കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണത്തിന് വരെ കാരണമായേക്കും...!! കൊവിഡിനെതിരെയുള്ള മരുന്ന് പരാജയം, പരീക്ഷണം നിര്‍ത്തിവച്ച് സനോഫി

Google Oneindia Malayalam News

പാരിസ്: കൊവിഡിനെതിരെ ഫ്രഞ്ച് മരുന്നു നിര്‍മ്മാണ കമ്പനിയായ സനോഫി നിര്‍മ്മിച്ച കെവ്‌സറ എന്ന മരുന്നിന്റ എല്ലാ പരീക്ഷണങ്ങളും നിര്‍ത്തിവയ്ക്കുന്നതായി കമ്പനിയുടെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കൊവിഡിനെതിരെയുള്ള ഈ മരുന്ന ഉപയോഗിച്ച നടത്തിയ അന്താരാഷ്ട്ര ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ചില രോഗികള്‍ക്ക് പ്രതികൂല പ്രതികരണവും ന്യുമോണിയയും കാണപ്പെടുന്നു. മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ളതിനെ തുടര്‍ന്നാണ് കമ്പനി എല്ലാ പരീക്ഷണങ്ങളും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയാണ് കമ്പനി ഇത് സംബന്ധിച്ച് അറിയിച്ചത്.

covid

Recommended Video

cmsvideo
പ്രതീക്ഷ അര്‍പ്പിക്കാം ഇന്ത്യയുടെ കൊവാക്‌സിനില്‍ | Oneindia Malayalam

കൊവിഡിനെതിരെ മരുന്ന് കണ്ടുപിടിക്കുന്ന ലോകത്തെ പ്രധാനപ്പെട്ട കമ്പനികളില്‍ ഒന്നാണ് സനോഫി. അമേരിക്കന്‍ പങ്കാളിയായ റെജെനെറോണിനൊപ്പമാണ് സനോഫി കെവ്‌സാര നിര്‍മ്മിക്കുന്നത്. അതേസമയം, മരുന്ന് പരീക്ഷിക്കുന്നതിനുള്ള തന്റെ ടീമിന്റെ ശ്രമങ്ങളെ സനോഫിയുടെ ആഗോള ഗവേഷണ വികസന വിഭാഗം മേധാവി ജോണ്‍ റീഡ് അഭിനന്ദിച്ചു. ഞങ്ങള്‍ പ്രതീക്ഷിച്ച ഫലം ഈ മരുന്ന് പരീക്ഷണത്തില്‍ ലഭിച്ചില്ലെങ്കിലും, കൊവിഡിനെതിരെയുള്ള ചികിത്സയ്ക്കായി കെവ്സറയുടെ സാധ്യതകളെക്കുറിച്ച് ഞങ്ങളുടെ അറിവ് വര്‍ദ്ധിപ്പിക്കുന്നതിന് ടീം കൈവരിച്ച പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റേഡിയോ ഫ്രാന്‍സിന് നല്‍കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, ലോകത്ത് കൊവിഡ്-19 വ്യാപനം തുടരുകയാണ്. ഇതിനകം രണ്ടര കോടിയിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. കൊവിഡിനെതിരെ വാക്സിന്‍ കണ്ട് പിടിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ ക്ലിനിക്കല്‍ പരീക്ഷണത്തിലാണ്. റഷ്യ ഇതിനകം തന്നെ വാക്സിന്‍ കണ്ട് പിടിച്ച് അത് കുത്തിവെപ്പും നടത്തി. റഷ്യന്‍ പ്രസിഡന്റ് തന്റെ മകളില്‍ വാക്‌സിന്‍ പരീക്ഷണം നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നത് വാക്‌സിന്റെ വിസ്വാസ്യത ഒന്നുകൂടെ വര്‍ദ്ധിപ്പിച്ചിരുന്നു.

English summary
Sanofi, a French pharmaceutical company has halts trials of Covid 19 Drug
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X