ട്രംപിനെതിരെ പട്ടാള അട്ടിമറിക്ക് ആഹ്വാനം..! അമേരിക്കന്‍ പ്രസിഡണ്ടിനെതിരെ കലാപക്കൊടി താഴുന്നില്ല...!
ഡൊണാള്‍ഡ് ട്രംപിനെതിരെ അമേരിക്കയില്‍ പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല.
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ടായി സ്ഥാനമേല്‍ക്കുന്നതിന് മുന്‍പേ തന്നെ തുടങ്ങിയതാണ് രാജ്യമെങ്ങും ട്രംപ് വിരുദ്ധ പ്രതിഷേധങ്ങള്‍. ട്രംപിനെതിരായ വികാരം അമേരിക്കയില്‍ ശമിച്ചിട്ടില്ല. ഡൊണാള്‍ഡ് ട്രംപിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഹോളിവുഡ് സിനിമാതാരം സാറാ സില്‍വര്‍മാന്റെ ട്വീറ്റ് ട്രംപ് വിരുദ്ധര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഒപ്പം അമേരിക്കന്‍ പ്രസിഡണ്ടിനെതിരെ പട്ടാള അട്ടിമറി ആവശ്യപ്പെട്ടതിലൂടെ സാറാ സില്‍വര്‍മാന്‍ വിവാദത്തിലുമാണ്. ഉണര്‍ന്നെണീറ്റ് പ്രതിരോധത്തിന് അണി ചേരൂ.സൈന്യം കൂടെയുണ്ടെങ്കില്‍ അമേരിക്കയിലെ ഫാസിസ്റ്റുകളെ പുറത്താക്കാം. ഭ്രാന്തന് രാജാവിനും അണികള്‍ക്കും വിട പറയാം'' എന്നാണ് സാറാ സില്‍വര്‍മാന്റെ പോസ്റ്റ്. നടി എന്നതിലുപരി നിര്‍മ്മാതാവും എഴുത്തുകാരിയും കൂടിയാണ് സാറാ സില്‍വര്‍മാന്‍.

സാറയുടെ പോസ്റ്റ് ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്. ലക്ഷക്കണക്കിന് ആരാധകരാണ് സാറയ്ക്ക് ട്വിറ്ററിലുള്ളത്. പലരും ട്വീറ്റ് ഗൗരവത്തിലാണെടുത്തതും. ട്രംപിനെതിരെ കാലിഫോര്‍ണിയയിലും ബെര്‍ക്ക്ലിയിലും കലാപമുയര്‍ന്ന പശ്ചാത്തലത്തിലാണ് സാറയുടെ ട്വീറ്റ്.അതേസമയം സാറയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ട്രംപ് അനുകൂലികളും രംഗത്തെത്തിയിട്ടുണ്ട്.
-
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും -
ട്രംപിനെ വിളിച്ച് മോദി: സമാധാന ചര്‍ച്ചകള്‍ക്ക് പൂര്‍ണ പിന്തുണ; വിമര്‍ശനവുമായി കോണ്‍ഗ്രസ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും












Click it and Unblock the Notifications