• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൗദി രാജാവിന്റെ വന്‍ പ്രഖ്യാപനം; നിയമലംഘകര്‍ക്കും പണം വേണ്ട, 154 പേര്‍ക്ക് കൂടി കൊറോണ

  • By Desk

റിയാദ്: സൗദി അറേബ്യയില്‍ കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സല്‍മാന്‍ രാജാവിന്റെ വന്‍ പ്രഖ്യാപനം. രാജ്യത്തുള്ള ആര്‍ക്കും കൊറോണ രോഗ ചികില്‍സയ്ക്ക് പണം വേണ്ട എന്നാണ് പ്രഖ്യാപനം. നിയമലംഘകരായി കഴിയുന്നവര്‍ക്ക് പോലും കൊറോണ രോഗത്തിന് സൗജന്യമായി ചികില്‍സിക്കാം. സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബിഹ് ആണ് ഇക്കാര്യം അറിയിച്ചത്. സന്ദര്‍ശകര്‍, നിയമലംഘകര്‍, പൗരന്‍മാര്‍, വിദേശ ജോലിക്കാര്‍ എന്നിവര്‍ക്കെല്ലാം സൗജന്യ ചികില്‍സ ലഭിക്കും.

രാജ്യത്ത് കൊറോണ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് സുപ്രധാന തീരുമാനം എടുത്തത്. കൊറോണ രോഗം അതിവേഗം വ്യാപിക്കുന്ന പത്ത് രാജ്യങ്ങളില്‍ സൗദിയും ഉള്‍പ്പെടും. തിങ്കളാഴ്ച 154 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സൗദിയിലെ കൊറോണ ബാധിച്ചവരുടെ എണ്ണം 1453 ആയി ഉയര്‍ന്നു. ഞായറാഴ്ച മാത്രം നാല് പേര്‍ സൗദിയില്‍ മരിച്ചിരുന്നു. സൗദിയില്‍ ഇതുവരെ മരിച്ചത് എട്ട് പേരാണ്. 12 പേരുടെ ആരോഗ്യനില വളരെ ഗുരുതരമായി തുടരുകയാണ്. എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കേരളം കുടുങ്ങിയത് ഇങ്ങനെ... മാര്‍ച്ച് രണ്ടാംവാരം വരെ അവര്‍ എത്തിക്കൊണ്ടിരുന്നു, ഫോക്കസ് തെറ്റി

എല്ലാവരും വീടുകളില്‍ തന്നെ തുടരണമെന്നും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രായം അഭ്യര്‍ഥിച്ചു. റിയാദ്, മക്ക, മദീന എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതും നിരോധിച്ചിട്ടുണ്ട്. ഈ നടപടിക്ക് സൗദി രാജാവ് സല്‍മാന്‍ അംഗീകാരം നല്‍കി. രാജ്യത്തെ 13 മേഖലകളിലുള്ളവരുടെ യാത്ര നിരോധിച്ചിട്ടുണ്ട്. ഈ നഗരങ്ങളില്‍ നേരത്തെ രാത്രി ഏഴ് മുതലായിരുന്നു കര്‍ഫ്യു. ഇപ്പോള്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് മുതലാക്കി മാറ്റി.

എണ്ണവില 17 വര്‍ഷത്തെ ഇടിവില്‍; ഇന്ത്യയില്‍ കുറച്ചത് 10 പൈസ, രക്ഷപ്പെടാന്‍ കൈവിട്ട കളിക്ക് റിലയന്‍സ്

അതേസമയം, രോഗലക്ഷണമുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ 997 എന്ന ടോള്‍ ഫ്രീ നമ്പര്‍ ആരോഗ്യമന്ത്രാലയം ഏര്‍പ്പെടുത്തി. ഈ നമ്പറിലേക്ക് വിളിച്ചാല്‍ വിളിക്കുന്ന വ്യക്തിയുടെ ഫോണിലേക്ക് എസ്എംഎസ് വരും. ഇതുപയോഗിച്ച് കര്‍ഫ്യൂ വേളകളില്‍ ഇളവ് നേടി ആശുപത്രിയില്‍ പോകാന്‍ സാധിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജിസിസി രാജ്യങ്ങളില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 3000 കവിഞ്ഞു. 15 പേരാണ് ഇതുവരെ മരിച്ചത്.

സൗദിയിലും ഒമാനിലും കൊറോണ വൈറസ് സമൂഹ വ്യാപനത്തിലേക്ക് കടുന്നുവെന്ന സംശയം ഉടലെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ശക്തമായ നിയന്ത്രണം തുടരുകയാണ്. ബഹ്‌റൈനില്‍ ശക്തമായ നടപടികള്‍ ഫലം കണ്ടുവരികയാണ്. കൊറോണ ബാധിച്ചവരില്‍ പകുതി പേരുടെ രോഗം ഭേദമായി. അതേസമയം ജിസിസിയില്‍ കടുത്ത നിയന്ത്രണമാണ് നടപ്പാക്കിയിട്ടുള്ളതെങ്കിലും രോഗം കുറഞ്ഞിട്ടില്ല.

English summary
Saudi Arabia: All coronavirus patients will be treated for free
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X