കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി വ്യോമാക്രമണം; കുട്ടികളുള്‍പ്പെടെ യമനില്‍ 30 മരണം

സൗദി വ്യോമാക്രമണം; കുട്ടികളുള്‍പ്പെടെ യമനില്‍ 30 മരണം

  • By Desk
Google Oneindia Malayalam News

സനാ: വടക്കന്‍ യമനിലുണ്ടായ സൗദി സഖ്യത്തിന്റെ വ്യോമാക്രമണത്തില്‍ നിരവധി കുട്ടികളുള്‍പ്പെടെ 30 ലേറെ പേര്‍ മരിച്ചു. ഹജ്ജ പ്രവിശ്യയിലെ ഹിറന്‍ ഗ്രാമത്തിനു നേരെയുണ്ടായ 16 മിസൈലാക്രമണത്തിലാണ് ഒരു കുടുംബത്തിലെ 10 പേരടക്കം 30 ലേറെ പേര്‍ കൊല്ലപ്പെട്ടത്. ഹൂത്തികളെ പിന്തുണയ്ക്കുന്ന ശെയ്ഖ് ഹമദി എന്നയാളുടെ വീട് ലക്ഷ്യമാക്കി അര്‍ധ രാത്രിക്ക് ശേഷമാണ് വ്യോമാക്രമണമുണ്ടായതെന്ന് പ്രാദേശിക നേതാവ് ഹുസൈന്‍ അല്‍ ബുഖൈത്തി പറഞ്ഞു. ആക്രമണത്തില്‍ ശെയ്ഖ് അടക്കം കുടുംബത്തിലെ മുഴുവനാളുകളും കൊല്ലപ്പെട്ടു. അര്‍ധ രാത്രിക്കു ശേഷം തുടങ്ങിയ ആക്രമണം രാവിലെ അഞ്ച് മണിവരെ നീണ്ടുനിന്നതായും അദ്ദേഹം അറിയിച്ചു. തുടര്‍ച്ചയായ ആക്രമണം കാരണം പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കാനോ മൃതദേഹങ്ങള്‍ മാറ്റാനോ സാധിക്കാത്ത അവസ്ഥയായിരുന്നു.

ദിലീപിനെ കുടുക്കിയതു തന്നെ... ക്രിമിനല്‍ കേസെടുക്കണം, പിസി ജോര്‍ജ് ഹൈക്കോടതിയിലേക്ക്...
കൊല്ലപ്പെട്ടവരില്‍ 10 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണെന്ന് വിശ്യയുടെ നിയന്ത്രണമുള്ള ഹൂത്തികളുടെ ടെലിവിഷന്‍ ചാനലായ അല്‍ മസീറ റിപ്പോര്‍ട്ട് ചെയ്തു. വ്യോമാക്രമണത്തില്‍ മരിച്ചുകിടക്കുന്ന കുട്ടികളുടെയും തകര്‍ന്ന വാഹനങ്ങളുടെ ചിത്രങ്ങള്‍ ടി.വി ട്വിറ്റര്‍ വഴി പുറത്തുവിട്ടു.

yemen2
കഴിഞ്ഞ ദിവസം സൗദി വിമാനത്താവളത്തിനു നേരെ മിസൈലാക്രമണം നടത്തിയ ഹൂത്തികളുടെ നടപടിക്ക് തിരിച്ചടിയായി സൗദി അറേബ്യ യമനില്‍ മിസൈല്‍ വര്‍ഷം നടത്തിയിരുന്നു. യമന്‍ തലസ്ഥാനമായ സനയ്ക്കു മേല്‍ ചുരുങ്ങിയത് 29 മിസൈലുകള്‍ പതിച്ചതായാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.

തലസ്ഥാന നഗരത്തില്‍ ഹൂത്തികള്‍ സൈനിക പരേഡിനായി ഉപയോഗിക്കുന്ന അല്‍ സബാന്‍ സ്‌ക്വയറിലെ പ്രധാന വേദി, സമീപത്തെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരം, ദേശീയ സുരക്ഷാ ആസ്ഥാനം, ആഭ്യന്തര മന്ത്രാലയം എന്നിവയ്ക്കു മേലാണ് സൗദിയുടെ മിസൈലുകള്‍ പതിച്ചത്. 15 മിസൈലുകള്‍ സനായിലും 14 എണ്ണം സിന്‍ഹാന്‍, ബനി ബഹലൂല്‍ ജില്ലകളിലുമാണ് പതിച്ചതെന്ന് ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള സബാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. യമന്‍ വിമതരായ ഹൂതികള്‍ സൗദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവളം ലക്ഷ്യമിട്ടു തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ പാട്രിയോട്ടിക് മിസൈല്‍ ഉപയോഗിച്ച് സൗദി വ്യോമസേന വെടിവച്ചിട്ടിരുന്നു. യമനിലെ പ്രസിഡന്റിനെ പുറത്താക്കി തലസ്ഥാനമായ സനാ ഉള്‍പ്പെടെയുള്ള വടക്കന്‍ യെമന്‍ ഹൂതികള്‍ പിടിച്ചെടുത്തിരുന്നു.

English summary
saudi air strikes kill children in yemen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X