കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാന്റാ ക്ലോസ് ജീവിച്ചിരുന്നു; ക്രൈസ്തവ സമൂഹത്തെ ഞെട്ടിച്ച് തെളിവുമായി പുരാവസ്തു ഗവേഷകര്‍

  • By Anwar Sadath
Google Oneindia Malayalam News

Recommended Video

cmsvideo
സാന്റാ ക്ലോസ് ജീവിച്ചിരുന്നു | Oneindia Malayalam

ന്യൂയോര്‍ക്ക്: ക്രിസ്തുമസ് എത്തുമ്പോള്‍ കൈനിറയെ സമ്മാനവുമായെത്തുന്ന സാന്റാ ക്ലോസിനെ അറിയാത്തവര്‍ ആരുമുണ്ടാകില്ല. നീളന്‍ വെളുത്ത താടിയും മുടിയുമായെത്തുന്ന സാന്റാ അപ്പൂപ്പനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരുസംഘം പുരാവസ്തു ഗവേഷകര്‍. സാന്റ ഒരു കെട്ടുകഥമാത്രമാണെന്ന് വിശ്വസിക്കുന്നവരെ പുതിയ തെളിവുകള്‍ അത്ഭുതപ്പെടുത്തും.

തുര്‍ക്കിയിലെ ഒരു പള്ളിയില്‍ നിന്നും സാന്റായുടെ ശവകുടീരം കണ്ടെത്തിയെന്ന് ഗവേഷകര്‍ പറയുന്നു. ദെമരെ ജില്ലയിലെ സെയ്ന്റ് നിക്കോളസ് പള്ളിയില്‍ നിന്നുമാണ് ഇത് കണ്ടെടുത്തത്. സെയ്ന്റ് നിക്കോളസ് ആണ് സാന്റ ആയി സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത്. കണ്ടെത്തിയ ശവകുടിരം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഗവകുടീരത്തിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ടാവില്ലെന്നാണ് കരുതുന്നത്. എന്നാല്‍ മൊസെക്ക് തറ പൊളിക്കുക ദുഷ്‌കരമായിരിക്കുമെന്ന് പറഞ്ഞു.

santa


ഇറ്റലിയിലെവിടെയോ ആണ് സെയ്ന്റ് നിക്കോളാസിന്റെ ശവകുടീരമെന്നാണ് ഇതുവരെ കരുതിയിരുന്നത്. 1942 മുതല്‍ 1966വരെയുള്ള കാലഘട്ടത്തിലെ ചില രേഖകള്‍ ഗവേഷകര്‍ പരിശോധിച്ചിരുന്നു. ഒരിക്കല്‍ തകര്‍ന്നുപോയ പള്ളി പിന്നീട് വീണ്ടും പണിതുയര്‍ത്തുകയായിരുന്നെന്ന് രേഖകളിലുണ്ട്. പള്ളി വീണ്ടും പണിയുമ്പോള്‍ സ്ഥലത്തുനിന്നും എല്ലുകള്‍ കണ്ടെടുത്തിരുന്നു. ഇത് ഒരു പുരോഹിതന്റെതാണെന്നായിരുന്നു കരുതിയിരുന്നത്. കണ്ടെടുത്തവയില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്താനാണ് ഗവേഷകരുടെ തീരുമാനം. ഇതിനുശേഷം മാത്രമേ അന്തിമ പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ.

English summary
Santa Claus is real but dead: Archaeologists say they’ve found his tomb in Turkey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X