• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൗദിയെ ഞെട്ടിച്ച് വീണ്ടും ഹൂത്തികളുടെ ആക്രമണം; തൊടുത്തുവിട്ടത് ബാലിസ്റ്റിക് മിസൈല്‍... ഇനി യുദ്ധം?

 • By Desk
cmsvideo
  സൗദിയെ ഞെട്ടിച്ച് ഹൂതികള്‍, യുദ്ധസമാന സാഹചര്യം? | Oneindia Malayalam

  റിയാദ്: സൗദി അറേബ്യയെ വീണ്ടും പ്രകോപിപ്പിച്ചുകൊണ്ട് ഹൂത്തികളുടെ ആക്രമണം. സൗദി നഗരമായ ഖാമിസ് മുഷൈത്തിന് നേര്‍ക്കായിരുന്നു ഹൂത്തി വിമതര്‍ ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവിട്ടത്.

  മരുന്നും ഭക്ഷണവും ഇല്ലാതെ യെമനികളെ സൗദി പട്ടിണിക്കിട്ട് കൊല്ലുമോ? ജീവന് വേണ്ടിയുള്ള കരച്ചിൽ...

  എന്നാല്‍ ഈ മിസൈല്‍ ഭൂമിയില്‍ പതിക്കുന്നതിന് മുമ്പ് തന്നെ സൗദി സേന നശിപ്പിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ നാശനഷ്ടങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ങ്ങെനെയാണ് മിസൈല്‍ നശിപ്പിച്ചത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

  സൗദി രാജവംശത്തിന് 'ജൂത പാരമ്പര്യം'; വഹാബിസം എവിടെ നിന്ന്... അതിലും ജൂതരഹസ്യം? ഞെട്ടിപ്പിക്കുന്ന കഥകൾ

  ആഴ്ചകള്‍ക്ക് മുമ്പ് റിയാദിന് നേര്‍ക്കും ഹൂത്തികളുടെ മിസൈല്‍ ആക്രമണം ഉണ്ടായിരുന്നു. റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യം വച്ചായിരുന്നു ഇത്. എന്നാല്‍ ആ ആക്രമണവും സൗദി തകര്‍ത്തിരുന്നു. മേഖലയില്‍ യുദ്ധസമാനമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്.

  സൗദിക്ക് നേരെ

  സൗദിക്ക് നേരെ

  സൗദി അറേബ്യയ്ക്ക് നേരെ ശക്തമായ ആക്രമണമാണ് യെമനിലെ ഹൂത്തി വിമതര്‍ നടത്തുന്നത്. തുടര്‍ച്ചയായ മിസൈല്‍ ആക്രമണങ്ങള്‍ സൗദിക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മേഖലയില്‍ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതാണ് സൗദി-ഹൂത്തി പ്രശ്‌നങ്ങള്‍.

  ആഴ്ചകള്‍ക്കുള്ളില്‍

  ആഴ്ചകള്‍ക്കുള്ളില്‍

  ആഴ്ചകള്‍ക്കുള്ളില്‍ നടന്ന രണ്ടാമത്തെ മിസൈല്‍ ആക്രമണം ആണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ബാലിസ്റ്റിക് മിസൈല്‍ ആയിരുന്നു വിമതര്‍ സൗദിക്ക് നേരെ തൊടുത്തുവിട്ടത്. പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണ് എന്ന് സാരം.

  ഇറാന്‍ നിര്‍മിതം

  ഇറാന്‍ നിര്‍മിതം

  റിയാദിലെ വിമാനത്താവളം ലക്ഷ്യമാക്കി നേരത്തെ നടത്തിയ ആക്രമണത്തില്‍ ഉപയോഗിച്ച മിസൈല്‍ ഇറാന്‍ നിര്‍മിതം ആണ് എന്ന് സൗദി കണ്ടെത്തിയിരുന്നു. ഇറാന്റെ നിര്‍ദ്ദേശപ്രകാരം ആണ് ഹൂത്തികള്‍ ആക്രമണം നടത്തിയത് എന്ന ആരോപണവും സൗദി അറേബ്യ ഉന്നയിച്ചിരുന്നു. പക്ഷേ, ഇറാന്‍ ഇക്കാര്യം നിഷേധിച്ചു.

  എല്ലാം തകര്‍ത്തു

  എല്ലാം തകര്‍ത്തു

  സൗദിക്ക് നേരെ ഹൂത്തികള്‍ നടത്തിയ ആക്രമണങ്ങള്‍ ഒന്നും അടുത്ത കാലത്ത് വിജയിച്ചിട്ടില്ല. ഇത്തവണയും മിസൈല്‍ താഴെ പതിക്കുന്നതിന് മുമ്പ് സൗദി തകര്‍ക്കുകയായിരുന്നു. എന്നിരുന്നാലും ഭീതിജനകമാണ് ഇപ്പോഴത്തെ സാഹചര്യങ്ങള്‍.

  ടെസ്റ്റ് ഫയറിങ്ങ് എന്ന്...

  ടെസ്റ്റ് ഫയറിങ്ങ് എന്ന്...

  സൗദിക്ക് നേരെ ഇപ്പോള്‍ നടത്തിയ മിസൈല്‍ ആക്രമണവും ഹൂത്തി വിമതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തങ്ങള്‍ നടത്തിയത് ഒരു പരീക്ഷണ മിസാല്‍ വിക്ഷേപണം ആയിരുന്നു എന്നും അത് വിജയകരമായിരുന്നു എന്നും ആണ് ഹൂത്തികളുടെ പ്രതികരണം. ഹൂത്തി അനുകൂല വാര്‍ത്ത ഏജന്‍സിയായ സബ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

  യെമന്‍ പ്രതിസന്ധി

  യെമന്‍ പ്രതിസന്ധി

  റിയാദിന് നേര്‍ക്ക് മിസൈല്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് സൗദി യെമന്റെ തുറമുഖങ്ങള്‍ക്കും വിമാനത്താവളത്തിനും വിലക്ക് കല്‍പിച്ചിരുന്നു. ഇതോടെ യെമനിലേക്കുള്ള ചരക്ക് നീക്കം നിലച്ചു. മരുന്നും ഭക്ഷണവും ഇല്ലാതെ വന്‍ ദുരന്തത്തിലേക്കാണ് യെമന്‍ നീങ്ങിയിരുന്നത്.

  ഇളവ് നല്‍കി, പക്ഷേ

  ഇളവ് നല്‍കി, പക്ഷേ

  അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിലക്കുകളില്‍ സൗദി സഖ്യസേന ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. സന്നദ്ധ സംഘങ്ങള്‍ക്ക് ഭക്ഷണവും മരുന്നു എത്തിക്കാന്‍ അനുമതി നല്‍കുന്നതായിരുന്നു തീരുമാനം. എന്നാല്‍ പുതിയ ആക്രമണത്തോടെ സൗദി എന്ത് നിലപാടെടുക്കും എന്നാണ് അറിയേണ്ടത്.

  തീവ്രവാദത്തിനെതിരെ

  തീവ്രവാദത്തിനെതിരെ

  തീവ്രവാദത്തിനെതിരെ അതിശക്തമായ നിലപാടെടുക്കാന്‍ ആണ് സൗദിയുടെ നേതൃത്വത്തില്‍ ഉള്ള അറബ് സഖ്യരാജ്യങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്. ഹൂത്തികളെ ഇല്ലായ്മ ചെയ്യാന്‍ ഒരു തുറന്ന യുദ്ധത്തിനുള്ള സാധ്യത കൂടി തള്ളിക്കളയാന്‍ സാധിക്കില്ല. ഇക്കാര്യത്തില്‍ ഇറാന്റെ നിലപാടുകളും നിര്‍ണായകമാകും.

  English summary
  For the second time in a month, the Saudi military has intercepted and destroyed a ballistic missile it said was launched from Yemen on Thursday.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more