Get Updates
Get notified of breaking news, exclusive insights, and must-see stories!

ശാരദാ ചിട്ടി തട്ടിപ്പ്: രാജീവ് കുമാറിന് കുരുക്ക് മുറുകുന്നു, കൊൽക്കത്ത ഹൈക്കോടതി കയ്യൊഴിഞ്ഞു!!

കൊൽക്കത്ത: ശാരദാ ചിട്ടി തട്ടിപ്പിൽ മുൻ കൊൽക്കത്ത പോലീസ് കമ്മീഷണർക്ക് തിരിച്ചടി. ശാരദ ചിട്ടി തട്ടിപ്പ് കേസിൽ അറസ്റ്റിൽ നിന്ന് രാജീവ് കുമാറിന് മോചനം നൽകിക്കൊണ്ടുള്ള ഉത്തരവ് കൊൽക്കത്ത ഹൈക്കോടതിയാണ് റദ്ദാക്കിയത്. പരാതിക്കാരന്റെ തന്നെ ലക്ഷ്യം വെച്ച് നീങ്ങുകയാണെന്ന രാജീവ് കുമാറിന്റെ വാദമാണ് ഹൈക്കോടതി തള്ളിയത്. ഇതോടെ സിബിഐയ്ക്ക് മുമ്പാകെ ഹാജരാകേണ്ട സ്ഥിതിയാണ് രാജീവ് കുമാറിനുള്ളത്.

കൊൽക്കത്ത ഹൈക്കോടതിയുടെ ഇടപെടലോടെ സിബിഐക്ക് രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാനുള്ള എല്ലാ പ്രതിബന്ധങ്ങളും നീങ്ങുകയും ചെയ്തിട്ടുണ്ട്. ഇതോടെ രാജീവ് കുമാറിന് സിബിഐ യ്ക്ക് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച കേന്ദ്ര ഏജൻസിക്ക് മുമ്പാകെ ഹാജരാകാനുള്ള നിർദേശമാണ് ലഭിച്ചിട്ടുള്ളത്. ഹൈക്കോടതി വിധി റദ്ദാക്കിയതിന് പിന്നാലെയാണ് രാജീവ് കുമാറിന് കുരുക്ക് മുറുകുന്നത്. ഇതോടെ സിബിഐ അറസ്റ്റിലേക്ക് നീങ്ങുമെന്നാണ് സൂചന.

rajivkumar-15

2014ൽ ശാരദാ ചിട്ടി തട്ടിപ്പ് കേസ് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്നു രാജീവ് കുമാർ. 2014ലാണ് മറ്റ് ചിട്ടി തട്ടിപ്പ് കേസുകൾക്കൊപ്പം സുപ്രീം കോടതി ശാരദാ ചിട്ടി തട്ടിപ്പ് കേസ് സിബിഐക്ക് കൈമാറുന്നത്. നിലവിൽ പശ്ചിമബംഗാൾ സിഐഡി അഡീഷണൽ ഡയറക്ടറാണ് രാജീവ്. ശാരദാ തട്ടിപ്പ് കേസ് 2500 കോടിയുടെ ചിട്ടി തട്ടിപ്പാണ് ശാദരാ ചിട്ടി കമ്പനിക്കെതിരെയുള്ളത്. നിക്ഷേപത്തിന് വൻ തുക നൽകാമെന്ന് വാഗ്ദാനം നൽകിയാണ് നിക്ഷേപകരെ കബളിപ്പിച്ചത്.

 കേസ് സിബിഐയ്ക്ക്

കേസ് സിബിഐയ്ക്ക്

2014ൽ ശാരദാ ചിട്ടി തട്ടിപ്പ് കേസ് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്നു രാജീവ് കുമാർ. 2014ലാണ് മറ്റ് ചിട്ടി തട്ടിപ്പ് കേസുകൾക്കൊപ്പം സുപ്രീം കോടതി ശാരദാ ചിട്ടി തട്ടിപ്പ് കേസ് സിബിഐക്ക് കൈമാറുന്നത്. നിലവിൽ പശ്ചിമബംഗാൾ സിഐഡി അഡീഷണൽ ഡയറക്ടറാണ് രാജീവ്. ശാരദാ തട്ടിപ്പ് കേസ് 2500 കോടിയുടെ ചിട്ടി തട്ടിപ്പാണ് ശാദരാ ചിട്ടി കമ്പനിക്കെതിരെയുള്ളത്. നിക്ഷേപത്തിന് വൻ തുക നൽകാമെന്ന് വാഗ്ദാനം നൽകിയാണ് നിക്ഷേപകരെ കബളിപ്പിച്ചത്.

 വീട്ടിലെത്തി നോട്ടീസ് നൽകി

വീട്ടിലെത്തി നോട്ടീസ് നൽകി


മമതാ ബാനർജിയുടെ വിശ്വസ്തനെതിരെ കുരുക്ക് മുറുക്കി സിബിഐയാണ് രംഗത്തെത്തിയിട്ടുള്ളത്. അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല സംരക്ഷണം കൊൽക്കത്ത ഹൈക്കോടതി നീക്കിയതിന് പിന്നാലെ സിബിഐ ഉദ്യോഗസ്ഥർ വീട്ടിലെത്തി നോട്ടീസ് നൽകുകയായിരുന്നു. ശനിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നിർദേശം. രാജീവ് കുമാറിന് ഇടക്കാല സംരക്ഷണം നൽകുന്നത് നീതിനിർവഹണത്തെ തടസ്സപ്പെടുത്തുന്നതിന് തുല്യമാണെന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. ഇതോടെ ഏത് സമയവും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനുള്ള സാധ്യതയുമുണ്ട്. ചിട്ടി തട്ടിപ്പ് കേസിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെയുള്ള തെളിവുകൾ രാജീവ് കുമാർ നശിപ്പിച്ചുവെന്നാണ് സിബിഐ ഉന്നയിക്കുന്ന ആരോപണം.

 അന്വേഷണവുമായി സഹകരിച്ചില്ലെന്ന്

അന്വേഷണവുമായി സഹകരിച്ചില്ലെന്ന്

ശാദരാ ചിട്ടി തട്ടിപ്പ് കേസിൽ സുപ്രീം കോടതി നിർദേശ പ്രകാരം സിബിഐ അഞ്ച് ദിവസം രാജീവ് കുമാറിനെ ചോദ്യം ചെയ്തിരുന്നു. എന്നാൽ അദ്ദേഹം ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെന്നാണ് സിബിഐ വ്യക്തമാക്കിയത്. ഇതോടെയാണ് രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള അനുമതി സിബിഐ കോടതിയോട് അഭ്യർത്ഥിച്ചത്. എന്നാൽ അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകുന്ന നടപടിയാണ് നേരത്തെ കോടതി സ്വീകരിച്ചത്.

തെളിവുകൾ നശിപ്പിച്ചെന്ന്

തെളിവുകൾ നശിപ്പിച്ചെന്ന്

ശാരദാ തട്ടിപ്പ് കേസിൽ പിടിയിലായ തൃണമൂൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ പിടിയിലായവരുടെ നിർണായക തെളിവുകൾ നശിപ്പിക്കാൻ സഹായിച്ചുവെന്നാണ് സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്. നിർണായക വിവരങ്ങളുള്ള ലാപ്ടോപ്പ്, മൊബൈൽ ഫോണുകൾ എന്നിവ നശിപ്പിക്കാൻ സഹായിച്ചുവെന്നാണ് സിബിഐ ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+