കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയാദിനെ നടുക്കി ആറ് സ്‌ഫോടനങ്ങള്‍; രണ്ട് മിസൈലുകള്‍ കുതിച്ചെത്തി!! ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്

Google Oneindia Malayalam News

Recommended Video

cmsvideo
റിയാദിനെ നടുക്കി ആറ് സ്‌ഫോടനങ്ങള്‍ രണ്ട് മിസൈലുകള്‍ കുതിച്ചെത്തി

റിയാദ്: സൗദി അറേബ്യന്‍ തലസ്ഥാനത്തെ തന്ത്ര പ്രധാന മേഖലകളിലേക്ക് മിസൈല്‍ ആക്രമണം. യമനിലെ ഹൂത്തി വിമതരാണ് ആക്രമണത്തിന് പിന്നില്‍. രണ്ട് മിസൈലുകള്‍ റിയാദിലെ പ്രധാന ഭാഗങ്ങളിലേക്ക് കുതിച്ചെത്തിയെന്ന് സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അറബ് സഖ്യസേനയും ഇക്കാര്യം സ്ഥിരീകരിച്ചു.

യമനില്‍ സൗദി നേതൃത്വത്തിലുള്ള സഖ്യസേന ഹുദൈദ തുറമുഖത്തിന്റെ നിയന്ത്രണം പിടിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കിയിരിക്കെയാണ് സൗദി തലസ്ഥാനത്തിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. സൗദിയുടെ ശ്രദ്ധ തിരിക്കാനും യമനില്‍ നിന്ന് പിന്തിരിപ്പിക്കാനുമുള്ള നീക്കമാണ് ഹൂത്തികള്‍ നടത്തുന്നതെന്ന് കരുതുന്നു. ഹുദൈദയില്‍ നിന്ന് സൗദി സൈന്യത്തെ പിന്തിരിപ്പിക്കാന്‍ റിയാദില്‍ ആക്രമണം നടത്തുകയാണവര്‍. ഉഗ്രസ്‌ഫോടനങ്ങളും റിയാദിലുണ്ടായെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വിവരങ്ങള്‍ ഇങ്ങനെ....

മിസൈല്‍ പ്രതിരോധ കവചം തകര്‍ത്തു

മിസൈല്‍ പ്രതിരോധ കവചം തകര്‍ത്തു

സൗദി തലസ്ഥാനത്തേക്ക് ഹൂത്തികളുടെ മിസൈലുകള്‍ എത്തുന്നത് സൗദി സൈന്യത്തിന് കനത്ത തിരിച്ചടിയാണ്. തലസ്ഥാനത്ത് കൂടുതല്‍ ജാഗ്രതയിലാണ് സൈന്യം. ഹൂത്തികളുടെ മിസൈലുകള്‍ സൈന്യത്തിന്റെ മിസൈല്‍ പ്രതിരോധ കവചം തകര്‍ത്തു. അതുകൊണ്ടുതന്നെ ആളപായമുണ്ടായില്ല.

ആറ് സ്‌ഫോടനങ്ങള്‍

ആറ് സ്‌ഫോടനങ്ങള്‍

കഴിഞ്ഞരാത്രിയുണ്ടായ ആക്രമണത്തിന് പിന്നാലെ ആറ് സ്‌ഫോടനങ്ങള്‍ റിയാദിലുണ്ടായത്രെ. ആകാശത്ത് വന്‍ വെളിച്ചം പ്രത്യക്ഷപ്പെടുകയും ചെയ്തു. ദൃക്‌സക്ഷാകളെ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയതത്. കഴിഞ്ഞമാസം റിയാദിലേക്ക് ഹൂത്തികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.

നിരവധി എംബസികള്‍

നിരവധി എംബസികള്‍

വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന മേഖല ലക്ഷ്യമിട്ടായിരുന്നു ഹൂത്തികളുടെ ആക്രമണം. എംബസികള്‍ മാത്രമല്ല, ഒട്ടേറെ വിദേശികളും ഇവിടെ താമസിക്കുന്നുണ്ട്. എന്നാല്‍ കാര്യമായ അപകടം ആര്‍ക്കും സംഭവിച്ചിട്ടില്ല. പൊട്ടിത്തെറികളില്‍ കേടുപാടുകള്‍ സംഭവിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.

ആകാശത്ത് വച്ചുതന്നെ

ആകാശത്ത് വച്ചുതന്നെ

ആകാശത്ത് വച്ചുതന്നെ മിസൈലുകള്‍ സൈന്യം തകര്‍ത്തു. മിസൈലുകളുടെ അവശിഷ്ടങ്ങള്‍ ജനവാസ മേഖലയിലാണ് തകര്‍ന്ന് വീണത്. അവിശിഷ്ടങ്ങള്‍ വീണതു മൂലം ആര്‍ക്കും പരിക്കേല്‍ക്കുകയോ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹൂത്തികള്‍ പറയുന്നു

ഹൂത്തികള്‍ പറയുന്നു

സൗദിയുടെ പ്രതിരോധ മന്ത്രാലയം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഹൂത്തികള്‍ അറിയിച്ചു. പ്രതിരോധ മന്ത്രാലയവും മറ്റു തന്ത്രപ്രധാന മേഖലയും തകര്‍ക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും ഹൂത്തികള്‍ പറയുന്നു. ഹൂത്തികളുടെ ഉടമസ്ഥതയിലുള്ള അല്‍ മസീറ ടെലിവിഷനാണ് ഇക്കാര്യം പുറത്തുവിട്ടത്. ബുര്‍ഖാന്‍ മിസൈലാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും അവര്‍ അറിയിച്ചു.

അവിടെ യുദ്ധം, തിരിച്ചടി ഇവിടെ

അവിടെ യുദ്ധം, തിരിച്ചടി ഇവിടെ

യമനിലെ ഹുദൈദ തുറമുഖം പിടിക്കാന്‍ സൗദി സഖ്യസേന ശ്രമം തുടങ്ങിയത് ഈ മാസം 12 മുതലാണ്. ഹുദൈദ വിമാനത്താവളം സഖ്യസേന പിടിച്ചിട്ടുണ്ട്. ഹൂത്തികള്‍ അല്‍പ്പം പിന്‍മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും ഹുദൈദയുടെ നിയന്ത്രണം ഹൂത്തികള്‍ക്ക് തന്നെയാണ്. അതിനിടെയാണ് റിയാദിലേക്ക് അവര്‍ ആക്രമണം നടത്തിയിരിക്കുന്നത്.

സൗദിയുടെ ലക്ഷ്യം

സൗദിയുടെ ലക്ഷ്യം

യമന്‍ തലസ്ഥാനമായ സന്‍ആയുടെ നിയന്ത്രണം ഹൂത്തികള്‍ക്കാണ്. സൗദി പിന്തുണയ്ക്കുന്ന യമന്‍ സര്‍ക്കാര്‍ ഭരണം നടത്തുന്നത് ഏദന്‍ നഗരം കേന്ദ്രമാക്കിയാണ്. ഹൂത്തികളെ പരാജയപ്പെടുത്തി ഏദനിലെ സര്‍ക്കാരിന് രാജ്യത്തിന്റെ അധികാരം ഏല്‍പ്പിക്കുകയാണ് സൗദി സഖ്യസേനയുടെ ലക്ഷ്യം. എന്നാല്‍ ഹുദൈദ തുറമുഖത്തിന്റെ നിയന്ത്രണം പിടിച്ചാല്‍ മാത്രമേ ഹൂത്തകളെ പരാജയപ്പെടുത്താന്‍ സാധിക്കൂ.

ഹുദൈദ വഴി ആയുധങ്ങള്‍

ഹുദൈദ വഴി ആയുധങ്ങള്‍

ഹുദൈദ തുറമുഖം വഴിയാണ് യമന്‍ പുറംലോകത്തേക്ക് ബന്ധം സ്ഥാപിക്കുന്നത്. ദരിദ്രരായ യമനികള്‍ക്ക് വിദേശത്ത് നിന്ന് ഭക്ഷണവും മറ്റുമെത്തുന്നത് ഹുദൈദ വഴിയാണ്. എന്നാല്‍ ഇതേ വഴി തന്നെ ഇറാനില്‍ നിന്ന് ഹൂത്തികള്‍ക്ക് ആയുധങ്ങളും ലഭിക്കുന്നുവെന്നാണ് സൗദിയുടെ ആരോപണം.

അമേരിക്കന്‍ ഓഫീസിനടുത്ത്

അമേരിക്കന്‍ ഓഫീസിനടുത്ത്

ഇത്തവണ എത്തിയ മിസൈല്‍ സൗദി സൈന്യത്തെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ കവചം മിസൈല്‍ തകര്‍ത്തെങ്കിലും അവശിഷ്ടങ്ങള്‍ വീണത് ജനവാസ കേന്ദ്രത്തിലാണ്. അമേരിക്കന്‍ ഓഫീസിനോട് ചേര്‍ന്നാണ് ചില അവശിഷ്ടങ്ങള്‍ കണ്ടത്. പ്രദേശത്ത് ഒരു സ്‌കൂളുണ്ട്. അവശിഷ്ടങ്ങള്‍ വീണ് ഒരു കാര്‍ തകര്‍ന്നുവെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ശക്തമായ ആക്രമണം തുടങ്ങുമെന്ന്

ശക്തമായ ആക്രമണം തുടങ്ങുമെന്ന്

അവശിഷ്ടങ്ങള്‍ വീണ സ്ഥലത്ത് നേരിയ തീപിടുത്തമുണ്ടായി. ഒരു നിര്‍മാണ മേഖലയിലാണ് ചില അവശിഷ്ടങ്ങള്‍ പതിച്ചത്. ശക്തമായ ആക്രമണം തുടങ്ങാന്‍ പോകുന്നുവെന്ന് ഹൂത്തി വക്താവ് മുഹമ്മദ് അബ്ദുല്‍ സലാം മുന്നറിയിപ്പ് നല്‍കി. ഹൂത്തികളുടെ നീക്കം പ്രവചിക്കാന്‍ സാധ്യമല്ലെന്ന് സഖ്യസേന പറഞ്ഞു. എല്ലാ മുന്‍കരുതുലുകളും സ്വീകരിച്ചിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കി.

യമനില്‍ സൈനികര്‍ കൊല്ലപ്പെട്ടു

യമനില്‍ സൈനികര്‍ കൊല്ലപ്പെട്ടു

യമനില്‍ ഹൂത്തികളെ പരാജയപ്പെടുത്തണമെങ്കില്‍ ഹുദൈദ തുറമുഖം തിരിച്ചുപിടിക്കണം. രണ്ടര ലക്ഷം സാധാരണക്കാര്‍ തിങ്ങിത്താമസിക്കുന്ന വലിയ പ്രദേശമാണിത്. ശക്തമായ വ്യോമാക്രമണം മേഖലയില്‍ ആരംഭിച്ചതോടെ രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് ഉറപ്പാണ്. ഹൂത്തി ആക്രമണത്തില്‍ യുഎഇയുടെ യുദ്ധക്കപ്പല്‍ തകരുകയും നാല് സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹുദൈദ അതീവ പ്രാധാന്യം

ഹുദൈദ അതീവ പ്രാധാന്യം

യമനിലെ തന്ത്ര പ്രധാന മേഖലയാണ് ചെങ്കടല്‍ തീരത്തെ ഹുദൈദ തുറമുഖം. ഒന്നര വര്‍ഷത്തോളമായി ഈ പ്രദേശം ഹൂത്തികളുടെ നിയന്ത്രണത്തിലാണ്. ഇറാനില്‍ നിന്ന് ഹൂത്തികള്‍ക്ക് ആയുധങ്ങളും മറ്റും എത്തുന്നത് ഈ തുറമുഖം വഴിയാണെന്നാണ് ആരോപണം. ഹുദൈദ തുറമുഖം വീണാല്‍ ഹൂത്തികളെ പരാജയപ്പെടുത്താമെന്നാണ് സൗദിയുടെ കണക്കുകൂട്ടല്‍. ഹുദൈദ തുറമുഖത്തേക്ക് അത്ര വേഗത്തില്‍ ആക്രമണം നടത്താന്‍ സാധ്യമല്ല. കാരണം ലക്ഷക്കണക്കിന് സാധാരണക്കാരാണ് ഇവിടെയുള്ളത്.

യുദ്ധക്കപ്പല്‍ തകര്‍ത്തു

യുദ്ധക്കപ്പല്‍ തകര്‍ത്തു

യമനില്‍ അറബ് സഖ്യസേന ഇടപെട്ടതിന് ശേഷം ഇത്രയും ശക്തമായ യുദ്ധം നടക്കുന്നത് ആദ്യമായിട്ടാണ്. പടിഞ്ഞാറന്‍ തീരത്ത് യുഎഇ സൈന്യത്തിന്റെ യുദ്ധക്കപ്പലുകള്‍ നങ്കൂരമിട്ടിട്ടുണ്ട്. ഇതിന് നേരെയാണ് ഹൂത്തികള്‍ ആദ്യ ആക്രമണം നടത്തിയത്. യുദ്ധക്കപ്പലിന്റെ പല ഭാഗങ്ങളും തകര്‍ന്നതായി ഹൂത്തികള്‍ അവകാശപ്പെട്ടു. കരമാര്‍ഗം അറബ് സേനയുടെ ആക്രമണം ശക്തമാണ്. ഇതേ തുടര്‍ന്നാണ് ഹൂത്തികള്‍ വിമാനത്താവളത്തിന്റെ മേഖലയില്‍ നിന്ന് പിന്‍മാറിയത്.

നിഖയ്‌ല തിരിച്ചുപിടിച്ചു

നിഖയ്‌ല തിരിച്ചുപിടിച്ചു

തലസ്ഥാനമായ സന്‍ആയുടെ 150 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറാണ് ഹുദൈദ. ഹുദൈദയിലെ തെക്കന്‍ ജില്ലയായ നിഖയ്‌ലയുടെ നിയന്ത്രണം യമന്‍ സൈന്യം പിടിച്ചെന്ന് അല്‍ അറബിയ്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഐക്യരാഷ്ട്രസഭയും റെഡ്‌ക്രോസും ആക്രമണത്തില്‍ നിന്ന് പിന്‍മാറാന്‍ എല്ലാ വിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. ലോകത്തെ ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യങ്ങളിലൊന്നാണ് യമന്‍. ഇവിടേക്കുള്ള വിദേശ സഹായമെത്തുന്ന തുറമുഖം കൂടിയാണ് ഹുദൈദ. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സഹായങ്ങള്‍ എത്തുന്നത് നിലച്ചിട്ടുണ്ട്.

ഉര്‍ദുഗാന്‍ വീണ്ടും തുര്‍ക്കി പ്രസിഡന്റ്; കൂടുതല്‍ അധികാരങ്ങള്‍!! രാജ്യം ഏകാധിപത്യത്തിലേക്കോഉര്‍ദുഗാന്‍ വീണ്ടും തുര്‍ക്കി പ്രസിഡന്റ്; കൂടുതല്‍ അധികാരങ്ങള്‍!! രാജ്യം ഏകാധിപത്യത്തിലേക്കോ

English summary
Saudi air defenses intercept missiles above capital, coalition says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X