Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ സാന്ത കിടുവാണ് കേട്ടോ... മിഠായി കൊടുക്കാന്‍ വന്ന് ബാങ്കും കവര്‍ന്ന് പോയി, വീഡിയോ!

ക്രിസ്മസ് കാലമല്ലേ സാന്താക്ലോസല്ലേ എന്ന് കരുതിയാണ് ബാങ്ക് ജീവനക്കാര്‍ ആഘോഷപൂര്‍വ്വം അതിഥികളെ വരവേറ്റത്. എന്നാല്‍ ക്രിസ്്മസ് അപ്പൂപ്പന്റെ വേഷവും കെട്ടി വന്ന ആളുടെ ഉദ്ദേശം വേറെയായിരുന്നു. മറ്റൊന്നുമല്ല ബാങ്ക് കവര്‍ച്ച തന്നെ. ടെന്നീസിയില്‍ ക്രിസ്മസ് സാന്തയായി വന്ന് ബാങ്ക് കവര്‍ന്ന് പോയ ഈ മിടുക്കന്റെ വീഡിയോ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലാകുകയാണ് ഇപ്പോള്‍.

തെക്കന്‍ അമേരിക്കയിലെ മിസിസിപ്പിയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. മെംഫിസ് പോലീസ് പുറത്ത് വിട്ട വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ബാങ്കില്‍ സാന്തയുടെ വേഷത്തിലെത്തി കവര്‍ച്ച നടത്തിയ ആളെ പിടികൂടാന്‍ വീഡിയോ സഹായിച്ചേക്കും എന്ന കണക്കുകൂട്ടലിലാണ് പോലീസ് ഈ വീഡിയോ പുറത്ത് വിട്ടതെന്നറിയുന്നു.

sntha

കൈനിറയെ ചോക്ലേറ്റുകളുമായെത്തിയ സാന്ത ബാങ്കിലെ ജീവനക്കാര്‍ക്ക് ഓരോരുത്തര്‍ക്കായി ഇത് നല്‍കുന്നത് സി സി ടി വി ക്യാമറയിലെ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. പിന്നീട് ബാങ്ക് ഉദ്യോഗസ്ഥരില്‍ ഒരാള്‍ക്ക് ഇയാള്‍ കീശയില്‍ നിന്നും എടുത്ത ഒരു കടലാസ് നല്‍കുന്നു. ബാങ്കിന് പുറത്തുള്ള ക്യാമറയില്‍ പണമടങ്ങിയ ബാഗുമായി നടന്നുപോകുന്ന സാന്തയുടെ ദൃശ്യങ്ങളുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+