കലാപ ഭൂമിയായി ദക്ഷിണാഫ്രിക്ക; ഞെട്ടിക്കുന്ന സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ പുറത്ത്
നിരവധി കെട്ടിടങ്ങൾക്ക് തീയിട്ടും പൊതുമുതലുകൾ നശിപ്പിച്ചും കലാപം സൃഷ്ടിച്ച അക്രമകാരികളെ നേരിടാൻ ഒടുവിൽ സൈന്യത്തിന് നേരിട്ടിറങ്ങേണ്ടി വന്നു
ന്യൂഡൽഹി: മുൻ രാഷ്ട്രപതി ജേക്കബ് സുമയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കലാപ ഭൂമിയായിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം അക്രമകാരികൾ നാശം വിതച്ചു. നിരവധി കെട്ടിടങ്ങൾക്ക് തീയിട്ടും പൊതുമുതലുകൾ നശിപ്പിച്ചും കലാപം സൃഷ്ടിച്ച അക്രമകാരികളെ നേരിടാൻ ഒടുവിൽ സൈന്യത്തിന് നേരിട്ടിറങ്ങേണ്ടി വന്നു.
Recommended Video
കേരളത്തില്‍ ഇന്ന് കടുത്ത നിയന്ത്രണം: ചിത്രങ്ങള്‍

അക്രമണങ്ങളുടെ ഭീകരദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന്റെ തീവ്രത വ്യക്തമാക്കുകയാണ് മാക്‌സർ ടെക്നോളജീസ് പുറത്തുവിട്ട ദക്ഷിണാഫ്രിക്കയുടെ പുതിയ സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ. ഡർബൻ, പീറ്റർമാരിറ്റ്‌സ്‌ബർഗ് എന്നിവയുൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം അക്രമണകാരികളും സൈന്യവും നിലയുറപ്പിച്ചിരിക്കുകയാണ്.

കലാപത്തിൽ നൂറോളം പേർക്ക് ജീവൻ നഷ്ടമായതായാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആശുപത്രികൾ ഉൾപ്പടെ അക്രമണകാരികൾ അഗ്നിക്ക് ഇരയാക്കി. ഇത്തരത്തിൽ നിരവധി പൊതുമുതലാണ് നശിപ്പിക്കപ്പെട്ടത്. രാജ്യത്ത് സമാധാനത്തിന് ആഹ്വാനം ചെയ്തും തെരുവുകളിൽ സൈന്യത്തെ വിന്യസിച്ചും സർക്കാർ രംഗത്തുണ്ടെങ്കിലും അതൊന്നും ഫലം ചെയ്യാത്ത അവസ്ഥയാണുള്ളത്.

പുറത്തുവന്ന ചിത്രങ്ങളിൽ അക്രമണകാരികൾ ഫാർമസികളും ബ്ലഡ് ബാങ്കുമാടക്കം നശിപ്പിക്കുകയും പൊതുമുതൽ കൊള്ളയടിക്കുകയും ചെയ്യുന്നത് കാണാം. പൊലീസ് നോക്കി നിൽക്കെയാണ് കലാപകാരികളുടെ അഴിഞ്ഞാട്ടം. ഡസൻ കണക്കിന് പലചരക്ക്, ഭക്ഷ്യ സ്റ്റോറുകൾ കൊള്ളയടിച്ചതും അവശിഷ്ടങ്ങൾ കെട്ടിടങ്ങളിൽ ചിതറിക്കിടക്കുന്നതും കാണാം.

സുമയെ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ മുതൽ രാജ്യത്ത് അരക്ഷിതാവസ്ഥ ആരംഭിച്ചിരുന്നു. സുമയെ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ സായുധരായ അദ്ദേഹത്തിന്റെ അനുയായികൾ പൊലീസുമായി ഏറ്റുമുട്ടിയിരുന്നു. പിന്നീട് പൊലീസ് തന്നെ പിന്മാറുകയായിരുന്നു.

രണ്ട് അഴിമതിയാരോപണങ്ങളാണ് ജേക്കബ് സുമ നേരിടുന്നത്. 1999ൽ സുമ ദക്ഷിണാഫ്രിക്കയുടെ ഡെപ്യൂട്ടി പ്രസിഡൻറായിരുന്നപ്പോൾ നടന്ന രണ്ട് ബില്യൺ ഡോളർ ആയുധ ഇടപാടുമായി ബന്ധപ്പെട്ടുള്ളതാണ് അതിലൊന്ന്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചിരുന്നു. അദ്ദേഹം പ്രസിഡൻറായിരുന്ന 2009 - 2018 കാലഘട്ടത്തിൽ നടന്നതാണ് മറ്റൊരു അഴിമതി. ഇതിലാണ് അന്വേഷണ പാനലുമായി സഹകരിക്കാൻ ജേക്കബ് സുമ വിസമ്മതിച്ചത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ആഭ്യന്തര കലാപത്തിനാണ് ദക്ഷിണാഫ്രിക്ക ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. കേസുമായി സഹകരിക്കാൻ വിസമ്മതിച്ച സുമ അന്വേഷണ സമിതിയിൽ രേഖകൾ ഹാജരാക്കുന്നതിനുപകരം ജയിൽ ശിക്ഷ അനുഭവിക്കാൻ തീരുമാനിക്കുകയാണ് ചെയ്തത്. 15 മാസത്തേക്കാണ് തടവിന് വിധിച്ചിരിക്കുന്നത്.
ഹോട്ട് ആന്റ് ക്യൂട്ട് ലുക്കില്‍ മാളവിക മോഹനന്‍; അടിപൊളി ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications