'ഞാനൊരു അമ്മയാണ്, മകളാണ്...' പക്ഷെ ഭാര്യയല്ല? സാനിയ പറഞ്ഞത് കേട്ടോ, വിവാഹമോചന വാര്‍ത്തകള്‍ ശരിയോ
കഴിഞ്ഞ ആറ് മാസത്തിലേറെയായി സാനിയ മിര്‍സയുടേയും ഷൊയ്ബ് മാലിക്കിന്റേയും വിവാഹ മോചന വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ സാനിയ പങ്ക് വെച്ച ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ശ്രദ്ധേയമാകുന്നത്

ദുബായ്: ഇന്ത്യന്‍ മുന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും ഏറെ ആഘോഷിക്കപ്പെട്ട സെലിബ്രിറ്റി കപ്പിള്‍സാണ്. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി ഇരുവരുടേയും വിവാഹ മോചന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വിവാഹ മോചനത്തെ സംബന്ധിച്ച് ഇരുവരും ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ലെങ്കിലും ഇത് സംബന്ധിച്ച സൂചനകള്‍ പലപ്പോഴും ഇരുവരും പങ്ക് വെച്ചിട്ടുണ്ട്.
സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കുമായി അടുത്ത വൃത്തങ്ങള്‍ വിവാഹ മോചന വാര്‍ത്തകള്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. സാനിയ മിര്‍സയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളില്‍ പലതും ഇക്കാര്യം സ്ഥിരീകരിക്കുന്ന മട്ടിലുള്ളതാണ് താനും. ഇതിനിടെ സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും ഒന്നിച്ച് അവതരിപ്പിക്കുന്ന ദി മിര്‍സ മാലിക് ഷോ എന്ന ടോക് ഷോ സംപ്രേഷണം ആരംഭച്ചിരുന്നു.

സാനിയയ്ക്ക് മാലിക്കിന്റെ ആശംസ
ഉര്‍ദുഫ്ളിക്സ് എന്ന ഒ ടി ടി ചാനല്‍ ആണ് ദി മിര്‍സ മാലിക് ഷോ എന്ന ടോക് ഷോ സംപ്രേഷണം ചെയ്യുന്നത്. അടുത്തിടെയാണ് സാനിയ മിര്‍സ അന്താരാഷ്ട്ര ടെന്നീസ് കരിയറില്‍ നിന്ന് വിരമിച്ചത്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ടെന്നീസ് താരങ്ങളിലൊരാളാണ് സാനിയ മിര്‍സ. സാനിയ മിര്‍സയുടെ വിരമിക്കലിന് ആശംസയുമായി ഷൊയ്ബ് മാലിക്ക് എത്തുകയും ചെയ്തിരുന്നു.

വിവാഹമോചനമുറപ്പിച്ച് സാനിയ?
എന്നാല്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുകയാണ് ഇരുവരുടേയും വിവാഹമോചന വാര്‍ത്തകള്‍. അതിന് കാരണമാകുന്നത് സാനിയ മിര്‍സ അടുത്തിടെ പങ്ക് വെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റും സ്റ്റോറികളുമാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ ചിത്രത്തിനൊപ്പം ' ഇത് വിശ്വാസം നഷ്ടപ്പെടുത്താനുള്ള സമയമല്ല, മുറുകെ പിടിക്കാനുള്ള സമയമാണ്' എന്നായിരുന്നു സാനിയ മിര്‍സ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച പോസ്റ്റ്. ഇതിന് പിന്നാലെ ഒരു സ്റ്റോറിയും ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചിരുന്നു.

മോശം സമയമെങ്കിലും പുഞ്ചിരിക്കണം
ഇതില്‍ 'ചില ദിവസങ്ങളില്‍ അവള്‍ തന്റെ ഏറ്റവും മോശം സമയങ്ങളില്‍ മികച്ച പുഞ്ചിരിയോടെ ലോകത്തെ വിഡ്ഢികളാക്കുന്നു' എന്നായിരുന്നു സാനിയ മിര്‍സ പങ്ക് വെച്ചിരുന്നത്. ഇപ്പോഴിതാ തന്റെ ഉത്തരവാദിത്തങ്ങളെ കുറിച്ച് ഒരു ഇന്റര്‍വ്യൂവില്‍ താന്‍ പറയുന്നതിന്റെ ഒരു വീഡിയോ ആണ് സാനിയ മിര്‍സ പങ്ക് വെച്ചിരിക്കുന്നത്. യാസിര്‍ ഖാന്‍ എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്കുള്ള നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ ആണ് സാനിയ മിര്‍സ പങ്ക് വെച്ചിരിക്കുന്നത്.

ഭാര്യ എന്ന ഉത്തരവാദിത്തം ഇല്ല
വീഡിയോയില്‍ പറയുന്നത് ഇങ്ങനെയാണ്... 'സന്തുലിതമായി നിലനില്‍ക്കുക എന്നതാണ് ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം. എന്റെ ജീവിതം എടുത്ത് നോക്കിയാല്‍ ഞാനൊരു പ്രൊഫഷണല്‍ അത്‌ലറ്റ് മാത്രമല്ല. ഒരു ബിസിനസ് വുമുണ്‍ ആണ്, ഒരു അമ്മയാണ്, ഒരു മകളാണ്, ഒരു സഹോദരിയാണ്' എന്നാണ് സാനിയ മിര്‍സ പറയുന്നത്. ഇതിന് പിന്നാലെയാണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും വേര്‍പിരിഞ്ഞു എന്ന ഊഹാപോഹം വീണ്ടും ബലപ്പെട്ടത്.

മാലിക്-മിര്‍സ ദമ്പതികള്‍ വേര്‍പിരിഞ്ഞോ?
ഇതില്‍ ഒരിടത്തും താനൊരു ഭാര്യയാണ് എന്ന് സാനിയ മിര്‍സ പറയുന്നത്. അഭിമുഖം നടത്തിയ യാസിര്‍ ഖാന്‍ പങ്ക് വെച്ച വീഡിയോയ്ക്ക് താഴെ ഇക്കാര്യം ചൂണ്ടിക്കാട്ടി പലരും രംഗത്തെത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് താനൊരു ഭാര്യ കൂടിയാണ് എന്ന് സാനിയ മിര്‍സ പറയാത്തത് എന്നാണ് പലരും ചോദിക്കുന്നത്. ഷൊയ്ബ് മാലിക്കുമായി സാനിയ മിര്‍സ വേര്‍പിരിഞ്ഞ് കഴിഞ്ഞു എന്നും അതിനാലാണ് ഭാര്യ എന്ന ഉത്തരവാദിത്തത്തെ കുറിച്ച് സാനിയ പറയാത്തത് എന്നും പലരും ചൂണ്ടിക്കാട്ടുന്നു.

13 വര്‍ഷത്തെ ദാമ്പത്യം
2010 ല്‍ ആണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും വിവാഹിതരാകുന്നത്. വിവാഹത്തിന് ശേഷം ദുബായിലാണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും താമസിച്ചിരുന്നത്. 2018 ല്‍ സാനിയ മിര്‍സയ്ക്കും ഷൊയ്ബ് മാലിക്കിനും ഇഹ്‌സാന്‍ മിര്‍സ മാലിക് എന്ന കുഞ്ഞ് ജനിച്ചിരുന്നു.












Click it and Unblock the Notifications