കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയും യുഎഇയും ചേര്‍ന്ന് ഖത്തറില്‍ അധിനിവേശത്തിന് ശ്രമിച്ചതായി പ്രതിരോധമന്ത്രി

  • By Desk
Google Oneindia Malayalam News

വാഷിംഗ്ടണ്‍: കഴിഞ്ഞ വര്‍ഷമുണ്ടായ അറബ് ഉപരോധത്തിന്റെ തുടക്കത്തില്‍ സൗദിയും യു.എ.ഇയും ചേര്‍ന്ന് ഖത്തറില്‍ അധിനിവേശത്തിന് ശ്രമിച്ചതായി ആരോപണം. ആരോപണം ഉന്നയിച്ചത് മറ്റാരുമല്ല, ഖത്തര്‍ പ്രതിരോധ മന്ത്രി തന്നെ. വാഷിംടണ്‍ പോസ്റ്റ് ദിനപ്പത്രത്തിന് വെള്ളിയാഴ്ച നല്‍കിയ അഭിമുഖത്തിലാണ് ഖത്തര്‍ പ്രതിരോധമന്ത്രി ഖാലിദ് മുഹമ്മദ് അല്‍ അത്തിയ്യ ഗുരുതരമായ ആരോപണവുമായി രംഗത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട് നേരത്തേ ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നുവെങ്കിലും ഖത്തര്‍ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്.

യുഎഇയില്‍ തൊഴില്‍ വിസ ലഭിക്കാന്‍ സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റ്; നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍യുഎഇയില്‍ തൊഴില്‍ വിസ ലഭിക്കാന്‍ സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റ്; നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍

ഖത്തറിനെതിരേ പതിനെട്ടടവും പയറ്റി

ഖത്തറിനെതിരേ പതിനെട്ടടവും പയറ്റി

ഖത്തര്‍ അമീറിനെ പുറത്താക്കി മറ്റൊരാളെ കൊണ്ടുവരാന്‍ സൗദിയും യുഎഇയും പഠിച്ച പതിനെട്ടടവും പയറ്റിനോക്കിയതായി അദ്ദേഹം പറഞ്ഞു. പക്ഷെ എല്ലാ ശ്രമങ്ങളെയും ഖത്തര്‍ ധീരമായി ചെറുത്തുനില്‍ക്കുകയായിരുന്നു. 'ഖത്തറിനെ അസ്ഥിരപ്പെടുത്താന്‍ അവര്‍ ആവുന്നതെല്ലാം ചെയ്തു. പക്ഷെ ആ നീക്കങ്ങളെയെല്ലാം ഖത്തര്‍ നിര്‍വീര്യമാക്കി'- അത്തിയ്യ പറഞ്ഞു. ഖത്തറിനെതിരേ ഉപരോധം തുടങ്ങിയ ജൂണിലായിരുന്നു ഇതിനുള്ള നീക്കങ്ങള്‍ അയല്‍ രാജ്യങ്ങള്‍ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

സൈനികമായി ഇടപെടാന്‍ ശ്രമിച്ചു

സൈനികമായി ഇടപെടാന്‍ ശ്രമിച്ചു

ഖത്തറില്‍ ഭരണമാറ്റം കൊണ്ടുവരുന്നതിലപ്പുറം രാജ്യത്ത് സൈനികമായി ഇടപെടാനായിരുന്നു സൗദിയുടെയും യു.എ.ഇയുടെയും ശ്രമമെന്നും അദ്ദേഹം തുറന്നടിച്ചു. അത്തരമൊരു സൈനിക ആക്രമണ ഭീഷണി ഇപ്പോഴും നിലവിണ്ടോ എന്ന ചോദ്യത്തിന്, ഉപരോധത്തിന്റെ തുടക്കത്തില്‍ അത്തരമൊരു നീക്കം നടന്നിരുന്നുവെന്നും എന്നാല്‍ അതിനെ രാജ്യം നിര്‍വീര്യമാക്കിക്കഴിഞ്ഞതായും അത്തിയ്യ പറഞ്ഞു.

ഭരണം പിടിക്കാന്‍ ചില പാവകളെ ഇറക്കി

ഭരണം പിടിക്കാന്‍ ചില പാവകളെ ഇറക്കി

ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയെ അട്ടിമറിക്കുന്നതിനായി അവര്‍ ചില ഗോത്രങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു. പള്ളികളെ രാജ്യത്തിനെതിരേ തിരിച്ചു. അമീറിന് പകരക്കാരനായി ചില പാവകളെ രംഗത്തിറക്കാനും അവര്‍ മടിച്ചില്ല. മുന്‍ അമീറിന്റെ ബന്ധുവായ ശെയ്ഖ് അബ്ദുല്ല ബിന്‍ അലി അല്‍ഥാനിയെ സൂചിപ്പിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. യു.എ.ഇ തന്നെ ബന്ദിയാക്കിയെന്ന ആരോപണവുമായി പിന്നീട് രംഗത്തെത്തിയ അദ്ദേഹം കുവൈത്തിലെത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വാര്‍ത്തകളുണ്ടായിരുന്നു.

അമീറിനെ ഒരു ചുക്കും ചെയ്യാനാവില്ല

അമീറിനെ ഒരു ചുക്കും ചെയ്യാനാവില്ല

ഖത്തര്‍ അമീറിനെ ഒരു ചുക്കും ചെയ്യാന്‍ സൗദിക്കും യു.എ.ഇക്കും സാധ്യമല്ലെന്നും ഖത്തര്‍ പ്രതിരോധ മന്ത്രി വ്യക്തമാക്കി. കാരണം തങ്ങളുടെ അമീറിനെ ഖത്തറിലെ ജനങ്ങള്‍ സ്‌നേഹിക്കുന്നു. ജനങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുന്ന അമീറിനെ മാറ്റാന്‍ പാവകളെ ഇറക്കിയാല്‍ നടക്കില്ല. അക്കാര്യം അവര്‍ക്ക് ബോധ്യമായിക്കഴിഞ്ഞു. അമീറിന്റെ കാര്യത്തില്‍ അവരുടെ കണക്കുകൂട്ടലുകളൊക്കെ പിഴക്കുകയായിരുന്നുവെന്നും അത്തിയ്യ പറഞ്ഞു.

സഹായത്തിനെത്തിയത് തുര്‍ക്കി സൈന്യം

സഹായത്തിനെത്തിയത് തുര്‍ക്കി സൈന്യം

ഖത്തര്‍ അമീറിനെ അട്ടിമറിക്കാന്‍ സൗദിയും യു.എ.ഇയും ചേര്‍ന്ന് നടത്തിയ സൈനിക നീക്കത്തെ പ്രതിരോധിക്കാന്‍ ഖത്തറിന് സാധിച്ചത് ഖത്തറില്‍ നേരത്തേയുണ്ടായിരുന്ന തുര്‍ക്കി സൈന്യത്തിന്റെ സഹായത്തോടെയാണെന്നും ഖത്തര്‍ പ്രതിരോധ മന്ത്രി സൂചന നല്‍കി. സൗദിയും യു.എ.ഇയും അധിനിവേശം നടത്തുമെന്ന ഭയത്താലായിരുന്നോ തുര്‍ക്കി സൈന്യത്തിന് ഖത്തര്‍ താവളം ഒരുക്കിയതെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന്, പേടിയുണ്ടായിരുന്നില്ല; പക്ഷെ ഖത്തറിനെതിരേ സൈനിക നീക്കത്തിന് അവര്‍ ലക്ഷ്യമിട്ടിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതേസമയം, തുര്‍ക്കിയുമായുള്ള ബന്ധം ഉപരോധത്തിന് മുമ്പുതന്നെ ആരംഭിച്ചതാണെന്നും മന്ത്രി പറഞ്ഞു.

ഇറാനുമായി സൗഹൃദ ബന്ധം

ഇറാനുമായി സൗഹൃദ ബന്ധം

വ്യാപാരബന്ധങ്ങള്‍ നിലനില്‍ക്കുന്ന രാജ്യമെന്ന നിലക്ക് ഇറാനുമായി നല്ല ബന്ധമാണ് ഖത്തറിനുള്ളതെന്നും അത്തിയ്യ പറഞ്ഞു. ലോകത്തെ പ്രധാന എണ്ണ വിതരണ രാജ്യമെന്ന നിലയില്‍ മറ്റുള്ളവരുമായി ശത്രുതയില്‍ കഴിയാന്‍ ഖത്തറിന് സാധിക്കില്ല. ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ തുറന്ന ചര്‍ച്ചയാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്‍ ബന്ധമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഖത്തറിനെതിരേ കഴിഞ്ഞ ജൂണില്‍ ഉപരോധം പ്രഖ്യാപിച്ചത്.

English summary
saudi and uae intended to invade qatar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X