കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് ആകാശ പാത തുറന്ന് കൊടുത്ത് സൗദി; അമേരിക്കയുടെ ഇടപെടല്‍

Google Oneindia Malayalam News

റിയാദ്: ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് യുഎഇയിലേക്ക് പോകുന്നതിന് ആകാശ പാത തുറന്നുകൊടുക്കാന്‍ സൗദി അറേബ്യയുടെ തീരുമാനം. വൈറ്റ് ഹൗസ് ഉപദേഷ്ടാവ് ജറദ് കുഷ്‌നര്‍ സൗദി ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഈ ഇളവ് നല്‍കിയതെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി അനുമതി നല്‍കിയില്ലെങ്കില്‍ ഇസ്രയേല്‍ വിമാനങ്ങള്‍ യുഎഇ യാത്ര റദ്ദാക്കാമെന്ന് തീരുമാനിച്ചിരുന്നു. മറ്റു പാതകളിലൂടെ യുഎഇയിലെത്തുന്നത് ഇസ്രായേല്‍ വിമാനങ്ങള്‍ക്ക് കനത്ത സാമ്പത്തിക നഷ്ടമാകും.

13

ഇസ്രായേലുമായി നയതന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ യുഎഇ, ബഹ്‌റൈന്‍, സുഡാന്‍ എന്നീ അറബ് രാജ്യങ്ങള്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായിട്ടാണ് യാത്രാ സൗകര്യം വിപുലീകരിക്കുന്നത്. യുഎഇ പ്രതിനിധികള്‍ ഇസ്രായേലിലും ഇസ്രായേല്‍ പ്രതിനിധികള്‍ യുഎഇയിലുമെത്തി നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്ന ചര്‍ച്ചകള്‍ നടത്തിയിരുന്നു. വ്യാപാര ബന്ധം വ്യാപിപ്പിക്കാനും ധാരണയായിട്ടുണ്ട്. അടുത്തിടെ ബഹ്‌റൈന്‍ പ്രതിനിധികള്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉടനെ ബഹ്‌റൈന്‍ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാഷ്ട്രീയം സൂചിപ്പിച്ച് രമേശ് പിഷാരടി; ധര്‍മജനും വിനായകനും പിന്നാലെ... താരങ്ങളുടെ രാഷ്ട്രീയംരാഷ്ട്രീയം സൂചിപ്പിച്ച് രമേശ് പിഷാരടി; ധര്‍മജനും വിനായകനും പിന്നാലെ... താരങ്ങളുടെ രാഷ്ട്രീയം

ഇസ്രായേലുമായി ഗള്‍ഫ് രാജ്യങ്ങളെ അടുപ്പിച്ചത് ട്രംപ് ഭരണകൂടമാണ്. അദ്ദേഹത്തിന്റെ പ്രധാന ഭരണ നേട്ടമായി എണ്ണി പറയുന്നതും ഇതുതന്നെ. ഗള്‍ഫ്-ഇസ്രായേല്‍ ബന്ധം ശക്തിപ്പെടുത്തിയ ട്രംപിന് നൊബേല്‍ പുരസ്‌കാരം നല്‍കണമെന്ന ശുപാര്‍ശയും ലഭിച്ചിട്ടുണ്ട്.

അലി അക്ബറിന്റെ സിനിമയിലെ താരങ്ങള്‍ ആരൊക്കെ? മൂകാംബികയില്‍ തിരക്കഥ സമര്‍പ്പിച്ചുഅലി അക്ബറിന്റെ സിനിമയിലെ താരങ്ങള്‍ ആരൊക്കെ? മൂകാംബികയില്‍ തിരക്കഥ സമര്‍പ്പിച്ചു

കുഷ്‌നറും സംഘവും ഈ ആഴ്ച ഗള്‍ഫിലെത്തുന്നുണ്ട്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായും സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും ചര്‍ച്ച നടത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഖത്തര്‍ ഉപരോധം സംബന്ധിച്ച് സുപ്രധാന പ്രഖ്യാപനം ഈ സന്ദര്‍ശനത്തിനിടെയുണ്ടാകുമെന്നാണ് വാര്‍ത്തകള്‍. സൗദി അറേബ്യയും ഖത്തറും സന്ദര്‍ശിക്കുന്ന കുഷ്‌നറുടെ പര്യടനം ഗള്‍ഫില്‍ സുപ്രധാന പ്രഖ്യാപനത്തിന് വഴിയൊരുക്കുമെന്നാണ് സൂചനകള്‍.

ബിജെപി സര്‍ക്കാര്‍ തകര്‍ച്ചയുടെ വക്കില്‍; ഭീഷണി മുഴക്കി ജെജെപി, എംഎല്‍എ പിന്തുണ പിന്‍വലിച്ചുബിജെപി സര്‍ക്കാര്‍ തകര്‍ച്ചയുടെ വക്കില്‍; ഭീഷണി മുഴക്കി ജെജെപി, എംഎല്‍എ പിന്തുണ പിന്‍വലിച്ചു

ഖത്തര്‍ ഉപരോധം അവസാനിക്കണം എന്ന നിലപാട് തന്നെയാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമുള്ളത്. ബൈഡനെ സന്തോഷിപ്പിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സുപ്രധാന തീരുമാനങ്ങള്‍ എടുത്തേക്കുമെന്നാണ് വിവരം. കുഷ്‌നറിനൊപ്പം അമേരിക്കയുടെ പശ്ചിമേഷ്യന്‍ പ്രതിനിധി അവി ബെര്‍ക്കോവിറ്റ്‌സ്, ഇറാന്‍ പ്രതിനിധി ബ്രിയാന്‍ ഹൂക്ക് എന്നിവരും എത്തുന്നുണ്ട്.

English summary
Saudi Arabia allows Israeli planes to use its airspace for UAE Travel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X