സഹോദരിയുടെ കല്യാണം അടിപൊളിയാക്കി; സല്‍ക്കാരത്തിന് കഞ്ചാവ് കേക്കുമായി പൊന്നാങ്ങള; വീഡിയോ വൈറൽ
സാന്റിയോഗോ: സഹോദരിയുടെ വിവാഹം ഗംഭീരം ആക്കാത്തതായി ആരും തന്നെ ഉണ്ടാകില്ല. ആഘോഷ പരിപാടികൾക്ക് വേണ്ടി പല വിധ വ്യത്യസ്ത മാർഗ്ഗങ്ങൾ സ്വീകരിക്കുവരാണ് നാം ഓരോരുത്തരും. എന്നാൽ, വൈററ്റി മാറ്റി പിടിച്ച് സഹോദരിയുടെ വിവാഹം അടിപൊളി ആക്കിയിരിക്കുകയാണ് യുവാവ്. ആഘോഷത്തിന്റെ ഭാഗമായി കഞ്ചാവ് കലര്‍ത്തിയ വലിയ കേക്കാണ് വിവാഹ സല്‍ക്കാരത്തിന് എത്തിയത്.
സംഭവം നടന്നത് ചിലിയിലെ സാന്റിയോഗോയിൽ ആണ്. അല്‍വരോ റോഡ്രിക്വിസ് എന്ന ചെറിപ്പക്കാരനാണ് സഹോദരിയുടെ വിവാഹത്തിന് കഞ്ചാവ് കലര്‍ത്തിയ എത്തിച്ച് ആഘോഷിച്ചത്.

29 വയസ്സ് പ്രായമുണ്ട് യുവാവിന്. ഏഴ് തട്ടുകളുള്ള വലിയ കേക്കായിരുന്നു. ഇതിൽ ഒരു തട്ടിലാണ് ഈ യുവാവ് കഞ്ചാവ് കലർത്തിയത്. തുടർന്ന് വിവാഹത്തിന് പങ്കെടുക്കാൻ എത്തിയ അതിഥികള്‍ക്ക് കഞ്ചാവ് കേക്ക് നൽകി. ചിലര്‍ക്ക് ഇത് ലഹരി ആയി മാറി. മാജിക്കല്‍ കേക്ക് ആണെന്ന് പറഞ്ഞ് നിരവധി അതിഥികള്‍ വീണ്ടും ആവേശത്തോടെ കേക്ക് കഴിക്കുകയായിരുന്നു. കേക്ക് ഉണ്ടാക്കാൻ അലങ്കരിക്കാനും ഏകദേശം 20 മണിക്കൂർ വേണ്ടി വന്നു.
അതേസമയം, വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അതിഥികള്‍ക്ക് കേക്കിൽ കഞ്ചാവ് കലർത്തിയ വിവരം അറിയാമെന്നും കുട്ടികൾക്ക് കേക്ക് നൽകിയില്ലെന്നും യുവാവ് വ്യക്തമാക്കി. തന്റെ സഹോദരിയും താനും ഒരുമിച്ച് ഇത്തരത്തിലുള്ള ലഹരി കേക്കുകൾ ഉപയോഗിച്ച് നോക്കിയിട്ടുണ്ട്. തന്റെ സഹോദരിയുടെ പ്രത്യേക ആവശ്യ പ്രകാരമായിരുന്നു ഈ കഞ്ചാവ് കേക്ക് വിവാഹ ചടങ്ങിൽ എത്തിച്ചതെന്നും അല്‍വരോ വ്യക്തമാക്കി.
അതേസമയം, കേക്ക് കഴിച്ച് വിവാഹ ചടങ്ങിൽ അതിഥികൾ ആഘോഷിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. ചിലിയിലെ നിരവധി പേർ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ദമ്പതികൾ കേക്ക് മുറിക്കുന്നതും അതിഥികൾ നൃത്തം ചെയ്യുന്നതും വൈറലായ വീഡിയോയിൽ കാണാൻ സാധിക്കും. 13 മില്യൺ പേർ ഈ വീഡിയോ കണ്ടിരുന്നു. എന്നാൽ, ചിലിയിൽ കഞ്ചാവ് പൊതു സ്ഥലത്ത് ഉപയോഗിക്കുന്നത് കുറ്റ കൃത്യമാണ്. എന്നാൽ, സ്വകാര്യ ചടങ്ങുകൾക്ക് ഇവ ഉപയോഗിക്കുന്നതിൽ തെറ്റില്ല.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications