എണ്ണവില വീണ്ടും കുറയുമോ? സൗദി എണ്ണയുത്പാദനം വര്‍ദ്ധിപ്പിക്കുന്നു
സൗദി: ആഗോള വിപണിയില്‍ എണ്ണവില പിടിച്ച് നിര്‍ത്താന്‍ എണ്ണയുത്പാദനം കുറയ്ക്കണമെന്ന ഒപെക് രാജ്യങ്ങളുടെ ചര്‍ച്ചയില്‍ ഇറാന്‍ അനുകൂല നടപടി സ്വീകരിക്കാത്തത് എണ്ണവിപണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍ രാജ്യത്ത് ചുട് കനക്കുന്നതോടെ ഊര്‍ജ ആവശ്യകത വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ തങ്ങളുടെ എണ്ണയുത്പാദനം വര്‍ദ്ധിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം സൗദി വ്യക്തമാക്കി.
ദിനംപ്രതി 10.5 ദശലക്ഷം ബാരലാക്കി ഉയര്‍ത്താനാണ് സൗദിയുടെ തീരുമാനം. സൗദിയുടെ പുതിയ തീരുമാനം എണ്ണവിലയിടിവിന് കാരണമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ തങ്ങള്‍ ലക്ഷ്യമിടുന്നത് ആഭ്യന്തര വിപണി മാത്രമാണെന്നും ആഗോള വിപണിയില്‍ അമിതമായി എണ്ണ ഒഴുക്കിലെന്നുമാണ് സൗദി വ്യക്തമാക്കുന്നത്.

ഇറാനും സൗദിയും മത്സരിച്ചുള്ള എണ്ണയുത്പാദനം മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് കൊണ്ടത്തിക്കുമോ എന്നാണ് അറബ് ലോകം നോക്കികാണുന്നത്.












Click it and Unblock the Notifications