കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഹസ്യ ഭൂഗർഭ നാവികസേനാ താവളം: കരുതിക്കൂട്ടി കിം ജോങ് ഉൻ, കൊറിയയിലെ നിർണായക ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

  • By Desk
Google Oneindia Malayalam News

പ്യോംഗ്യാങ്ങ്: ഉത്തരകൊറിയയിൽ പുതിയ ഭൂർഗർഭ നാവിക സേനാ താവളം ഒരുങ്ങുന്നതായി റിപ്പോർട്ട്. ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ നിർദേശ പ്രകാരം രാജ്യത്തിന്റെ കിഴക്കൻ തീരത്ത് സിമ്പോയിൽ രഹസ്യ നാവികസേനാ താവളത്തിന്റെ നിർമാണം നടക്കുന്നുണ്ടെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. ഇത് ശരിവെക്കുന്ന ഉപഗ്രഹ ചിത്രങ്ങളും പാശ്ചാത്യ ഗവേഷകർ പുറത്തുവിട്ടിട്ടുണ്ട്.

ലോകാവസാനം ജൂണ്‍ 21 ന്? നാം ജീവിക്കുന്നത് ശരിക്കും 2012 ഡിസംബര്‍ മാസത്തിലോ? ഇതാണ് കഥ...ലോകാവസാനം ജൂണ്‍ 21 ന്? നാം ജീവിക്കുന്നത് ശരിക്കും 2012 ഡിസംബര്‍ മാസത്തിലോ? ഇതാണ് കഥ...

 രഹസ്യ നാവികസേനാതാവളം

രഹസ്യ നാവികസേനാതാവളം

ഉത്തരകൊറിയൻ നാവിക സേനയുടെ ചിത്രങ്ങൾ ഉപയോഗിച്ച് ജേക്കബ്ബ് ബോഗിൾ എന്ന ഗവേഷകനാണ് അന്വേഷണം നടത്തുന്നത്. ഇതോടെ ഉത്തരകാറിയിൽ നടക്കുന്ന രഹസ്യ ഭൂഗർഭ നാവിക സേനാ താവളത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് ഡെയ് ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നത്. അതേ സമയം കൊറിയൻ പ്രതിരോധ സംവിധാനത്തിന്റെ വലിയ ന്യൂനതയും ഈ സാറ്റലൈറ്റ് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്.

 ഉന്നിന്റെ വീടിന് സമീപം

ഉന്നിന്റെ വീടിന് സമീപം


യുദ്ധക്കപ്പലുകൾ നന്നാക്കുന്നതിനും ഇന്ധനം നിറയ്ക്കുന്നതിനും ശത്രുക്കളെ ആക്രമിച്ച ശേഷം ഒളിച്ചിരിക്കാനും രഹസ്യ നാവിക സേനാ താവളം ഉപയോഗിക്കാമെന്നാണ് ബോഗിൾ ചൂണ്ടിക്കാണിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം രഹസ്യമായി കഴിയാനുള്ള സാധ്യതയും മുൻകൂട്ടി കണ്ടുകൊണ്ടാണ് നീക്കമെന്നാണ് വിലയിരുത്തൽ. ഇതിൽ ഒന്ന് കിം ജോങ് ഉന്നിന്റെ സ്വകാര്യ വസതിയോട് ഏറ്റവും അടുത്താണുള്ളത്. ഇതാണ് ഏറ്റവും വലിയൊരു ന്യൂനതയായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

Recommended Video

cmsvideo
All You Want To Know About Kim Jong Un | Oneindia Malayalam
 ന്യൂനത ഇങ്ങനെ

ന്യൂനത ഇങ്ങനെ


രാജ്യത്തിന്റെ പരമ്പരാഗത സേനയെയും അനുബന്ധ സൌകര്യങ്ങളും നവീകരിക്കുന്നതിനായി ഉത്തരകൊറിയൻ നേതൃത്വം വലിയ തോതിലാണ് പണം ചെലവഴിക്കുന്നത്. എന്നാൽ എല്ലാ ഭൂഗർഭ സംവിധാനങ്ങൾക്കുമുള്ള ന്യൂനത അവയുടെ പ്രവേശന കവാടങ്ങളാണ്. ഏതെങ്കിലും തരത്തിൽ ഇവ നശിപ്പിക്കപ്പെട്ടാൽ ഉള്ളിലുള്ള വസ്തുുക്കളെല്ലാം ഉപയോഗ ശൂന്യമായിപ്പോകും എന്നത് തന്നെയാണ് ഇതിന്റെ പ്രശ്നം.

 യുദ്ധഭീതിയോ?

യുദ്ധഭീതിയോ?

ഉത്തരകൊറിയ അന്തർവാഹിനി കപ്പലുകളും ആണവ മിസൈലുകളും വികസിപ്പിച്ചെടുന്നത് കണക്കിലെടുക്കാൻ ഒരു യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയും കാണുന്നുണ്ടെന്നാണ് ബോഗിൾ ചൂണ്ടിക്കാണിക്കുന്നത്. യുദ്ധം ഉണ്ടാവുകയാണെങ്കിൽ ഉത്തരകൊറിയയുടെ അന്തർവാഹിനി ശേഷിയെ നശിപ്പിക്കുന്നതിന് ഭൂഗർഭ നാവികസേനാ താവളങ്ങൾക്ക് നേരെ ഒരേ സമയം ആക്രമണം നടത്തേണ്ടതായും വരും.

റോമിയോ മോഡ് മിസൈൽ

റോമിയോ മോഡ് മിസൈൽ

ഉയർന്ന റെസല്യൂഷനിലുള്ള ഉപഗ്രഹ ചിത്രങ്ങളിൽ ഒരു അജ്ഞാത വസ്തുവിനെ കാണുന്നുണ്ടെന്നാണ് ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നത്. ഇത് ഒരു പുതിയ ഒരു കൂട്ടം അന്തർവാഹിനികളായിരിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. രാജ്യത്തിന്റെ ആദ്യത്തെ ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനിയിൽ നിന്ന് യാർഡുകൾ അകലെയാണ് കാണുന്നത്. സാധാരണയായി ഗോരേ ക്ലാസുകൾ കെട്ടിയിട്ട രീതിയിലാണ് കാണപ്പെടുക. റോമിയോ മോഡ് മിസൈൽ ബോട്ടാണ് ഇവിടെ നിർമിക്കുന്നതെന്നും സൂചനയുണ്ട്.

 ദക്ഷിണ കൊറിയയോട് ഇടഞ്ഞ്

ദക്ഷിണ കൊറിയയോട് ഇടഞ്ഞ്

ഉത്തരകൊറിയ ദക്ഷിണ കൊറിയയുമായുള്ള എല്ലാത്തരം ആശയവിനിമയും അവസാനിപ്പിക്കുകയും ദക്ഷിണകൊറിയയ്കെതിരെ രാജ്യത്തിന്റെ സൈന്യത്തെ അണിനിരത്തുമെന്നും ഭീഷണി ഉയർത്തിയ സാഹചര്യത്തിലാണ് പാശ്ചാത്യ ഗവേഷകർ ഉത്തരകൊറിയൻ നീക്കങ്ങൾ നിരീക്ഷിക്കുന്നത്. ഇതിനിടെ സംയുക്ത ഓഫീസും ഉത്തരകൊറിയ കുറച്ച് ദിവസങ്ങൾക്കിടെ കത്തിച്ചു കളഞ്ഞിരുന്നു.

English summary
Satellite images shows contruction of underground Naval base in North Korea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X