ചൊവ്വാ ദൗത്യത്തിന് പിന്നിലെ പെൺകരുത്ത്;യുഎഇയുടെ അഭിമാനമായി സാറാ അല്‍ അമീരി
അബുദാബി; യുഎഇയുടെ അഭിമാനമായി മാറിയ പര്യവേഷണ ദൗത്യമായ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിയതിന്റെ ആഹ്ളാദത്തിലാണ് രാജ്യം. യുഎഇ ഈ നേട്ടം സ്വന്തമാക്കിയപ്പോൾ അതിനൊപ്പം തന്നെ ചേർത്ത് വായിക്കപ്പെടുന്ന ഒരു പേരുണ്ട്,34 കാരി സാറാ അൽ അമീരി. ദൗത്യത്തിന് നേതൃത്വം നല്കിയ ശാസ്ത്ര മുന്നേറ്റ വകുപ്പ് മന്ത്രിയും ബഹിരാകാശ പദ്ധതി മേധാവിയുമാണ് അവർ. ഒരു സ്ത്രീ ഈ ദൗത്യം ഏറ്റെടുത്താൽ വിജയിക്കുമോയെന്ന് ആശങ്കപ്പെടുന്നവർക്കുള്ള മറുപടി കൂടിയാണ് ദൗത്യ വിജയത്തിലൂടെ സാറ നൽകിയിരിക്കുന്നത്, അറബ് ലോകത്തെ സ്ത്രീ ശാക്തീകരണത്തിന്റെ പുതുചരിത്രം കൂടിയാണ് സാറയിലൂടെ രചിക്കപ്പെട്ടിരിക്കുന്നത്.

ചെറുപ്പത്തിൽ തന്നെ പഠനത്തിൽ മികവ് തെളിയിച്ചിരുന്ന സാറാ
2004 ല്‍ അമേരിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് ഷാര്‍ജയില്‍ നിന്നുമാണ് കംപ്യൂട്ടര്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്ദര ബിരുദവും നേടിയത്. പിന്നീട് കുറച്ചുകാലം കംപ്യൂട്ടര്‍ എന്‍ജിനീയറായി പ്രവര്‍ത്തിച്ചു. 2009 ൽ ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രത്തിലേക്ക് ഒരു അഭിമുഖത്തിനായി വന്നപ്പോഴാണ് തന്‍റെ പ്രവര്‍ത്തന മേഖല ബഹിരാകാശമാണെന്ന് അമീരി തിരിച്ചറിയുന്നത്. അവിടെ ആദ്യത്തെ എമിറാത്തി എർത്ത് നിരീക്ഷണ ഉപഗ്രഹമായ ദുബായ് സാറ്റ് -1 ൽ ജോലി ആരംഭിച്ച അമീരി ഉയരങ്ങള്‍ കീഴടക്കിയത് അതിവേഗമായിരുന്നു.
2017 ൽ നൂതന സാങ്കേതികവിദ്യയുടെ മന്ത്രിയായി നിയമിതയായ അവർ ഓഗസ്റ്റിൽ ബഹിരാകാശ ഏജൻസിയുടെ ചെയർമാനായി. കഴിഞ്ഞ വർഷം 2020 ലെ ഏറ്റവും പ്രചോദനാത്മകവും സ്വാധീനശക്തിയുള്ളതുമായ 100 വനിതകളിൽ ഒരാളായി ബിബിസി സാറ അല്‍ അമീരിയെ തിരഞ്ഞെടുത്തിരുന്നു. പട്ടികയിലെ ഏക അറബ് വനിതയായിരുന്നു സാറ അൽ അമീരി.
നാല് വർഷങ്ങൾക്ക് മുൻപാണ് സാറാ ബഹിരാകാശ ദൗത്യം ഏറ്റെടുക്കുന്നത്. 80 ശതമാനം വനിതകളെ ഉൾപ്പെടുത്തി സാറാ രൂപീകരിച്ച ശാസ്ത്ര സംഘത്തിനെതിരെ തുടക്കത്തിൽ പരിഹാസം മാത്രമായിരുന്നു.
50 ശതമാനം മാത്രം വിജയ സാധ്യത കൽപ്പിക്കപ്പെട്ട സ്പേസ് പദ്ധതി ഭരണകുടത്തിന്റേയും അതിന് പിന്നിൽ പ്രവർത്തിച്ചവരുടേയും ഇച്ഛാശക്തിയുടെ കൂടി ഫലമായാണ് വിജയപഥത്തിലെത്തിയത്. ഏഴു മാസത്തെ യാത്രയ്ക്കു ശേഷം ഹോപ് പ്രോബ് ചൊവ്വാഴ്ച രാത്രി 7.42നാണ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. ഇതോടെ ഈ ലക്ഷ്യം കൈവരിക്കുന്ന അഞ്ചാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് യുഎഇ.
-
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില











Click it and Unblock the Notifications