സൗദി അറേബ്യ ഇറാനെതിരെ യുദ്ധം ചെയ്യുമോ? സാധ്യതകള്‍ ഏറെ, 2016 ലും മിഡില്‍ ഈസ്റ്റില്‍ യുദ്ധക്കാലം?
കെയ്റോ: മദ്ധ്യ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ വിപ്ളവങ്ങളും ആഭ്യന്തര യുദ്ധങ്ങളും ഒരു പുതുമയുള്ള വിഷയമല്ല. പക്ഷേ ലോകം എപ്പോഴും ഏറെ പ്രതീക്ഷയോടെയും ആശങ്കയോടെയും നോക്കി കാണുന്ന മേഖല കൂടിയാണ് അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന മദ്ധ്യ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങള്‍. അറബ് രാജ്യങ്ങള്‍ക്കിടയില്‍ പ്രധാനിയാണ് സൗദി അറേബ്യ. സൗദി അറേബ്യയ്ക്ക് ഈ മേഖലയില്‍ തന്നെയുള്ള കടുത്ത എതിരാളിയാകട്ടേ ഇറാനും. 2016 ല്‍ ഇറാനും സൗദി അറേബ്യയും തമ്മില്‍ യുദ്ധം ചെയ്താല്‍ എന്താകും അവസ്ഥ.
ലോകത്തിന് തന്നെ ഭീഷണിയായ വന്‍ ആയുധ ശേഖരങ്ങള്‍ ഇറാന്റെ കൈവശം ഉണ്ടെന്നാണ് ആക്ഷേപം. അപ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം ലോകത്തിന്റെ നാശത്തിന് തന്നെയാകില്ലേ?
സൗദി അറേബ്യയില്‍ കൂട്ടവധശിക്ഷയ്ക്ക് വിധേയരായവരില്‍ ഇറാന്റെ ഉന്നതനായ ഷിയ മതപണ്ഡിതനും ഉള്‍പ്പെട്ടിരുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കിയിരുന്നു.
സൗദി അറേബ്യയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധ അറബ് ലീഗിന്കാര്യമായി ഈ വിഷയത്തില്‍ മറ്റ് ഇടപെടലുകളൊന്നും ഇതുവരേയും ഉണ്ടായിട്ടില്ല. ഇറാനിലെ സൗദി അറേബ്യന്‍ കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണം പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കുന്നു.

അറബ് ലീഗ് അടിയന്തര യോഗം
2016 ജനവരി 10 ഞായറാഴ്ച അറബ് ലീഗ് രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ ഈജിപ്തിലെ കെയ്‌റോയില്‍ വച്ച് അടിയന്തര യോഗം ചേര്‍ന്നു. ഇറാനും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നത് തന്നെയാണ് യോഗം ചര്‍ച്ച ചെയ്തത്. സൗദി അറേബ്യന്‍ വിദേശ കാര്യമന്ത്രി അല്‍ ജുബേര്‍ ഇറാനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു

ഇടപെടുന്നു
സൗദി അറേബ്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പോലും ഇറാന്‍ അനാവശ്യമായി ഇടപെടുന്നുവെന്നാണ് സൗദി വിദേശകാര്യ മന്ത്രിയുടെ പരാതി

അക്രമം
ടെഹ്‌റാനിലെ സൗദി കോണ്‍സുലേറ്റ് നേരെയുണ്ടായ ആക്രമണവും യോഗത്തില്‍ ചര്‍ച്ചാ വിഷയമായി. ആക്രമണത്തെ ഇറാന്‍ നേരത്തെ അപലപിച്ചിരുന്നു.

ഇങ്ങനെ തുടരരുത്
അറബ് രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് വിരുദ്ധമായി ഇറാന്‍ ഇങ്ങനെ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും സൗദി വിദേശകാര്യമന്ത്രി പറഞ്ഞു

പിന്തുണ
ഇറാനും സൗദി അറേബ്യയും തമ്മില്‍ കോണ്‍സുലേറ്റ് ആക്രമണത്തെച്ചൊല്ലിയുണ്ടായ പുതിയ തര്‍ക്കത്തില്‍ 22 അംഗ സമതിയുടെ പിന്തുണ സൗദിയിയ്ക്കാണ്. എന്നാല്‍ ലെബനന്‍ സൗദിയെ പിന്തുണച്ചിട്ടില്ല.

കലിയടങ്ങാതെ
ജനവരി രണ്ടാം തീയതി സൗദി അറേബ്യ 46 പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയതോടെയാണ് സൗദിയ്‌ക്കെതിരെ ഇറാന്‍ വീണ്ടും ആഞ്ഞടിച്ച് തുടങ്ങിയത്.












Click it and Unblock the Notifications