കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൊവ്വാ ദൗത്യത്തിന് പിന്നിലെ പെൺകരുത്ത്;യുഎഇയുടെ അഭിമാനമായി സാറാ അല്‍ അമീരി

Google Oneindia Malayalam News

അബുദാബി; യുഎഇയു‌ടെ അഭിമാനമായി മാറിയ പര്യവേഷണ ദൗത്യമായ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിയതിന്റെ ആഹ്ളാദത്തിലാണ് രാജ്യം. യുഎഇ ഈ നേട്ടം സ്വന്തമാക്കിയപ്പോൾ അതിനൊപ്പം തന്നെ ചേർത്ത് വായിക്കപ്പെടുന്ന ഒരു പേരുണ്ട്,34 കാരി സാറാ അൽ അമീരി. ദൗത്യത്തിന് നേതൃത്വം നല്കിയ ശാസ്ത്ര മുന്നേറ്റ വകുപ്പ് മന്ത്രിയും ബഹിരാകാശ പദ്ധതി മേധാവിയുമാണ് അവർ. ഒരു സ്ത്രീ ഈ ദൗത്യം ഏറ്റെടുത്താൽ വിജയിക്കുമോയെന്ന് ആശങ്കപ്പെടുന്നവർക്കുള്ള മറുപടി കൂടിയാണ് ദൗത്യ വിജയത്തിലൂടെ സാറ നൽകിയിരിക്കുന്നത്, അറബ് ലോകത്തെ സ്ത്രീ ശാക്തീകരണത്തിന്റെ പുതുചരിത്രം കൂടിയാണ് സാറയിലൂടെ രചിക്കപ്പെട്ടിരിക്കുന്നത്.

sarah al amiri

ചെറുപ്പത്തിൽ തന്നെ പഠനത്തിൽ മികവ് തെളിയിച്ചിരുന്ന സാറാ
2004 ല്‍ അമേരിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് ഷാര്‍ജയില്‍ നിന്നുമാണ് കംപ്യൂ‌ട്ടര്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്ദര ബിരുദവും നേടിയത്. പിന്നീട് കുറച്ചുകാലം കംപ്യൂട്ടര്‍ എന്‍ജിനീയറായി പ്രവര്‍ത്തിച്ചു. 2009 ൽ ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രത്തിലേക്ക് ഒരു അഭിമുഖത്തിനായി വന്നപ്പോഴാണ് തന്‍റെ പ്രവര്‍ത്തന മേഖല ബഹിരാകാശമാണെന്ന് അമീരി തിരിച്ചറിയുന്നത്. അവിടെ ആദ്യത്തെ എമിറാത്തി എർത്ത് നിരീക്ഷണ ഉപഗ്രഹമായ ദുബായ് സാറ്റ് -1 ൽ ജോലി ആരംഭിച്ച അമീരി ഉയരങ്ങള്‍ കീഴ‌ടക്കിയത് അതിവേഗമായിരുന്നു.

2017 ൽ നൂതന സാങ്കേതികവിദ്യയുടെ മന്ത്രിയായി നിയമിതയായ അവർ ഓഗസ്റ്റിൽ ബഹിരാകാശ ഏജൻസിയുടെ ചെയർമാനായി. കഴിഞ്ഞ വർഷം 2020 ലെ ഏറ്റവും പ്രചോദനാത്മകവും സ്വാധീനശക്തിയുള്ളതുമായ 100 വനിതകളിൽ ഒരാളായി ബിബിസി സാറ അല്‍ അമീരിയെ തിരഞ്ഞെടുത്തിരുന്നു. പട്ടികയിലെ ഏക അറബ് വനിതയായിരുന്നു സാറ അൽ അമീരി.

നാല് വർഷങ്ങൾക്ക് മുൻപാണ് സാറാ ബഹിരാകാശ ദൗത്യം ഏറ്റെടുക്കുന്നത്. 80 ശതമാനം വനിതകളെ ഉൾപ്പെടുത്തി സാറാ രൂപീകരിച്ച ശാസ്ത്ര സംഘത്തിനെതിരെ തുടക്കത്തിൽ പരിഹാസം മാത്രമായിരുന്നു.
50 ശതമാനം മാത്രം വിജയ സാധ്യത കൽപ്പിക്കപ്പെട്ട സ്പേസ് പദ്ധതി ഭരണകുടത്തിന്റേയും അതിന് പിന്നിൽ പ്രവർത്തിച്ചവരുടേയും ഇച്ഛാശക്തിയുടെ കൂടി ഫലമായാണ് വിജയപഥത്തിലെത്തിയത്. ഏഴു മാസത്തെ യാത്രയ്ക്കു ശേഷം ഹോപ് പ്രോബ് ചൊവ്വാഴ്ച രാത്രി 7.42നാണ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചത്. ഇതോടെ ഈ ലക്ഷ്യം കൈവരിക്കുന്ന അഞ്ചാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് യുഎഇ.

കേന്ദ്ര നിർദ്ദേശം; ചുരുക്കം ചില അക്കൗണ്ടുകൾ മാത്രം മരവിപ്പ് ട്വിറ്റർ.. ഇന്ത്യക്ക് പുറത്ത് നിരോധനമില്ലകേന്ദ്ര നിർദ്ദേശം; ചുരുക്കം ചില അക്കൗണ്ടുകൾ മാത്രം മരവിപ്പ് ട്വിറ്റർ.. ഇന്ത്യക്ക് പുറത്ത് നിരോധനമില്ല

'കമൽ മാനദണ്ഡമനുസരിച്ച്' ഇടതുപക്ഷക്കാരെ കുത്തികയറ്റുന്ന എൽഡിഎഫ് സർക്കാർ; ജനങ്ങളോട് മാപ്പ് പറയണം''കമൽ മാനദണ്ഡമനുസരിച്ച്' ഇടതുപക്ഷക്കാരെ കുത്തികയറ്റുന്ന എൽഡിഎഫ് സർക്കാർ; ജനങ്ങളോട് മാപ്പ് പറയണം'

കായിക ദിനാഘോഷത്തില്‍ പുതിയ ലുക്കില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി; ചിത്രങ്ങള്‍ കാണാം

കാപ്പൻ കാലുമാറിയാൽ ഏലത്തൂരിൽ എകെ ശശീന്ദ്രൻ പുറത്ത്?..പ്രമുഖനെ രംഗത്തിറക്കാൻ നീക്കവുമായി സിപിഎംകാപ്പൻ കാലുമാറിയാൽ ഏലത്തൂരിൽ എകെ ശശീന്ദ്രൻ പുറത്ത്?..പ്രമുഖനെ രംഗത്തിറക്കാൻ നീക്കവുമായി സിപിഎം

Recommended Video

cmsvideo
കങ്കണയും സന്തോഷ് പണ്ഡിറ്റും എങ്ങനെ ബിജെപിയില്‍ ചേര്‍ന്നെന്ന് ഇപ്പോ മനസ്സിലായി

English summary
Sarah Al Amiri Woman behind UAE's Mars mission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X