന ഇന്‍സ്റ്റഗ്രാം സ്റ്റോറികളും പോസ്റ്റുകളുമാണ് നെറ്റിസണ്‍സ് വിവാഹ നമോചന വാര്‍ത്തകള്‍ക്ക് ഉത്തേജനമാക്കുന്നത്. ഏറ്റവും കഠിനമായ സമയത്തിലൂടെ ആണ് താന്‍ കടന്ന് പോകുന്നത് എന്ന തരത്തിലുള്ള സ്‌റ്റോറികളാണ് ഇന്‍സ്റ്റഗ്രാമില്‍ സാനിയ മിര്‍സ പങ്കുവെക്കുന്നത്.

1

ഇതോടൊപ്പം വിവാഹ മോചന വാര്‍ത്തകള്‍ക്ക് പിന്നാലെ ദി മിര്‍സ മാലിക് ടോക്ക് ഷോയിലെ ചിത്രങ്ങള്‍ അല്ലാതെ ഷൊയ്ബ് മാലിക്കിനൊപ്പമുള്ള ചിത്രങ്ങളും സാനിയ മിര്‍സ പങ്ക് വെക്കുന്നില്ല. എന്നാല്‍ മകനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെക്കുന്നുണ്ട് താനും. എന്നാല്‍ സാനിയ മിര്‍സയുടെ ജന്മദിനത്തില്‍ ഷൊയ്ബ് മാലിക്ക് സാനിയയ്‌ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചിരുന്നു. ഇതിനോടൊപ്പം ഹൃദയഹാരിയായ കുറിപ്പും ഷൊയ്ബ് മാലിക്ക് പങ്ക് വെച്ചിരുന്നു.

2

എന്നാല്‍ സാനിയ മിര്‍സ ഇതിനോട് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ വീണ്ടും സാനിയ മിര്‍സയ്‌ക്കൊപ്പമുള്ള ചിത്രം പങ്ക് വെച്ചിരിക്കുകയാണ് ഷൊയ്ബ് മാലിക്. ബോളിവുഡ് സംവിധായികയും കൊറിയോഗ്രാഫറുമായ ഫറ ഖാന് ജന്മദിനാശംസ നേര്‍ന്ന് കൊണ്ടാണ് സാനിയ മിര്‍സയ്ക്കും ഫറ ഖാനും ഒപ്പമുള്ള പഴയ ചിത്രം ഷൊയ്ബ് മാലിക്ക് പങ്ക് വെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഷൊയ്ബ് മാലിക് സാനിയ മിര്‍സയെ ചേര്‍ത്ത് പിടിച്ചിരിക്കുന്നതും കാണാം.

3

ഇതിന് താഴെ നിരവധി പേര്‍ സാനിയ മിര്‍സയുമായുള്ള വിവാഹ മോചന വാര്‍ത്തകളെ കുറിച്ച് ചോദിക്കുന്നുണ്ട്. അതേസമയംസാനിയ മിര്‍സായകട്ടെ ഫറ ഖാന്റെ ജന്മദിനത്തിന് ഫറയുമൊത്തുള്ള മറ്റൊരു ചിത്രം മാത്രമാണ് പങ്ക് വെച്ചിരിക്കുന്നത്. ഏഷ്യന്‍ കായിക ലോകത്തെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സ്‌പോര്‍ട്‌സ് ദമ്പതിമാരായിരുന്നു ഷൊയ്ബ് മാലിക്കും സാനിയ മിര്‍സയും. 2010 ല്‍ ആണ് ഇരുവരുപം തമ്മില്‍ വിവാഹിതരാകുന്നത്.

4

കഴിഞ്ഞ വര്‍ഷം ഒക്ടോബറോടെ ആണ് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ട് എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്ന് തുടങ്ങിയത്. പാകിസ്ഥാന്‍ നടി ആയിഷ ഒമറുമായുള്ള ഷൊയ്ബ് മാലിക്കിന്റെ വിവാഹേതര ബന്ധമാണ് ഇവരുടെ വിവാഹമോചനത്തിന് കാരണമായത് എന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് കൊണ്ട് ആയിഷ ഒമര്‍ തന്നെ രംഗത്തെത്തിയിരുന്നു.

5

2018 ല്‍ ആണ് സാനിയ മിര്‍സ - ഷൊയ്ബ് മാലിക്ക് ദമ്പതികള്‍ക്ക് ഇഹ്‌സാന്‍ മിര്‍സ മാലിക് എന്ന മകന്‍ ജനിച്ചത്. ഇഹ്‌സാന്റെ നാലാം ജന്മദിനത്തിന് പിന്നാലെ ആണ് സാനിയ മിര്‍സ - ഷൊയ്ബ് മാലിക്ക് ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ട് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. വിവാഹ ശേഷം സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും ദുബായില്‍ ആണ് താമസിക്കുന്നത്.

6

എന്നാല്‍ വിവാഹ മോചന വാര്‍ത്തകള്‍ക്ക് പിന്നാലെ സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും രണ്ട് വീട്ടിലാണ് താമസിക്കുന്നത് എന്നാണ് ഷൊയ്ബ് മാലിക്കുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ചില ടി വി ഷോകള്‍ കമ്മിറ്റ് ചെയ്തതിനാലാണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും ഔദ്യോഗികമായി വിവാഹ മോചന വാര്‍ത്തകള്‍ സ്ഥിരീകരിക്കാത്തത് എന്നാണ് വൃത്തങ്ങള്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+