മരണത്തിന് വരെ കാരണമായേക്കും...!! കൊവിഡിനെതിരെയുള്ള മരുന്ന് പരാജയം, പരീക്ഷണം നിര്‍ത്തിവച്ച് സനോഫി
പാരിസ്: കൊവിഡിനെതിരെ ഫ്രഞ്ച് മരുന്നു നിര്‍മ്മാണ കമ്പനിയായ സനോഫി നിര്‍മ്മിച്ച കെവ്സറ എന്ന മരുന്നിന്റ എല്ലാ പരീക്ഷണങ്ങളും നിര്‍ത്തിവയ്ക്കുന്നതായി കമ്പനിയുടെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കൊവിഡിനെതിരെയുള്ള ഈ മരുന്ന ഉപയോഗിച്ച നടത്തിയ അന്താരാഷ്ട്ര ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ചില രോഗികള്‍ക്ക് പ്രതികൂല പ്രതികരണവും ന്യുമോണിയയും കാണപ്പെടുന്നു. മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ളതിനെ തുടര്‍ന്നാണ് കമ്പനി എല്ലാ പരീക്ഷണങ്ങളും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയാണ് കമ്പനി ഇത് സംബന്ധിച്ച് അറിയിച്ചത്.

Recommended Video
കൊവിഡിനെതിരെ മരുന്ന് കണ്ടുപിടിക്കുന്ന ലോകത്തെ പ്രധാനപ്പെട്ട കമ്പനികളില്‍ ഒന്നാണ് സനോഫി. അമേരിക്കന്‍ പങ്കാളിയായ റെജെനെറോണിനൊപ്പമാണ് സനോഫി കെവ്സാര നിര്‍മ്മിക്കുന്നത്. അതേസമയം, മരുന്ന് പരീക്ഷിക്കുന്നതിനുള്ള തന്റെ ടീമിന്റെ ശ്രമങ്ങളെ സനോഫിയുടെ ആഗോള ഗവേഷണ വികസന വിഭാഗം മേധാവി ജോണ്‍ റീഡ് അഭിനന്ദിച്ചു. ഞങ്ങള്‍ പ്രതീക്ഷിച്ച ഫലം ഈ മരുന്ന് പരീക്ഷണത്തില്‍ ലഭിച്ചില്ലെങ്കിലും, കൊവിഡിനെതിരെയുള്ള ചികിത്സയ്ക്കായി കെവ്സറയുടെ സാധ്യതകളെക്കുറിച്ച് ഞങ്ങളുടെ അറിവ് വര്‍ദ്ധിപ്പിക്കുന്നതിന് ടീം കൈവരിച്ച പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റേഡിയോ ഫ്രാന്‍സിന് നല്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, ലോകത്ത് കൊവിഡ്-19 വ്യാപനം തുടരുകയാണ്. ഇതിനകം രണ്ടര കോടിയിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. കൊവിഡിനെതിരെ വാക്സിന് കണ്ട് പിടിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇന്ത്യയില്‍ കൊവിഡ് വാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലാണ്. റഷ്യ ഇതിനകം തന്നെ വാക്സിന് കണ്ട് പിടിച്ച് അത് കുത്തിവെപ്പും നടത്തി. റഷ്യന്‍ പ്രസിഡന്റ് തന്റെ മകളില്‍ വാക്സിന് പരീക്ഷണം നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നത് വാക്സിന്റെ വിസ്വാസ്യത ഒന്നുകൂടെ വര്‍ദ്ധിപ്പിച്ചിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications