ഡോളറിനെ സൗദി അറേബ്യ മറിച്ചിടുമോ? ഇന്ത്യ മുന്‍കൂട്ടി കണ്ടു!! നിര്‍ണായകം ചൈനീസ് തീരുമാനം
റിയാദ്: ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യ ഓരോ വര്‍ഷവും കോടികളുടെ വ്യാപാര ഇടപാടാണ് നടത്തിവരുന്നത്. ഇന്ത്യയേക്കാള്‍ ഇക്കാര്യത്തില്‍ ഒരുപടി മുന്നില്‍ ചൈനയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുന്ന രാജ്യമാണ് ചൈന. അതിന് അവര്‍ ആശ്രയിക്കുന്നതും ഗള്‍ഫ് രാജ്യങ്ങളെയാണ്. സൗദിയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യവും ചൈന തന്നെ.
ചൈനയുടെ കറന്‍സിയായ യുവാനിന് വ്യാപാരം നടത്താനാണ് ചൈന ജിസിസി രാജ്യങ്ങളെ പ്രേരിപ്പിക്കുന്നത്. അതിന് ജിസിസി രാജ്യങ്ങള്‍ തയ്യാറായാല്‍ ഡോളറിനെ കൈവിടുന്ന അവസ്ഥയുണ്ടാകും. ഇത് മുന്‍കൂട്ടി കണ്ട് ഇന്ത്യയും സമാനമായ നീക്കം നടത്തുന്നുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

അമേരിക്കയുമായി ഉടക്കി നില്ക്കുന്നതിനാല് ഡോളറിലുള്ള ഇടപാടുകള്‍ ചൈന പ്രോല്‍സാഹിപ്പിക്കാറില്ല. യുവാനില്‍ ഇടപാട് നടത്തണമെന്നാണ് ചൈനയുടെ ആവശ്യം. ഇക്കാര്യം ചൈനീസ് പ്രസിഡന്റിന്റെ ഷി ജിന്‍പിങ് സൗദി സന്ദര്‍ശനത്തിനിടെ ജിസിസി-അറബ് രാജ്യങ്ങളോടും അഭ്യര്‍ഥിച്ചു. അറബ് രാജ്യങ്ങള്‍ക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സൗദി അറേബ്യ, യുഎഇ തുടങ്ങി ജിസിസി രാജ്യങ്ങളുമായി അടുത്ത സൗഹൃദമാണ് അമേരിക്ക പുലര്‍ത്തിയിരുന്നത്. അടുത്ത കാലത്തായി ഇതില്‍ മാറ്റം വന്നിട്ടുണ്ട്. ചൈന കൂടുതലായി ഗള്‍ഫ് മേഖലയില്‍ ഇടപെടുകയാണ്. സാങ്കേതിക രംഗത്തെ സഹകരണം ചൈന ജിസിസിയുമായി ശക്തമാക്കിയിരിക്കുന്നു. മാത്രമല്ല, സുരക്ഷാ കാര്യങ്ങളിലെ സഹകരണം കൂടി വേണമെന്ന് ഷി ജിന്‍പിങ് ആവശ്യപ്പെട്ടു.

വ്യാപാരം, എണ്ണ, നിക്ഷേപം, സുരക്ഷ എന്നീ കാര്യങ്ങളിലെ സഹകരണമാണ് ചൈനയുടെയും ജിസിസിയുടെയും നേതാക്കള്‍ ലക്ഷ്യമിടുന്നത്. സുരക്ഷാ കാര്യങ്ങളില്‍ അമേരിക്കയെ ആണ് ഇതുവരെ ജിസിസി രാജ്യങ്ങള്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇതില്‍ മാറ്റം വരികയാണ്. ഈ വേളയിലാണ് ഡോളര്‍ ഇടപാടുകളിലെ തടസം നീക്കാന്‍ യുവാനില്‍ ഇടപാട് നടത്താമെന്ന് ചൈന ആവശ്യപ്പെട്ടിരിക്കുന്നത്.

ചൈന വിദേശ രാജ്യങ്ങളുമായി ഇടപാട് നടത്തുന്നത് യുവാനിലാണ്. ഇന്ത്യയും ഇതേ ആവശ്യം ജിസിസി രാജ്യങ്ങള്‍ക്ക് മുമ്പാകെ വച്ചിട്ടുണ്ട്. രൂപയില്‍ ഇടപാട് നടത്താമെന്നാണ് ഇന്ത്യയുടെ ആവശ്യം. പ്രാദേശിക കറന്‍സിയില്‍ ഇടപാടുകള്‍ നടക്കുമ്പോള്‍ അമേരിക്കന്‍ ഡോളറിന്റെ മേധാവിത്തം നഷ്ടമാകും. അത് അമേരിക്കക്ക് തിരിച്ചടിയാണ്.

യമനില്‍ സൗദി അറേബ്യയും യുഎഇയും സൈനികമായി ഇടപെടല്‍ നടത്തിയിട്ടുണ്ട്. ബോംബാക്രമണങ്ങളില്‍ നിരവധി പേരാണ് യമനില്‍ കൊല്ലപ്പെട്ടത്. വര്‍ഷങ്ങളായി യുദ്ധം നടക്കുന്ന യമന്‍ ലോകത്തെ ദരിദ്ര രാജ്യങ്ങളില്‍ ഒന്നാണ്. ഇവിടെ ആക്രമണം നടത്തുന്നതിനെതിരെ യുഎസ് എംപിമാര്‍ രംഗത്തുവന്നിരുന്നു. ഇതോടെ സൗദിക്കും യുഎഇയും ആയുധം നല്‍കുന്നത് താല്‍ക്കാലികമായി അമേരിക്ക നിര്‍ത്തിയതും ജിസിസി രാജ്യങ്ങള്‍ ചൈനയുമായി അടുക്കാന്‍ കാരണമായിട്ടുണ്ട്.

ചൈനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചിട്ടുണ്ട്. കൊവിഡിന് ശേഷം ചൈനീസ് പ്രസിഡന്റ് നടത്തുന്ന മൂന്നാമത്തെ വിദേശ യാത്രയായിരുന്നു സൗദിയിലേക്ക്. ഇവിടെ ജിസിസി, അറബ് നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തി. വ്യാപാര രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് ചൈന ഇതിലൂടെ പ്രതീക്ഷിക്കുന്നത്. അറബ് രാജ്യങ്ങള്‍ യുവാനില്‍ ഇടപാട് നടത്താന്‍ തുടങ്ങിയാല്‍ അമേരിക്കക്ക് തിരിച്ചടിയാകും.

എണ്ണ ഉല്‍പ്പാദനത്തിലും വിലയിലും വരുന്ന മാറ്റത്തില്‍ സൗദിയെ കുറ്റപ്പെടുത്തിയാണ് അമേരിക്ക രംഗത്തുവരാറുള്ളത്. എന്നാല്‍ ചൈന ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ് ചെയ്യുക. ഈ സാഹചര്യമാണ് ചൈനയും റഷ്യയും ഉള്‍പ്പെടുന്ന ചേരിയിലേക്ക് സൗദിയും യുഎഇയും മാറുന്നതിന് ഒരു കാരണം. ഇങ്ങനെ ഒരു ചേരി രൂപ്പെടുന്നത് അമേരിക്കയുടെ ലോക നേതാവ് എന്ന പദവി ചോദ്യം ചെയ്യപ്പെടാന്‍ ഇടയാക്കും.
-
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ്












Click it and Unblock the Notifications