• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്ത്രീക്കും പുരുഷനും ഒരേ ഹോട്ടല്‍ മുറിയില്‍ കഴിയാമെന്ന് സൗദി അറേബ്യ: ഇളവ് വിദേശികള്‍ക്ക്!!

cmsvideo
  Saudi Arabia Allows Foreign Men and Women To Share Hotel Rooms | Oneindia Malayalam

  റിയാദ്: വിദേശികള്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിച്ചതിന് പിന്നാലെ പുതിയ ഇളവുമായി സൗദി അറേബ്യ. ബന്ധം തെളിയിക്കാതെ സ്ത്രീക്കും പുരുഷനും വാടകക്ക് മുറിയെടുക്കാനുള്ള അനുമതിയാണ് സൗദി നല്‍കിയിട്ടുള്ളത്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ടൂറിസ്റ്റ് വിസ അനുവദിച്ചതോടെയാണ് പുതിയ പരിഷ്കാരം. ഇതോടെ സൗദികള്‍ ഉള്‍പ്പെട്ട സ്ത്രീകള്‍ക്കും ഇത്തരത്തില്‍ ഹോട്ടലുകളില്‍ മുറിയെടുക്കുന്നതിനുള്ള നിയന്ത്രണം നീങ്ങിയിട്ടുണ്ട്. സൗദി അറേബ്യയില്‍ അടുത്ത കാലത്തുണ്ടായ പരിഷ്കാരങ്ങള്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സാമ്പത്തിക- സാമൂഹിക പരിഷ്കരണ അജന്‍ഡയുടെ ഭാഗമാണ്. അദ്ദേഹത്തിന്റെ പദ്ധതികള്‍ അന്താരാഷ്‍ട്ര തലത്തിലും പ്രശംസിക്കപ്പെട്ടിരുന്നു.

  ഇസ്രോ ശാസ്ത്രജ്ഞന്റെ കൊലപാതകം; സ്വവർഗ പങ്കാളി അറസ്റ്റിൽ, പണത്തെച്ചൊല്ലിയുളള തർക്കത്തെ തുടർന്ന്

   നിയന്ത്രണം നീക്കി

  നിയന്ത്രണം നീക്കി

  വിവാഹിതരല്ലാത്ത സ്ത്രീ-പുരുഷന്മാര്‍ക്ക് ഒരുമിച്ച് യാത്ര ചെയ്യാനും താമസിക്കാനും സൗദിയിലെ നിയന്ത്രണങ്ങള്‍ വഴിയൊരുങ്ങുകയാണ്. വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധത്തിനും സൗദിയില്‍ വിലക്കുണ്ട്. സ്ത്രീക്കും പുരുഷനും ബന്ധം തെളിയിക്കുന്ന രേഖകളിലാതെ താമസിക്കുന്നതിനുള്ളതുള്ള നിയന്ത്രണമാണ് നീക്കിയത്. സൗദി കമ്മീഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

   മുറിയെടുക്കാന്‍ ബന്ധം തെളിയിക്കണ്ട...

  മുറിയെടുക്കാന്‍ ബന്ധം തെളിയിക്കണ്ട...

  അറബിക് ദിനപത്രമായ ഒകാസ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടും തയ്യാറാക്കിയിരുന്നു. ഹോട്ടലുകളില്‍ മുറിയെടുക്കുമ്പോള്‍ സൗദി പൗരന്മാരോട് ബന്ധം തെളിയിക്കുന്ന രേഖകളോ കുടുംബ തിരിച്ചറിയല്‍ കാര്‍ഡോ ഹാജരാക്കാന്‍ ആവശ്യപ്പെടാറുണ്ട്. ഇത് വിദേശികളായ വിനോദസഞ്ചാരികള്‍ക്ക് ആവശ്യമില്ല. സൗദികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് ഒറ്റക്ക് ഹോട്ടലില്‍ മുറിയെടുക്കുകയും താമസിക്കുകയും ചെയ്യാം. തിരിച്ചറിയല്‍ മാത്രമേ ഇത്തരം സാഹചര്യത്തില്‍ പരിശോധിക്കുകയുള്ളൂവെന്നാണ് ഒകാസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

   ടൂറിസ്റ്റ് വിസ പ്രഖ്യാപനം

  ടൂറിസ്റ്റ് വിസ പ്രഖ്യാപനം

  സൗദി അറേബ്യ കഴിഞ്ഞ ആഴ്ചയാണ് 49 രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത്. എണ്ണ ഉല്‍പ്പാദനത്തിന് പുറമേ വിനോദസഞ്ചാര രംഗത്തുനിന്നും സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഇതിന് പുറമേ വിനോദ സഞ്ചാരികള്‍ ശരീരം മുഴുവന്‍ മൂടുന്ന കറുത്ത വസ്ത്രം ധരിക്കേണ്ടതില്ലെന്നും മാന്യമായ വസ്ത്രം ധരിച്ചാല്‍ മതിയെന്നും സൗദി വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാജ്യത്ത് മദ്യത്തിനുള്ള വിലക്ക് തുടരും. ഇന്ത്യ, ചൈന, യൂറോപ്പ്, അമേരിക്ക എന്നീ രാജ്യങ്ങള്‍ പട്ടികയിലുണ്ടാകുമെന്നാണ് കരുതുന്നത്.

   പരിഷ്കാരങ്ങള്‍ക്ക് പ്രശംസ

  പരിഷ്കാരങ്ങള്‍ക്ക് പ്രശംസ

  സൗദി അറേബ്യയില്‍ അടുത്ത കാലത്തുണ്ടായ പരിഷ്കാരങ്ങള്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സാമ്പത്തിക- സാമൂഹിക പരിഷ്കരണ അജന്‍ഡയുടെ ഭാഗമാണ്. അദ്ദേഹത്തിന്റെ പദ്ധതികള്‍ അന്താരാഷ്‍ട്ര തലത്തിലും പ്രശംസിക്കപ്പെട്ടിരുന്നു. ഇതുവരെ സൗദിയിലേക്ക് പോകാന്‍ വിദേശികള്‍ക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നു. റെസിഡന്റ് ജോലിക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ബിസിനസ് യാത്രക്കാര്‍ക്കും മുസ്ലിം തീര്‍ത്ഥാടകര്‍ക്കും മാത്രമാണ് സൗദി സന്ദര്‍ശിക്കാന്‍ അനുമതിയുണ്ടായിരുന്നത്. മുസ്ലിം തീര്‍ത്ഥാടകര്‍ക്ക് മക്കയും മദീനയും സന്ദര്‍ശിക്കാന്‍ സൗദി പ്രത്യേക വിസയാണ് അനുവദിക്കാറുള്ളത്.

   കൂടുതല്‍ പരിഷ്കാരങ്ങള്‍ക്ക്

  കൂടുതല്‍ പരിഷ്കാരങ്ങള്‍ക്ക്

  സ്ത്രീകള്‍ക്ക് ഡ്രൈവിംഗിനുള്ള അനുമതി നല്‍കിയ സൗദി ഭരണകൂടത്തിന്റെ നീക്കം ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിന് പുറമേ സ്ത്രീകള്‍ക്ക് വിദേശത്തേക്ക് സഞ്ചരിക്കുന്നതിനുള്ള പുതിയ അവകാശങ്ങളും പ്രാബല്യത്തില്‍ വന്നിരുന്നു. 5656 രൂപയാണ് സൗദിയില്‍ ടൂറിസ്റ്റ് വിസയ്ക്ക് നല്‍കേണ്ടത്. വിദേശികളായ സ്ത്രീകളുടെ കൂടെ പുരുഷന്‍മാര്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധമില്ലെന്ന് സൗദി നേരത്തെ വ്യക്തമാക്കിയിരുന്നു. ഓണ്‍ലൈനിലാണ് വിസക്കുള്ള അപേക്ഷ സ്വീകരിക്കുക.

   ലക്ഷ്യം വിനോദസ‍ഞ്ചാര വികസനം...

  ലക്ഷ്യം വിനോദസ‍ഞ്ചാര വികസനം...

  ദശാബ്ദക്കാലമായി പൊതു ഇടത്തില്‍ സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്ന് നടക്കുന്നത് കറ്റകരമായിട്ടുള്ള അറബ് രാഷ്ട്രമാണ് സൗദി. എന്നാല്‍ പൊതു ഇടങ്ങളില്‍ നിലനിന്നിരുന്ന നിയന്ത്രണങ്ങളില്‍ അടുത്ത കാലത്തായി അയവ് വരുത്തിയിട്ടുണ്ട്. ഇന്ധനത്തിന് പുറമെ സൗദി സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജം നല്‍കാന്‍ വിനോദസഞ്ചാര രംഗത്തെ 2030ഓടെ 100 മില്യണ്‍ സഞ്ചാരികളെത്തുമെന്നാണ് സൗദി കണക്കുകൂട്ടുന്നത്.

  English summary
  Saudi Arabia allows foreign men and women to share hotel rooms
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more