വിവാഹിതരോട് അങ്ങനെ തോന്നില്ല.. എനിക്കിതില്‍ പങ്കില്ല; സാനിയ- മാലിക് വിവാഹമോചനത്തില്‍ നടി
പാകിസ്ഥാനിലെ അറിയപ്പെടുന്ന നടിയായ ആയിഷ ഒമറുമായുള്ള ഷൊയ്ബ് മാലിക്കിന്റെ ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് സാനിയ - മാലിക്ക് വിവാഹ മോചന വാര്‍ത്തയില്‍ ആയിഷയുടെ പേരും ഉയര്‍ന്ന് വന്നത്.

കറാച്ചി: ഇന്ത്യന്‍ മുന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കുമായുള്ള വിവാഹ മോചന വാര്‍ത്തകള്‍ കഴിഞ്ഞ കുറെ നാളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാണ്. ഇരുവരും വിവാഹ മോചന വാര്‍ത്തകളോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല എങ്കിലും ഷൊയ്ബ് മാലിക്കുമായി അടുത്ത വൃത്തങ്ങള്‍ വിവാഹ മോചന വാര്‍ത്തകള്‍ ശരിയാണ് എന്ന് അറിയിച്ചിട്ടുണ്ട്.
ചില നിയമതടസങ്ങള്‍ ഉള്ളതിനാലാണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും വിവാഹ മോചനം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തത്. ഇതിന് പിന്നാലെ ഇരുവരും തമ്മിലുള്ള വിവാഹ മോചനത്തിലേക്ക് നയിച്ച കാര്യങ്ങള്‍ എന്താണ് എന്നതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പലരും കഥകള്‍ മെനഞ്ഞിരുന്നു. അതിലൊന്ന് പാകിസ്ഥാന്‍ നടി ആയിഷ ഒമറുമായി ഷൊയ്ബ് മാലിക്കിന് ബന്ധമുണ്ട് എന്നുള്ളതായിരുന്നു.

മാലിക്കിനൊപ്പമുള്ള ആയിഷയുടെ ഫോട്ടോ
ഷൊയ്ബ് മാലിക്കും ആയിഷ ഒമറും തമ്മിലുള്ള ഫോട്ടോഷൂട്ടായിരുന്നു ഇതിന് ആധാരമായ കാരണം. എന്നാല്‍ ഇക്കാര്യം നിഷേധിച്ച് ആയിഷ ഒമര്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ കുറച്ച് കൂടി വ്യക്തത വരുത്തിയിരിക്കുകയാണ് ആയിഷ ഒമര്‍. ഉര്‍ദുഫ്‌ളിക്‌സ് എന്ന ഒടിടി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആയിഷ ഒമര്‍ വിവാദത്തില്‍ പ്രതികരിച്ചത്.

വിവാഹിതരോട് അങ്ങനെ തോന്നില്ല
പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തര്‍ അവതരിപ്പിക്കുന്ന ഒരു പരിപാടിക്കിടെയാണ് ആയിഷ ഒമര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഷൊയ്ബ് മാലിക്കുമായി തനിക്കൊരു ബന്ധവുമില്ല എന്നാണ് ആയിഷ ഒമര്‍ പറയുന്നത്. വിവാഹിതരോ കമ്മിറ്റഡോ ആയ പുരുഷന്മരോട് തനിക്ക് ഒരിക്കലും ആകര്‍ഷണം തോന്നില്ല എന്നാണ് ആയിഷ ഒമര്‍ പറയുന്നത്. ഇത്തരം ചോദ്യങ്ങള്‍ക്ക് ആധാരമായ കാര്യങ്ങള്‍ എവിടെ നിന്നാണ് വരുന്നത് എന്നും ആയിഷ ഒമര്‍ അക്തറിനോട് തിരിച്ച് ചോദിച്ചു.
Read more at: https://malayalam.oneindia.com/offbeat/what-is-weekend-marriage-have-you-heard-about-new-trend-know-weekend-marriages-work-in-india-374572.html

ക്ലിക്ക് ബൈറ്റിന് വേണ്ടി ഒപ്പിച്ച പണി
തന്നെ അറിയുന്ന ആളുകള്‍ക്ക് ഇത്തരം അടിസ്ഥാനരഹിതമായ ഊഹാപോഹങ്ങളെക്കുറിച്ച് നന്നായി ബോധ്യമുണ്ട് എന്നും ആയിഷ ഒമര്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം കിംവദന്തികള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ ആണ് ക്ലിക്ക് ബെയ്റ്റായി പ്രചരിപ്പിച്ചത് എന്നും പിന്നീട് പാക് മാധ്യമങ്ങള്‍ അത് ഏറ്റെടുക്കുകയായിരുന്നു എന്നും ആയിഷ ഒമര്‍ ആരോപിച്ചു. നേരത്തേയും ഷൊയ്ബ് മാലിക്കിനെ വിവാഹം കഴിക്കുമെന്ന അഭ്യൂഹങ്ങള്‍ ആയിഷ ഒമര്‍ തള്ളിക്കളഞ്ഞിരുന്നു.

മാലിക്ക് നല്ല സുഹൃത്ത് മാത്രം
സാനിയ മിര്‍സയെയും ഷൊയ്ബ് മാലിക്കിനെയും താന്‍ വളരെയധികം ബഹുമാനിക്കുന്നു എന്നും ആയിഷ ഒമര്‍ വ്യക്തമാക്കിയിരുന്നു. ഷൊയ്ബിനെ വിവാഹം കഴിക്കാന്‍ തനിക്ക് യാതൊരു വിധ പദ്ധതിയുമില്ല. താനും ഷൊയ്ബ് മാലിക്കും നല്ല സുഹൃത്തുക്കളാണെ് എന്നും അത്തരം ബന്ധങ്ങള്‍ ലോകത്ത് പലയിടത്തും ഉള്ളതാണ് ആയിഷ ഒമര്‍ പറഞ്ഞിരുന്നു. 2010 ല്‍ ആണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും വിവാഹിതരാകുന്നത്.

സാനിയ മാലിക്ക് വിവാഹമോചനം
വിവാഹ ശേഷം ദുബായില്‍ ആയിരുന്നു സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും താമസിച്ചിരുന്നത്. 2018 ല്‍ ഇരുവര്‍ക്കും ഇഹ്‌സാന്‍ മിര്‍സ മാലിക്ക് എന്ന പേരുള്ള കുഞ്ഞ് ജനിച്ചിരുന്നു. ഇഹ്‌സാന്‍ മിര്‍സ മാലികിന്റെ നാലാം ജന്മദിനാഘോഷത്തിന് പിന്നാലെയാണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും തമ്മില്‍ അസ്വാരസ്യങ്ങളുണ്ട് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന് തുടങ്ങിയത്.

എന്നാല്‍ ഇതിന് പിന്നാലെ സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും ഒന്നിച്ച് അവതരിപ്പിക്കുന്ന ടോക് ഷോ സംപ്രേഷണം ആരംഭിച്ചിരുന്നു. എങ്കിലും വിവാഹ മോചന വാര്‍ത്തകള്‍ക്ക് ശമനമുണ്ടായിരുന്നില്ല. അടുത്തിടെയാണ് അന്താരാഷ്ട്ര ടെന്നീസില്‍ നിന്ന് സാനിയ മിര്‍സ വിരമിച്ചത്. ഷൊയ്ബ് മാലിക്ക് ദേശീയ ടീമില്‍ കളിക്കുന്നില്ലെങ്കിലും പി എസ് എല്‍ താരമാണ്.












Click it and Unblock the Notifications