Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അതിര്‍ത്തി സംരക്ഷിക്കാന്‍ ഇനി വനിതകളും; ചരിത്ര തീരുമാനവുമായി ഭരണകൂടം

റിയാദ്: സൗദി അറേബ്യയില്‍ അതിര്‍ത്തി സംരക്ഷണ സേനയില്‍ ഇനി സ്ത്രീകളും. വനിതകള്‍ക്ക് അതിര്‍ത്തി സേനയില്‍ ചേരുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായിട്ടാണ് നടപടി. പൊതു-സ്വകാര്യ ജോലികളില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ശനിയാഴ്ച മുതല്‍ സ്ത്രീകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. മാര്‍ച്ച് 31 വരെ അപേക്ഷിക്കാന്‍ സമയമുണ്ട്.

സൗദിക്കാരായ 25നും 35നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്കാണ് അതിര്‍ത്തി സേനയില്‍ അവസരം ലഭിക്കുക. യോഗ്യത സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാകാന്‍ പാടില്ല. നേരത്തെ സൈനിക സേവനം നടത്തിയവരാകരുത്. മറ്റേതെങ്കിലും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടവരും ആകരുത്. സൗദിക്കാരല്ലാത്ത പുരുഷന്‍മാരെ വിവാഹം ചെയ്ത വനിതകള്‍ക്ക് അവസരമുണ്ടാകില്ല. വിവിധ തലത്തിലുള്ള പരീക്ഷക്ക് ശേഷമായിരിക്കും ജോലി ലഭിക്കുക.

02

സൗദിയിലെ ജോലികളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുക എന്ന നയമാണ് ഭരണകൂടം നടപ്പാക്കുന്നത്. വിഷന്‍ 2030 എന്ന പദ്ധതിയുടെ ഭാഗമായിട്ടാണിത്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് പദ്ധതിക്ക് പിന്നില്‍. അദ്ദേഹം നടപ്പാക്കുന്ന പദ്ധതികള്‍ക്ക് യുവസമൂഹത്തിനിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സ്ത്രീകള്‍ക്ക് വേണ്ടി കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൗദിയില്‍ ഒരുങ്ങിയിട്ടുണ്ട്.

ബിസിനസ് ആരംഭിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക വായ്പകള്‍ അനുവദിക്കുകയും ചെയ്യുന്നു. ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചതും കായിക മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയതും വിഷന്‍ 2030ന്റെ ഭാഗമായിട്ടാണ്. പുരുഷന്‍മാരില്ലാതെ തന്നെ സ്ത്രീകള്‍ക്ക് ഹജ്ജിന് വരാനും തീര്‍ഥാടനം പൂര്‍ത്തിയാക്കാനും അനുമതി നല്‍കിയത് 2021 ജൂലൈയിലാണ്. നേരത്തെ രക്ത ബന്ധുക്കളായ പുരുഷന്‍മാര്‍ സ്ത്രീകള്‍ക്കൊപ്പം വേണമെന്നായിരുന്നു നിയമം. മക്കയിലും മദീനയിലും വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചത് ഈ അടുത്താണ്.

ജിദ്ദയില്‍ ഹൂതി ആക്രമണം; തിരിച്ചടി

റിയാദ്: യമനിലെ ഹൂതി വിമതര്‍ സൗദിയില്‍ ശക്തമായ ആക്രമണം നടത്തി. ജിദ്ദയിലെയും റിയാദിലെയും എണ്ണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഡ്രോണുകളും റോക്കറ്റുകളുമാണ് ആക്രമണത്തിന് വിമതര്‍ ഉപയോഗിച്ചത്. ജിദ്ദയിലെ എണ്ണ നിലയത്തില്‍ നിന്ന് പുക ഉയരുന്ന വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. കായിക മല്‍സരത്തിന് ജിദ്ദ ഒരുങ്ങവെയാണ് ആക്രമണം. എണ്ണ കമ്പനിയായ അരാംകോ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. നേരത്തെ ജിസാനിലെ അരാംകോ കേന്ദ്രം ഹൂതകള്‍ ആക്രമിച്ചിരുന്നു. എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കുക വഴി സൗദിയെ സാമ്പത്തികമായി തകര്‍ക്കുക എന്ന ലക്ഷ്യമാണ് ഹൂതികള്‍ക്ക്. അതേസമയം, ഹൂതികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കി സൗദി സൈന്യം. യമനിലെ ഹുദൈദ തുറമുഖത്തായിരുന്നു ആക്രമണം. ഹൂതികള്‍ക്ക് സ്വാധീനമുള്ള മേഖലയില്‍ വ്യോമാക്രണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+