സൗദി രാജകുടുംബത്തില്‍ 'കുടുംബ കലഹം'? സല്മാന് രാജാവിനെ താഴെയിറക്കാന്‍ നീക്കം?
റിയാദ്: സൗദി അറേബ്യന്‍ രാജുകുടുംബത്തില് ഭരണ മാറ്റം സംബന്ധിച്ച് അഭിപ്രായഭിന്നതകളെന്ന് റിപ്പോര്‍ട്ട്. ഇപ്പോഴത്തെ ഭരണാധികാരി സല്മാന് രാജാവിനെ സ്ഥാനത്ത് നിന്ന് നീക്കാന്‍ ചില പദ്ധതികള്‍ അരങ്ങേറുന്നതായാണ് റിപ്പോര്‍ട്ട്.
വിമത പക്ഷത്തുള്ള ഒരു രാജകുടുംബാംഗം നല്കിയ വിവരം എന്ന രീതിയിലാണ് ദ ഇന്‍ഡിപ്പെന്‍ഡന്റ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. രാജകുടുംബത്തിലെ ഒരു വലിയ ഭൂരിപക്ഷം തന്നെ സല്മാന് രാജാവിനെ താഴെയിറക്കുന്നതിനോട് യോജിയ്ക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
സല്മാന് രാജാവിനെ താഴെയിറക്കിയാല് ആരായിരിയ്ക്കും സൗദിയുടെ പുതിയ ഭരണാധികാരി?

സല്മാന് രാജാവ്
സൗദി അറേബ്യയുടെ നിലവിലെ ഭരണാധികാരിയാണ് സല്മാന് രാജാവ്. സല്മാന് ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് എന്നാണ് മുഴുവന്‍ പേര്.

സ്ഥാപകന്റെ മകന്
സൗദി രാഷ്ട്രപിതാവായ അബ്ദുള്‍ അസീസ് രാജാവിന്റേയും ഹിസ്സ ബിന്ത് അഹ്മദ് സുദൈരിയുടേയും മകനാണ് സല്മാന്. രാഷ്ട്രപിതാവിന്റെ 25 മക്കളില്‍ ഒരാള്‍. 2012 ല്‍ അബ്ദുള്ള രാജാവിന്റെ മരണ ശേഷമാണ് സല്മാന് സൗദി ഭരണാധികാരിയായി ചുമതലയേല്‍ക്കുന്നത്.

അല്‍ഷിമേഴ്സ്
സല്മാന് രാജാവിന് അല്‍ഷിമേഴ്സ് രോഗബാധയുണ്ടെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണങ്ങളില്ല.

12 ല്‍ എട്ട്
സൗദി സ്ഥാപക രാജാവിന്റെ ജീവിച്ചിരിയ്ക്കുന്ന 12 മക്കളില്‍ എട്ട് പേരും സല്‍മാനെ സ്ഥാനത്ത് നിന്ന് നീക്കുന്നതിനെ അംഗീകരിയ്ക്കുന്നു എന്നാണ് രാജകുടുംബത്തില്‍ നിന്ന് തന്നെയുള്ള ഒരു അംഗം പുറത്ത് വിട്ട വിവരം.

മതപണ്ഡിതര്‍
സൗദിയില്‍ മതപണ്ഡിതര്‍ക്ക് നിര്‍ണായക സ്ഥാനമാണുള്ളത്. ഉലമ എന്നറിയപ്പെടുന്ന ഇവരുടെ പിന്തുണയും ഈ നീക്കത്തിനുണ്ട് എന്നാണ് അവകാശവാദം. 75 ശമാനത്തോളം മതപണ്ഡിതരും സല്‍മാനെ താഴെയിറക്കാനുള്ള നീക്കത്തെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അധികാരമേറ്റതുമുതല്‍
അബ്ദുള്ള രാജാവിന്റെ മരണം ശേഷം സല്മാന് രാജാവ് അധികാരമേറ്റത് മുതല്‍ തന്നെ സൗദി രാജകുടുംബത്തില്‍ ഇത്തരം ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പൊതുവേ സൗദി രാജകുടുംബത്തിലെ വിവരങ്ങള്‍ പുറം ലോകത്തിന് അന്യമാണ്.

ആരെ രാജാവാക്കണം
സല്മാന് രാജകുമാരന്റെ സഹോദരനായ അഹമ്മദ് ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരനെ രാജാവാക്കാനാണ് ഭൂരിപക്ഷം ആഗ്രഹിയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മുന്‍ ആഭ്യന്തര മന്ത്രിയാണ് ഇദ്ദേഹം.

ഒന്നുകില്‍ രാജ്യം വിടുക, അല്ലെങ്കില്‍
ഒന്നുകില്‍ സല്മാന് രാജാവിന് സൗദി വിടാം. അല്ലെങ്കില്‍ അഹമ്മദ് രാജകുമാരനെ കിരീടാവകാശിയായി പ്രഖ്യാപിയ്ക്കാം. രാജ്യത്തിന്റെ പരമാധികാരം അഹമ്മദ് രാജകുമാരന് നല്‍കണം എന്നതാണ് ആവശ്യം.

സൗദ് രാജാവ്
ഇതിന് മുമ്പും സൗദി രാജകുടുംബത്തില്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. 1964 ല്‍ ആയിരുന്നു അത്. അന്ന് സൗദ് രാജാവായിരുന്നു ഭരണാധികാരി.

എന്താണിപ്പോഴത്തെ പ്രശ്നം?
യെമനില്‍ സൗദി നടത്തുന്ന സൈനിക നീക്കം, അടുത്തിടെ ഉണ്ടായ ഹജ്ജ് ദുരന്തങ്ങള്‍- ഇതെല്ലാമാണ് പെട്ടെന്നുള്ള കാരണങ്ങള്‍. കര്‍ശനമായ ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൗദി സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് കൂപ്പുകുത്തും എന്ന അന്താരാഷ്ട്ര നാണയനിധിയുടെ മുന്നറിയിപ്പും ഇപ്പോള്‍ ഒരു പ്രശ്നമായി ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
-
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications