Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയില്‍ മൊത്തം ചൈനീസ് മയം; എഡിഎസ് പദവി കൂടി നല്‍കി, ഒപ്പം സൈനിക സഹകരണവും

റിയാദ്: ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന സൗദി അറേബ്യയില്‍ ഇനി ചൈനക്കാരുടെ കാലമാണോ വരുന്നത്? ചൈനയില്‍ നിന്നുള്ളവരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് സൗദി അറേബ്യ. ഇതിന്റെ ഭാഗമായിട്ടാണ് ചൈനയ്ക്ക് അപ്രൂവ്ഡ് ഡെസ്റ്റിനേഷന്‍ സ്റ്റാറ്റസ് അഥവാ എഡിഎസ് പദവി കൂടി സൗദി അറേബ്യ നല്‍കിയിരിക്കുന്നത്.

ജൂലൈ ഒന്ന് മുതലാണ് ചൈനയ്ക്ക് എഡിഎസ് പദവി ലഭിക്കുക. സാമ്പത്തിക വികസന രംഗത്ത് ചൈനയുമായി കൂടുതല്‍ സൗഹൃദം സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണിത്. ചൈനയ്ക്കും സൗദിക്കും ഗുണമാകുന്നതാണ് സൗദിയുടെ നടപടി. അതേസമയം തന്നെ സൗദി പ്രതിരോധ മന്ത്രി ചൈനയിലെത്തി സൈനിക-സുരക്ഷാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ചൈനീസ് വിരുദ്ധ പക്ഷത്ത് നില്‍ക്കുന്ന അമേരിക്ക ഉള്‍പ്പെടെയുള്ളവര്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണിതെല്ലാം...

saudiarabia-china-relation

എണ്ണയിതര വരുമാന മാര്‍ഗം തേടുന്ന സൗദി അറേബ്യ ടൂസിറ്റുകളെ കൂടുതലായി ആകര്‍ഷിക്കാന്‍ വേണ്ടിയാണ് ചൈനയ്ക്ക് എഡിഎസ് പദവി നല്‍കിയത്. 2030 ആകുമ്പോഴേക്കും സൗദിയില്‍ സന്ദര്‍ശനം നടത്തുന്നവരില്‍ മൂന്നാം സ്ഥാനം ചൈനക്കാര്‍ക്കാകുമെന്നാണ് പ്രതീക്ഷ. ചൈനയില്‍ നിന്നുള്ള ടൂറിസ്റ്റുകളെ സൗദിയിലെത്തിക്കാന്‍ യാത്രാ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുകയും വിസാ നടപടികള്‍ ലളിതമാക്കുകയും ചെയ്തിട്ടുണ്ട്.

2023ന് ശേഷം സൗദിയില്‍ നിന്നുള്ള വിമാനങ്ങളുടെ എണ്ണം സൗദി അറേബ്യ ഇരട്ടിയാക്കിയിട്ടുണ്ട്. ഫീസുകള്‍ കുറച്ചും വിമാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചുമാണ് സൗദി ചൈനയ്ക്കാരെ ആകര്‍ഷിക്കുന്നത്. മാത്രമല്ല, സൗദിയുടെ ഔദ്യോഗിക യാത്രാ വെബ്‌സൈറ്റുകളില്‍ ചൈനീസ് പ്രാദേശിക ഭാഷയും ഉള്‍പ്പെടുത്തി. വിമാനത്താവളങ്ങളിലും ഹോട്ടലുകളിലും ചൈനീസ് ഭാഷയില്‍ വിവരങ്ങള്‍ ലഭിക്കും.

മാത്രമല്ല, ചൈനീസ് ഡിജിറ്റല്‍ ഇടപാടുകള്‍ സൗദിയിലും സാധ്യമാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. 2030 ആകുമ്പോഴേക്കും 50 ലക്ഷം ചൈനക്കാരെ ആകര്‍ഷിക്കുകയാണ് സൗദിയുടെ ലക്ഷ്യം. സൗദിയുടെ വിമാനങ്ങള്‍ക്ക് പുറമെ എയര്‍ ചൈന, ചൈന ഈസ്റ്റേണ്‍, ചൈന സതേണ്‍ എന്നിവയുടെ വിമാന സര്‍വീസും ഇരട്ടിയാക്കി. പ്രതിവാരം നിരവധി വിമാനങ്ങളാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സര്‍വീസ് നടത്തുന്നത്.

അതേസമയം, സൗദിയുമായുള്ള ബന്ധം ദൃഢമാകുന്നത് തങ്ങള്‍ക്ക് നേട്ടമാകുമെന്ന് ചൈനയും മനസിലാക്കുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അറബ് ലോകത്ത് വിശാലമായ വിപണി കൂടി ലഭിക്കുകയാണ്. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കഴിഞ്ഞ ദിവസം ചൈനയിലെത്തി സൈനിക ചര്‍ച്ചകള്‍ നടത്തി. സൗദിയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും വിഷയമായി.

നേരത്തെ സുരക്ഷാ കാര്യങ്ങളില്‍ സൗദിയുടെ പ്രധാന ചര്‍ച്ചകളും ഇടപാടുകളും അമേരിക്കയുമായിട്ടായിരുന്നു. എന്നാല്‍ യുക്രൈന്‍ യുദ്ധം ആരംഭിച്ച ശേഷം ചൈന, റഷ്യ എന്നീ രാജ്യങ്ങളുമായും സൗദി അറേബ്യ സഹകരണം ശക്തമാക്കിയിട്ടുണ്ട്. അമേരിക്കയുമായുള്ള പെട്രോഡോളര്‍ കരാര്‍ സൗദി പുതുക്കാത്തതും ഇതോട് ചേര്‍ത്ത് വായിക്കാം. സൗദിയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയിലും ചൈന മുഖ്യ പങ്കാണ് വഹിക്കുന്നത്. ഹാജിമാര്‍ക്ക് ഏറെ ഉപകാരപ്പെട്ട മക്ക മെട്രോ നിയന്ത്രിക്കുന്നത് ചൈന റെയില്‍വെ കണ്‍സട്രക്ഷന്‍ കോര്‍പറേഷന്‍ ആണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+