വെല്ലുവിളിക്കുന്നതിന് പിന്നില്‍, കോണ്‍സുലാര്‍ സഹായം നല്‍കില്ലെന്ന് പാകിസ്താന്‍
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുല്‍ഭൂഷണ്‍ ജാദവിന് കോണ്‍സുലാര്‍ സഹായം നല്‍കില്ലെന്ന് പാകിസ്താന്‍. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അന്തിമ വിധി വരുന്നത് വരെ കുല്‍ഭൂഷണ്‍ ജാദവിന്റെ ശിക്ഷ നിര്‍ത്തി ....
ഇസ്ലാമബാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുല്‍ഭൂഷണ്‍ ജാദവിന് കോണ്‍സുലാര്‍ സഹായം നല്‍കില്ലെന്ന് പാകിസ്താന്‍. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അന്തിമ വിധി വരുന്നത് വരെ കുല്‍ഭൂഷണ്‍ ജാദവിന്റെ ശിക്ഷ നിര്‍ത്തി വയ്ക്കാനാണ് കോടതിയുടെ നിര്‍ദേശമെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് പറഞ്ഞു.
ജാദവ് ഇന്ത്യയുടെ ചാരനാണ്. അത് ജാദവ് തന്നെ തുറന്ന് സമ്മതിച്ചതുമാണ്. ഇന്ത്യന്‍ പൗരന്‍ മാത്രമല്ല, ജാദവ് ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കൂടിയാണ്. കേസില്‍ രാജ്യാന്തര കോടതിയില്‍ ഹാജരാകാന്‍ പാക് നിയമസംഘത്തിന് അഞ്ചു ദിവസം മാത്രമാണ് ലഭിച്ചതെന്നും അസീസ് വ്യക്തമാക്കി.

കേസില്‍ പാകിസ്താന്‍ തോറ്റു പോയെന്ന് കരുതണ്ട. വധശിക്ഷ താത്കാലികമായി സ്റ്റേ ചെയ്യുക മാത്രമാണ് ചെയ്തത്. അത്തരത്തില്‍ കോണ്‍സുലാര്‍ നല്‍കാന്‍ കോടതി നിര്‍ദ്ദേശമില്ലെന്നും അസീസ് പറഞ്ഞു. അടുത്ത തവണ കേസ് പരിഗണിക്കുമ്പോഴേക്കും അഭിഭാഷക സംഘത്തെ ശക്തിപ്പെടുത്തുമെന്നും അസീസ് പറഞ്ഞു.












Click it and Unblock the Notifications