കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദ ബന്ധം: സൗദിയില്‍ 47 പേരെ തലയറുത്ത് വധശിക്ഷയ്ക്ക് വിധേയരാക്കി

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ ഒറ്റയടിയ്ക്ക് 47 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കി. തീവ്രവാദ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തവരെയാണ് വധിച്ചത്. ദേശീയ ടിവി ചാനലായ അല്‍ അറേബ്യയിലൂടെയാണ് ഈ വിവരം പുറത്ത് വിട്ടത്.

47 തീവ്രവാദികളെ വധശിക്ഷയ്ക്ക് വിധിച്ചു എന്നാണ് ഔദ്യോഗിക വിശദീകരണം. പ്രമുഖ ഷിയ പണ്ഡതനായ നിമര്‍ അല്‍ നിമര്‍ അടക്കമുള്ളവരെയാണ് ഇപ്പോള്‍ വധിച്ചിരിയ്ക്കുന്നത്.

സൗദിയില്‍ കൂട്ട വധശിക്ഷ

സൗദിയില്‍ കൂട്ട വധശിക്ഷ

47 പേരെയാണ് സൗദി അറേബ്യ ഒറ്റയടിയ്ക്ക് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. തീവ്രവാദി ബന്ധം ആരോപിച്ചാണ് ശിക്ഷ.

കഴുത്തറുത്ത് കൊന്നു

കഴുത്തറുത്ത് കൊന്നു

ശിക്ഷ വിധിയ്ക്കപ്പെട്ടവരെയെല്ലാം കഴുത്തറുത്താണ് കൊന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചരിത്രത്തില്‍ തന്നെ ഇത്തരം കൂട്ട വധശിക്ഷകള്‍ അപൂര്‍വ്വമായിരിയ്ക്കും.

അല്‍ഖ്വായ്ദ ബന്ധം

അല്‍ഖ്വായ്ദ ബന്ധം

അല്‍ഖ്വായ്ദ ബന്ധം ആരോപിച്ച് ജയിലില്‍ അടയ്ക്കപ്പെട്ടവരാണ് വധശിക്ഷയ്ക്ക് വിധേയരായവരില്‍ ഭൂരിഭാഗം പേരും.

ഷിയ പണ്ഡിതന്‍

ഷിയ പണ്ഡിതന്‍

പ്രമുഖ ഷിയ പണ്ഡിതനായ നിമര്‍ അല്‍ നിമറിനേയും വധശിക്ഷയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. സൗദിയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നടത്തിയതിനായിരുന്നു ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ്

മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ്

സൗദിയിലെ ഏറ്റവും വലിയ ഭീകരന്‍ എന്ന് പറയപ്പെടുന്ന ഫാരിസ് അല്‍ സഹ്രാനിയേയും വധശിക്ഷയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. അല്‍ഖ്വായ്ദയുമായി ബന്ധമുള്ള ആളാണ് സഹ്രാനി.

അന്യനാട്ടുകാര്‍

അന്യനാട്ടുകാര്‍

കൂട്ട വധശിക്ഷയില്‍ രണ്ട് അന്യ രാജ്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ട്. ഒരു ഈജിപ്തുകാരനും ചാദിയന്‍ പൗരനും.

'യുദ്ധം നടത്തിയവര്‍'

'യുദ്ധം നടത്തിയവര്‍'

സാധാരണക്കാര്‍ക്ക് നേരേയും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് നേരെയേും ആക്രമണങ്ങള്‍ അഴിച്ചുവിട്ടവരെയാണ് ഇപ്പോള്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയിരിയ്ക്കുന്നത് എന്നാണ് സൗദിയുടെ വിശദീകരണം.

12 നഗരങ്ങളില്‍

12 നഗരങ്ങളില്‍

12 നഗരങ്ങളിലായിട്ടാണ് വധശിക്ഷ നടപ്പിലാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതുജനങ്ങള്‍ക്ക് മുന്നില്‍ വച്ചാണ് പലപ്പോഴും സൗദിയില്‍ വധശിക്ഷകള്‍ നടപ്പിലാക്കാറുള്ളത്.

ആക്രമണ ദൃശ്യങ്ങള്‍

ആക്രമണ ദൃശ്യങ്ങള്‍

ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെയാണ് വധശിക്ഷ നടപ്പിലാക്കിയ വിവരം സൗദി ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ടത്. അല്‍ ഖ്വായ്ദ സൗദിയില്‍ നടത്തിയ ആക്രമണങ്ങളും ദൃശ്യങ്ങളും ഇതോടൊപ്പം സംപ്രേഷണം ചെയ്തിരുന്നു.

ആംനസ്റ്റിയുടെ എതിര്‍പ്പ്

ആംനസ്റ്റിയുടെ എതിര്‍പ്പ്

2015 ല്‍ സൗദിയില്‍ വധശിക്ഷയ്ക്ക് വിധേയരായത് 151 പേരാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വളരെ കൂടുതലായിരുന്നു ഇത്. വിഷയത്തില്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആശങ്ക അറിയിച്ചിട്ടുണ്ടായിരുന്നു.

English summary
Saudi Arabia has executed 47 "terrorists", according to the interior ministry, including Shia cleric Nimr al-Nimr and al-Qaeda-affiliated Faris al-Zahrani.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X