സൗദി അറേബ്യയ്ക്ക് മറ്റൊരു കീരീടം; വ്യോമയാന സുരക്ഷാ സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് വീണ്ടും രാജ്യം
സൗദി അറേബ്യയ്ക്ക് മറ്റൊരു കീരീടം; വ്യോമയാന സുരക്ഷാ സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് വീണ്ടും രാജ്യം
റിയാദ്: അറബ് സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (എ സി എ ഒ) ഏവിയേഷൻ സെക്യൂരിറ്റി കമ്മിറ്റിയുടെ പ്രസിഡന്റ് സ്ഥാനം നേടി സൗദി അറേബ്യ. പല അംഗ രാജ്യങ്ങളും ചേർന്ന് നൽകിയ വോട്ടിന്റെ അടിസ്ഥാനത്തിൽ ആണ് സൗദി അറേബ്യ ഈ സ്ഥാനം കരസ്ഥമാക്കിയത്.
പ്രാദേശിക, രാജ്യാന്തര തലങ്ങളിൽ വ്യോമ ഗതാഗത വ്യവസായത്തിന്റെ ഡാറ്റ കൈകാര്യം ചെയ്യുന്നതിൽ രാജ്യത്തിന്റെ നൽകുന്ന സുപ്രധാന പങ്കിന്റെയും അതിന്റെ ക്രിയാത്മക ശ്രമങ്ങളുടെയും അംഗീകാരം കൂടിയാണ് ഈ നേട്ടം എന്നാണ് വിലയിരുത്തൽ.

അതേ സമയം, തുടർച്ചയായ രണ്ടാം തവണ ആണ് സൗദി അറേബ്യയെ വ്യോമയാന സുരക്ഷാ സമിതിയുടെ അധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുക്കന്നത്. സിവിൽ ഏവിയേഷനുമായി ബന്ധപ്പെട്ട രാജ്യാന്തര ഫോറങ്ങളിൽ സൗദി അറേബ്യ പ്രതിനിധീകരിക്കുന്ന രാജ്യാന്തര സ്ഥാനത്തെയും ഈ നേട്ടം പ്രതിഫലിപ്പിക്കുന്നു.
പ്രത്യേക വിദഗ്‌ധരെ അയക്കുന്നതിനും അറബ് സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ (എ സി എ ഒ ) സംരംഭങ്ങളിൽ ലോകത്തെ വ്യോമയാന സുരക്ഷയെ പിന്തുണയ്ക്കുന്നതിനും എന്ന് വേണ്ട മിക്ക കാര്യങ്ങളിലും രാജ്യം വ്യത്യസ്ത സമീപമം ആണ് കൈകൊളളുന്നത്. ഇത്തരം പ്രവർത്തികളിൽ സൗദി അറേബ്യ വലിയ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.
ഈ അംഗീകാരത്തിന് പുറമെ തന്നെ ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ മിഡിൽ ഈസ്റ്റിനും വടക്കേ ആഫ്രിക്കയ്ക്കും വേണ്ടിയുള്ള റീജിയണൽ സേഫ്റ്റി ഓവർസൈറ്റ് ഓർഗനൈസേഷന്റെയും കോ ഓപ്പറേറ്റീവ് ഏവിയേഷൻ സെക്യൂരിറ്റി പ്രോഗ്രാമിന്റെയും സ്ഥിരം ആസ്ഥാനവും സൗദിയിൽ തന്നെ ആണ്.
മേക്കോവര്‍ പൊളിച്ചു; പൂര്‍ണിമയുടെ പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
1996 - ൽ കൂട്ടായ്മ സ്ഥാപിതമായത് മുതൽ 21 രാജ്യങ്ങളിൽ ഉളള സംഘടനയിൽ സൗദി അറേബ്യ അംഗം ആണ്. സിവിൽ ഏവിയേഷൻ മേഖലയിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ഏകോപനവും ശക്തിപ്പെടുത്താൻ ലക്ഷ്യമിടുന്ന അറബ് സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ, ലീഗ് ഓഫ് അറബ് സ്റ്റേറ്റുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു പ്രത്യേക അറബ് സംഘടന ആണ്. അതേസമയം, അംഗ രാജ്യങ്ങൾക്ക് ഇടയിൽ സിവിൽ ഏവിയേഷന്റെ സാമ്പത്തിക, നിയന്ത്രണ, നിയമ, സാങ്കേതിക, സുരക്ഷാ വശങ്ങളെക്കുറിച്ച് ഗവേഷണം നടത്താനും പഠനങ്ങൾ തയാറാക്കാനും അറബ് സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ലക്ഷ്യ മിടുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.












Click it and Unblock the Notifications