കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് വര്‍ഷത്തെ ജയില്‍വാസം; സൗദി അറേബ്യയില്‍ ആക്ടിവിസ്റ്റിന് മോചനം, രാജ്യം വിട്ടുപോകാനാകില്ല

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ വനിതാ ആക്ടിവിസ്റ്റായ ലൗജയ്ന്‍ അല്‍ ഹത്‌ലൂലിന് മോചനം. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി അവര്‍ ജയിലിലായിരുന്നു. അമേരിക്കയുടെ സമ്മര്‍ദ്ദമാണ് മോചനത്തിന് കാരണമായത് എന്ന് ഹത്‌ലൂലിന്റെ കുടുംബം പറഞ്ഞു. 31കാരിയായ ഹത്‌ലൂല്‍ 2018 മെയ് മാസത്തിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. വാഹനം ഓടിക്കുന്നതിന് വനിതകള്‍ക്ക് സൗദിയില്‍ വിലക്കുള്ളപ്പോഴായിരുന്നു അറസ്റ്റ്. വനിതകള്‍ക്ക് ലൈസന്‍സ് അനുവദിക്കണമെന്നും വാഹനം ഓടിക്കാന്‍ അവസരം വേണമെന്നും ആവശ്യപ്പെട്ട് ഇവര്‍ പ്രചാരണം നടത്തിയിരുന്നു.

1

വനിതകള്‍ക്കു ഡ്രൈവിങിനുള്ള നിയന്ത്രണം നീക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പായിരുന്നു നിരവധി വനിതാ ആക്ടിവിസ്റ്റുകള്‍ക്കൊപ്പം ഹത്‌ലൂലിനെയും പിടികൂടിയത്. ജയില്‍ മോചിതയായെങ്കിലും അവര്‍ക്ക് നിയന്ത്രണങ്ങള്‍ തുടരും. സൗദിക്ക് പുറത്തേക്ക് നിശ്ചിത കാലത്തേക്ക് സഞ്ചരിക്കാന്‍ സാധ്യമല്ല. 1001 ദിവസങ്ങള്‍ക്ക് ശേഷമാണ് ജയില്‍മോചനം സാധ്യമായതെന്ന് ഹത്‌ലൂലിന്റെ സഹോദരി ലിന അല്‍ ഹത്‌ലൂല്‍ ട്വീറ്റ് ചെയ്തു. ഹത്‌ലൂലിനെ ജയിലില്‍ അടയ്ക്കരുതായിരുന്നു എന്നാണ് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് പ്രതികരിച്ചത്. മനുഷ്യാവകാശം പ്രചരിപ്പിക്കുന്നത് കുറ്റമല്ലെന്നും അമേരിക്കന്‍ വൃത്തങ്ങള്‍ പറഞ്ഞു. ഹത്‌ലൂലിന്റെ മോചനം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സ്വാഗതം ചെയ്തു.

ആ വാര്‍ത്ത പൂര്‍ണമായും തെറ്റാണ്; നാണക്കേട്... സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് പാര്‍വതിയുടെ ആദ്യ പ്രതികരണംആ വാര്‍ത്ത പൂര്‍ണമായും തെറ്റാണ്; നാണക്കേട്... സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് പാര്‍വതിയുടെ ആദ്യ പ്രതികരണം

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഹത്‌ലൂലിനെ സൗദി കോടതി ശിക്ഷിച്ചത്. അഞ്ച് വര്‍ഷവും എട്ട് മാസവും തടവായിരുന്നു ശിക്ഷ. എന്നാല്‍ ശിക്ഷ ഭാഗികമായി റദ്ദാക്കിയാണ് മോചനത്തിനുള്ള ഉത്തരവ് ഇപ്പോള്‍ വന്നതും ഹത്‌ലൂല്‍ ജയില്‍ മോചിതയായതുമെന്ന് കുടുംബം അറിയിച്ചു. ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചു, ക്രമസമാധാനം തര്‍ക്കാന്‍ നോക്കി തുടങ്ങിയ കുറ്റങ്ങളാണ് ഹത്‌ലൂലിനെതിരെ ചുമത്തിയിരുന്നത്. പോലീസ് കസ്റ്റഡിയിലെടുത്തതോടെ ലൈംഗികാക്രമണത്തിനും പീഡനത്തിനും ഹത്‌ലൂല്‍ ഇരയായി എന്ന് കുടുംബം ആരോപിച്ചിരുന്നെങ്കിലും കോടതി ഈ വാദം തള്ളുകയാണ് ചെയ്തത്.

Recommended Video

cmsvideo
Twitter blocks some accounts, Modi govt unhappy

ബിഗ് ബോസ് ഷോയിലുണ്ടാകുമോ? നടി അഹാന കൃഷ്ണയുടെ പ്രതികരണം ഇങ്ങനെ, ഷോ കാണാറേയില്ലബിഗ് ബോസ് ഷോയിലുണ്ടാകുമോ? നടി അഹാന കൃഷ്ണയുടെ പ്രതികരണം ഇങ്ങനെ, ഷോ കാണാറേയില്ല

English summary
Saudi Activist Loujain al-Hathloul released from Jail after three Years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X