കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യ അടിമുടി മാറുന്നു; അമുസ്ലിംകള്‍ക്കും ആരാധനാലയങ്ങള്‍; ഇരുവര്‍ക്കും രണ്ട് ശത്രുക്കള്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സൗദി അറേബ്യ അടിമുടി മാറുന്നു; അമുസ്ലിംകള്‍ക്കും ആരാധനാലയങ്ങള്‍; ഇരുവര്‍ക്കും രണ്ട് ശത്രുക്കള്‍

റിയാദ്: സൗദി അറേബ്യയില്‍ അതിവേഗ പരിഷ്‌കരണം നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മറ്റു മതസ്ഥര്‍ക്ക് ആരാധനാലയങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയെന്നാണ് വിവരം. ഈജിപ്ഷ്യന്‍ മാധ്യമമാണ് ഇതുസംബന്ധിച്ച വാര്‍ത്ത നല്‍കിയത്. സൗദിയില്‍ ആദ്യമായിട്ടാണ് മറ്റു മതസ്ഥരുടെ ആരാധനാലയങ്ങള്‍ വരുന്നത്.
ഗള്‍ഫില്‍ യുഎഇയളില്‍ മറ്റു മതസ്ഥര്‍ക്ക് ആരാധനാലയങ്ങളുണ്ടെങ്കിലും സൗദിയില്‍ ഇതുവരെയില്ല. മുസ്ലിം പള്ളികളല്ലാതെ മറ്റു ആരാധനാ കേന്ദ്രങ്ങള്‍ സൗദിയില്‍ കാണാന്‍ സാധിക്കില്ല. പരസ്യമായി മറ്റു മതസ്ഥരുടെ പ്രാര്‍ഥനയും സൗദിയില്‍ നടക്കില്ല. ഈ സാഹചര്യത്തിലാണ് പുതിയ മാറ്റം സംബന്ധിച്ച വാര്‍ത്ത വരുന്നത്. വാര്‍ത്തയോട് സൗദി ഭരണകൂടം പ്രതികരിച്ചിട്ടില്ല. വാര്‍ത്തയിലെ വിവരങ്ങള്‍ ഇങ്ങനെ...

സൗദിയുടെ പശ്ചാത്തലം

സൗദിയുടെ പശ്ചാത്തലം

ഇസ്ലാമിക രാജ്യമാണ് സൗദി അറേബ്യ. മറ്റു മുസ്ലിം രാജ്യങ്ങളേക്കാള്‍ ശക്തമായ രീതിയില്‍ ഇസ്ലാമിക നിയമങ്ങള്‍ നടപ്പാക്കുന്ന രാജ്യംകൂടിയാണ് സൗദി. സൗദിയില്‍ മറ്റു മതസ്ഥര്‍ക്ക് ആരാധനാലയങ്ങള്‍ ഇല്ല. ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയെന്നാണ് പുതിയ പശ്ചിമേഷ്യന്‍ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്.

നിര്‍ണായക ചര്‍ച്ച നടന്നു

നിര്‍ണായക ചര്‍ച്ച നടന്നു

ഈജിപ്ത് ഇന്‍ഡിപെന്റന്റ് എന്ന മാധ്യമമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഈ മാധ്യമത്തെ ഉദ്ധരിച്ച് പ്രമുഖ ചാനലുകളും പത്രങ്ങളും വാര്‍ത്ത നല്‍കിയിട്ടുണ്ട്. വത്തിക്കാനില്‍ നിന്നുള്ള പ്രതിനിധി സൗദി അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച ധാരണയില്‍ എത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കര്‍ദിനാള്‍ ജീന്‍ ലൂയിസ് തൗറാന്‍

കര്‍ദിനാള്‍ ജീന്‍ ലൂയിസ് തൗറാന്‍

ക്രിസ്ത്യന്‍ ചര്‍ച്ച് സ്ഥാപിക്കാനാണ് സൗദിയുമായി വത്തിക്കാന്‍ പ്രതിനിധി ധാരണയായതത്രെ. കര്‍ദിനാള്‍ ജീന്‍ ലൂയിസ് തൗറാനും മുസ്ലിം വേള്‍ഡ് ലീഗിന്റെ മുഹമ്മദ് ബിന്‍ അബ്ദുല്‍ കരീം അല്‍ ഇസ്സയുമാണ് ബന്ധപ്പെട്ട ധാരണയുണ്ടാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വാര്‍ത്ത ശരിയാണെങ്കില്‍ ചരിത്രസംഭവമായിരിക്കുമിത്.

രാജാവിനെയും കിരീടവകാശിയെയും കണ്ടു

രാജാവിനെയും കിരീടവകാശിയെയും കണ്ടു

കര്‍ദിനാള്‍ തൗറാന്‍ കഴിഞ്ഞമാസം സൗദി സന്ദര്‍ശിച്ചിരുന്നു. സൗദി രാജാവ് സല്‍മാന്‍, കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, മുസ്ലിം പണ്ഡിതന്‍മാര്‍ എന്നിവരുമായിട്ടെല്ലാം ഇദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. ഈ സന്ദര്‍ശനത്തിനിടെയാണ് ചര്‍ച്ച് നിര്‍മാണത്തിന് അനുമതി ലഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു കമ്മിറ്റിയെ നിയോഗിച്ചു

ഒരു കമ്മിറ്റിയെ നിയോഗിച്ചു

സൗദി അറേബ്യയും വത്തിക്കാനും തമ്മില്‍ ബന്ധം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. ബന്ധം ദൃഢമാക്കുന്നതിന് ഒരു കമ്മിറ്റിയെ നിയോഗിക്കാനാണ് ധാരണ. ഈ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലായിരിക്കും ചര്‍ച്ചകള്‍ സ്ഥാപിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറുയുന്നു.

പ്രതികരിക്കാതെ നേതാക്കള്‍

പ്രതികരിക്കാതെ നേതാക്കള്‍

അതേസമയം, സൗദി അറേബ്യയോ വത്തിക്കാനോ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. വാര്‍ത്ത പ്രചരിച്ചതോടെ പ്രതികരണം തേടി ഇരുരാജ്യങ്ങളിലെയും അധികൃതരുമായി ബന്ധപ്പെടാന്‍ വിവിധ മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്. ഗള്‍ഫില്‍ ക്രിസ്ത്യന്‍ ചര്‍ച്ചില്ലാത്ത ഏക രാജ്യമാണ് സൗദി അറേബ്യ.

15 ലക്ഷം ക്രിസ്ത്യാനികള്‍

15 ലക്ഷം ക്രിസ്ത്യാനികള്‍

സൗദി അറേബ്യയില്‍ 15 ലക്ഷത്തോളം ക്രിസ്ത്യാനികളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവര്‍ക്ക് ആരാധിക്കാനുള്ള സൗകര്യമൊരുക്കുന്നതിന് ശ്രമിക്കുമെന്ന് നേരത്തെ വത്തിക്കാന്‍ അറിയിച്ചിരുന്നു. പിന്നീടാണ് കര്‍ദിനാള്‍ സൗദിയിലേക്ക്് വന്നതും നേതാക്കളുമായി ചര്‍ച്ച നടത്തിയതും.

ഇരുവര്‍ക്കും രണ്ട് ശത്രുക്കള്‍

ഇരുവര്‍ക്കും രണ്ട് ശത്രുക്കള്‍

റിയാദിലെ ഭീകര വിരുദ്ധ കേന്ദ്രത്തില്‍ വച്ചാണ് കര്‍ദിനാളും സംഘവും സൗദി അധികൃതരുമായി കഴിഞ്ഞമാസം ചര്‍ച്ച നടത്തിയത്. സൗദിക്കും വത്തിക്കാനും രണ്ട് ശത്രുക്കളാണുള്ളതെന്ന് റിയാദ് സന്ദര്‍ശനത്തിനിടെ കര്‍ദിനാള്‍ തൗറാന്‍ പറഞ്ഞിരുന്നു. ഒന്ന് ഭീകരവാദമാണ്, മറ്റൊന്ന് അറിവില്ലായ്മയുമാണെന്നും അദ്ദേഹം പറഞ്ഞു.

പതിവില്ലാത്ത സന്ദര്‍ശനം

പതിവില്ലാത്ത സന്ദര്‍ശനം

ലോകത്ത് സംഘര്‍ഷമുണ്ടാകാന്‍ കാരണം അറിവില്ലായ്മയാണ്. വിദ്യാഭ്യാസമാണ് പ്രധാനം. ആരാണ് നമ്മള്‍ എന്ന് അറിയണം. ലോകത്ത് നാഗരികതകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും കര്‍ദിനാള്‍ തൗറാന്‍ പറഞ്ഞു. പതിവില്ലാത്ത വിധം ക്രിസ്ത്യന്‍ നേതാക്കള്‍ അടുത്തിടെ സൗദി സന്ദര്‍ശിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

അമേരിക്കയിലും ചര്‍ച്ച

അമേരിക്കയിലും ചര്‍ച്ച

ലബ്‌നാനിലെ മറോനൈറ്റ് സഭാ മേധാവി ബേഷാര റായ് കഴിഞ്ഞ നവംബറില്‍ റിയാദിലെത്തിയിരുന്നു. സൗദി രാജാവുമായും കിരീടവകാശിയുമായി അദ്ദേഹം ചര്‍ച്ച നടത്തി. പിന്നീട് കിരീടവകാശി ബിന്‍ സല്‍മാന്‍ അമേരിക്കന്‍ പര്യടനം നടത്തിയിരുന്നു. ഈ വേളയില്‍ അദ്ദേഹം ന്യൂയോര്‍ക്കില്‍ വച്ച് ക്രിസ്ത്യന്‍, ജൂത നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തു.

പരിഷ്‌കരണ പാത

പരിഷ്‌കരണ പാത

സൗദി അറേബ്യയില്‍ ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങള്‍ക്ക് പിന്നില്‍ ബിന്‍ സല്‍മാന്‍ രാജകുമാരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്, സിനിമാ നിരോധനം നീക്കി, സ്ത്രീ ശാക്തീകരണ പദ്ധതികള്‍ എന്നിവയെല്ലാം നടപ്പാക്കുന്ന ബിന്‍ സല്‍മാന്‍ സൗദിയുടെത് മോഡറേറ്റ് ഇസ്ലാമിക വീക്ഷണമാണെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

സുന്നി വഹാബികള്‍

സുന്നി വഹാബികള്‍

സൗദി ഇതുവരെ പിന്തുടരുന്നത് വഹാബി സുന്നി ചിന്താരീതിയാണ്. അതില്‍ നിന്ന് മാറി സഞ്ചരിക്കുകയാണിപ്പോള്‍. യുഎഇയില്‍ നേരത്തെ മറ്റു മതസ്ഥര്‍ക്ക് ആരാധനാലയങ്ങളുണ്ട്. ദുബായില്‍ ഹിന്ദു ക്ഷേത്രമുണ്ട്. അബൂദാബിയില്‍ പുതിയ ക്ഷേത്രത്തിന്റെ പണികള്‍ അടുത്തിടെ തുടങ്ങിയിരുന്നു.

English summary
Saudi Arabia 'agrees deal with Vatican to build churches for Christians living in the Muslim country'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X