കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്കയെ വിറപ്പിച്ച ഷിയാക്കള്‍; തീ തുപ്പി ഇറാന്‍ വിമാനങ്ങള്‍!! സൗദി-ഇറാന്‍ പോരിന്റെ പിന്നാമ്പുറം

Google Oneindia Malayalam News

ദുബായ്: പശ്ചിമേഷ്യയിലെ പോരിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇസ്ലാമിലെ രണ്ടു ചിന്താധാരകളായ സുന്നി, ഷിയാ വിഭാഗങ്ങള്‍ രാഷ്ട്രീയ മേല്‍ക്കോയ്മയ്ക്ക് ശ്രമിച്ചപ്പോഴാണ് വിവാദങ്ങള്‍ രക്തരൂഷിതമായത്. പ്രവാചകന് ശേഷം ഇസ്ലാമിന്റെ നേതൃത്വം വിശ്വാസികള്‍ തിരഞ്ഞെടുക്കുന്ന വ്യക്തിയെ ഏല്‍പ്പിക്കണമെന്ന അഭിപ്രായം ഉയര്‍ന്നപ്പോള്‍, പ്രവാചക പരമ്പരയില്‍ തന്നെ വേണമെന്ന് മറ്റൊരു വിഭാഗം വാദിച്ചു. നിസാര വിഷയം പിന്നീട് ഏറ്റുമുട്ടലിലേക്കെത്തി.

കച്ചവട ലക്ഷ്യവുമായി അറേബ്യയിലെത്തിയ അമേരിക്കയും യൂറോപ്യന്‍ ശക്തികളും ഈ ഭിന്നതയ്ക്ക് എരിവ് പകര്‍ന്നു. അവര്‍ക്കുമുണ്ടായിരുന്നു വിശ്വാസപരമായ ചില ലക്ഷ്യങ്ങള്‍. ഫലത്തില്‍ അറബ് ലോകത്ത് ചേരി തിരിവ് രൂക്ഷമായി. ഇന്നും സുന്നി-ഷിയാ തര്‍ക്കം രൂക്ഷമായി തുടരുന്നു. ഇതിന്റെ അന്തരഫലം കൂടിയാണ് പശ്ചിമേഷ്യയില്‍ ഇപ്പോള്‍ കാണുന്ന എല്ലാ തര്‍ക്കങ്ങളും.

സുന്നി പക്ഷത്തിന്റെ നേതൃത്വം സ്വയം ഏറ്റെടുത്ത രാജ്യമാണ് സൗദി. ഷിയാക്കളുടെത് ഇറാനും. ശക്തി തെളിയിക്കാന്‍ ഇരുവിഭാഗവും ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ മുസ്ലിം ലോകത്തിന്റെ പുണ്യ ഭൂമിയായ മക്കയില്‍ പോലും അപായമുണ്ടായി. സൗദിയുടെ ആകാശത്ത് തീ തുപ്പി യുദ്ധവിമാനങ്ങളും മിസൈലുകളുമെത്തി. കഴിഞ്ഞകാലത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ചില സംഭങ്ങള്‍ വിശദീകരിക്കാം.....

 ഭരണ മേഖലകള്‍

ഭരണ മേഖലകള്‍

സുന്നികളും ഷിയാക്കളും മുസ്ലിം ലോകത്ത് വ്യാപിച്ച് കിടക്കുന്നു. ചില രാജ്യങ്ങളില്‍ ചിലര്‍ക്ക് ഭൂരിപക്ഷമുണ്ട്. സൗദി, യുഎഇ, ഈജിപ്ത്, പലസ്തീന്‍ എന്നീ രാജ്യങ്ങളില്‍ ഭൂരിപക്ഷമുള്ളതും ഭരിക്കുന്നതും സുന്നികളാണ്. ഇറാന്‍, സിറിയ, ലബ്‌നാന്‍, ഇറാഖ് എന്നിവ ഷിയാക്കളും. ഷിയാ ജനസംഖ്യ കൂടുതലുള്ള ബഹ്‌റൈനില്‍ ഭരണം സുന്നികള്‍ക്കാണ്. സുന്നി ഭൂരപക്ഷമുള്ള സിറിയയില്‍ ഭരണം ഷിയാക്കള്‍ക്കും.

സദ്ദാം ഇല്ലാതായത് ഇറാന് ഗുണം

സദ്ദാം ഇല്ലാതായത് ഇറാന് ഗുണം

സദ്ദാം ഹുസൈന്റെ ഭരണകാലത്ത് ഇറാഖില്‍ ന്യൂനപക്ഷമായിരുന്ന സുന്നികള്‍ക്കായിരുന്നു മേല്‍ക്കോയ്മ. സദ്ദാം ഇറാനെതിരെ പോരിന് ഇറങ്ങിയപ്പോള്‍ എല്ലാ സഹായവും ചെയ്ത് സൗദി കൂടെ നിന്നു. സദ്ദാമിനെ അമേരിക്ക പിടികൂടി വധിച്ചത് ഷിയാക്കള്‍ക്ക് ഗുണമായി. നിലവില്‍ ഷിയാക്കളാണ് ഇറാഖില്‍ ഭരണം നടത്തുന്നത്.

ഇറാന്റെ പ്രോക്‌സി യുദ്ധം

ഇറാന്റെ പ്രോക്‌സി യുദ്ധം

സദ്ദാമിന്റെ വധം ഇറാഖില്‍ ഷിയാ സായുധ സംഘങ്ങള്‍ ശക്തിപ്പെടുന്നതിന് കാരണമായി. ഇവര്‍ക്ക് ഇറാന്‍ സഹായം നല്‍കുകയും ചെയ്തു. ഏറ്റവും ഒടുവില്‍ സൗദിയിലെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിച്ചത് ഇറാഖില്‍ നിന്നുള്ള ഷിയാ സംഘങ്ങളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റൊരു ഭാഗത്ത് യമന്‍ അതിര്‍ത്തിയില്‍ സൗദിയെ ആക്രമിക്കുന്നത് ഇറാന്‍ പിന്തുണയുള്ള ഷിയാ വിഭാഗമായ ഹൂത്തികളാണ്.

ഇറാനുണ്ടാക്കുന്ന കുഴപ്പങ്ങള്‍

ഇറാനുണ്ടാക്കുന്ന കുഴപ്പങ്ങള്‍

സൗദിയും ഇറാനും നിലവില്‍ നേരിട്ട് യുദ്ധം ചെയ്യുന്നില്ല. മറ്റു ചില സംഘങ്ങളെ ഉപയോഗിക്കുകയാണ് ഇറാന്‍. എന്നാല്‍ ഇത്തരം ആരോപണം ശരിയല്ലെന്നാണ് ഇറാന്റെ വാദം. സൗദിയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ഇറാന്‍ പലപ്പോഴായി ശ്രമിച്ചിട്ടുണ്ട്. യുദ്ധവിമാനങ്ങള്‍ അയച്ചതും ഹജ്ജ് വേളയില്‍ ഒട്ടേറെ പേരുടെ മരണത്തിനിടയാക്കിയ ദുരന്തങ്ങളും എല്ലാം ഇതിന്റെ ഭാഗം തന്നെ.

തുര്‍ക്കിയുടെ സാന്നിധ്യം

തുര്‍ക്കിയുടെ സാന്നിധ്യം

ഇതിന് തിരിച്ചടിയായി ഇറാന്‍ വിരുദ്ധ നീക്കം ശക്തമാക്കി സൗദി അറേബ്യ. സിറിയയിലെ അസദ് ഭരണകൂടത്തെ ഇറാന്‍ പിന്തുണയ്ക്കുമ്പോള്‍ സൗദി വിമതര്‍ക്കൊപ്പം നിന്നു. ഇറാഖിലും അങ്ങനെ തന്നെ. രണ്ടു കക്ഷികള്‍ക്കൊപ്പം നില്‍ക്കാത്ത മറ്റൊരു ശക്തിയാണ് തുര്‍ക്കി. എന്നാല്‍ എല്ലാ മുസ്ലിം ചേരികളും ഒന്നിക്കുന്ന വിഷയമാണ് പലസ്തീനിലെ അറബികളുടെ ഭൂമി തിരിച്ചുപിടിക്കുക എന്നത്.

വിപ്ലവ ശേഷം ഇറാന്‍...

വിപ്ലവ ശേഷം ഇറാന്‍...

ആധുനിക കാലത്ത് ഷിയാക്കള്‍ രാഷ്ട്രീയമായി ശക്തമായത് 1979ല്‍ ഇറാനില്‍ നടന്ന ഇസ്ലാമിക വിപ്ലവത്തിലൂടെയാണ്. അമേരിക്കന്‍ പിന്തുണയോടെ ഇറാന്‍ ഭരിച്ചിരുന്ന ഷാ പഹ്ലവി ഭരണകൂടത്തെ വിദ്യാര്‍ഥി പ്രക്ഷോഭത്തിലൂടെ പുറത്താക്കി. അമേരിക്കന്‍ എംബസി കൈയ്യേറുകയും ഉപരോധിക്കുകയും അടച്ചുപൂട്ടുകയും ചെയ്തു. പിന്നീട് ഭരണം ഷിയാ പണ്ഡിതന്‍മാരിലേക്ക് എത്തി.

അമേരിക്കയുടെ റോള്‍

അമേരിക്കയുടെ റോള്‍

ഇന്ന് അറബ് ലോകത്ത് ഒട്ടേറെ ഷിയാ സായുധ സംഘങ്ങളുണ്ട്. ഇവര്‍ക്ക് ഇറാന്റെ പിന്തുണയുമുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ സുന്നി സായുധ സംഘങ്ങളും പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്ക് സൗദിയുടെ പിന്തുണയും. സൗദിയേക്കാള്‍ പ്രശ്‌നം ഇറാനാണെന്ന് തോന്നിയ അമേരിക്ക സൗദിക്കൊപ്പം നില്‍ക്കുന്നു. യൂറോപ്പ് പരസ്യമയായി സൗദിക്കൊപ്പവും രഹസ്യമായി ഇറാനൊപ്പവും എന്ന മട്ടിലും നില്‍ക്കുന്നു.

ഇറാഖിന്റെ ഇറാന്‍ അധിനിവേശം

ഇറാഖിന്റെ ഇറാന്‍ അധിനിവേശം

1980കളിലെ ഇറാഖിന്റെ ഇറാന്‍ അധിനിവേശം സുന്നി-ഷിയാ തര്‍ക്കത്തിന്റെ മറ്റൊരു ദുരന്തഫലമായിരുന്നു. അറബ് ലോകം ചേരിതിരിഞ്ഞു. ഇറാഖിന് സാമ്പത്തിക പിന്തുണ നല്‍കി സൗദി. വരുമാനം കൂട്ടാന്‍ സൗദി എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിച്ചു. കൂടെ എണ്ണവില വര്‍ധിപ്പിക്കാനും ആരംഭിച്ചു. വിപണി അസ്ഥിരമാകുമെന്ന് വന്നപ്പോള്‍ വില കുതിച്ചുകയറി.

സൗദിക്കെതിരെ ഇറാന്‍ വിമാനങ്ങള്‍

സൗദിക്കെതിരെ ഇറാന്‍ വിമാനങ്ങള്‍

ഇറാന്‍-ഇറാഖ് യുദ്ധ വേളയിലാണ് സൗദിക്കെതിരെ ഇറാന്‍ വിമാനങ്ങള്‍ എത്തിയത്. സൗദിയുടെയും കുവൈത്തിന്റെയും ആകാശത്ത് ഇറാന്‍ യുദ്ധവിമാനങ്ങളെത്തി. ഇറാഖിനെ പിന്‍വലിച്ചില്ലെങ്കില്‍ ആക്രമിക്കുമെന്ന ഭീഷണിയുടെ ഭാഗമായിരുന്നു ഇത്. 1984ല്‍ ഇങ്ങനെ വന്ന രണ്ടു ഇറാന്‍ യുദ്ധവിമാനങ്ങള്‍ സൗദി വെടിവച്ചിട്ടു.

മക്കയിലും പ്രശ്‌നങ്ങള്‍

മക്കയിലും പ്രശ്‌നങ്ങള്‍

1987ല്‍ ഇറാനില്‍ നിന്ന് ഹജ്ജിന് വന്നവരും സൗദി സുരക്ഷാ വിഭാഗവും തമ്മില്‍ ഏറ്റുമുട്ടി. 400ഓളം തീര്‍ഥാടകര്‍ മരിച്ചു. കൂടുതലും ഷിയാക്കളായിരുന്നു. ഈ സംഭവത്തോടെയാണ് ഇരുരാജ്യങ്ങളും പൂര്‍ണമായും അകന്നത്. ഇറാനില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജ് നിരോധനം ഏര്‍പ്പെടുത്തി. പ്രതിഷേധവുമായി ഇറങ്ങിയ ഷിയാക്കള്‍ ഇറാനിലെ സൗദി എംബസി ആക്രമിച്ചു. സൗദി ഉദ്യോഗസ്ഥന്‍ മരിച്ചു. 1988ല്‍ സൗദി ഇറാന്‍ ബന്ധം അവസാനിപ്പിച്ചു. യാത്രാ നിരോധനവും ഏര്‍പ്പെടുത്തി.

ഇറാഖിന്റെ കുവൈത്ത് അധിനിവേശം

ഇറാഖിന്റെ കുവൈത്ത് അധിനിവേശം

1990ല്‍ ഇറാഖിന്റെ കുവൈത്ത് അധിനിവേശം കാര്യങ്ങള്‍ മാറ്റിമറിച്ചു. കുവൈത്തിനെ പിന്തുണച്ച് ഇറാന്‍ രംഗത്തുവന്നു. ഇറാഖിനെതിരേ പൊതുവികാരം ഉയര്‍ന്നു. ജിസിസി രാജ്യങ്ങളും ഇറാനും തമ്മിലുള്ള ബന്ധം മെച്ചപ്പെടാന്‍ ഇത് കാരണമായി. യുഎന്നും ഇടപെട്ടു. സൗദിയും ഇറാനും തമ്മിലുള്ള ഭിന്നതയും അല്‍പ്പം കുറഞ്ഞു. 1991ല്‍ ബന്ധം വീണ്ടും പുനസ്ഥാപിച്ചു.

യമന്‍ കാര്യങ്ങള്‍ മാറ്റിമറിച്ചു

യമന്‍ കാര്യങ്ങള്‍ മാറ്റിമറിച്ചു

പിന്നീട് പലപ്പോഴും സൗദി-ഇറാന്‍ ചേരികള്‍ തമ്മില്‍ ഭിന്നതയുണ്ടായെങ്കിലും യമന്‍ വിഷയമാണ് വീണ്ടും സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കിയത്. യമനില്‍ ഷിയാ വിഭാഗമായ ഹൂത്തികള്‍ ഭരണം പിടിച്ചു. പ്രസിഡന്റിനെ പിന്തുണച്ച് സൗദി സഖ്യവും അമേരിക്കയും വന്നു. ഹൂത്തികള്‍ സൗദിയെ ആക്രമിക്കുന്നത് ഇപ്പോഴും തുടരുന്നു.

ഷിയാ പണ്ഡിതന്റെ വധശിക്ഷ

ഷിയാ പണ്ഡിതന്റെ വധശിക്ഷ

2011ലെ അറബ് വിപ്ലവ വേളയിലും സമാനമായ ചേരിതിരിവ് പ്രകടമായിരുന്നു. തുണീഷ്യ, ഈജിപ്ത്, ലിബിയ, സിറിയ എന്നിങ്ങനെ അറബ് രാജ്യങ്ങളില്‍ വിപ്ലവ കാറ്റ് വീശിയടിച്ചു. ഗള്‍ഫിലും എത്തുമോ എന്ന ആശങ്ക പരന്നു. വിപ്ലവം വ്യാപിക്കുന്നത് തടയാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ശ്രമം തുടങ്ങി. സൗദിയില്‍ പ്രതിഷേധം സംഘടിപ്പിച്ച ഷിയാക്കളെ വധശിക്ഷയ്ക്ക് വിധിച്ചു. ഷിയാ പണ്ഡിതന്‍ നിംറ് അല്‍ നിംറിനെ വധിച്ചത് ബന്ധം വീണ്ടും വഷളാക്കി. ഇറാനിലെ സൗദി എംബസിക്ക് നേരെ ആക്രമണമുണ്ടായി. എംബസി അടച്ചു.

 ഹജ്ജ് വേളയിലെ ദുരന്തം

ഹജ്ജ് വേളയിലെ ദുരന്തം

2015ല്‍ ഹജ്ജ് വേളയില്‍ തിക്കുംതിരക്കുമുണ്ടായി. ഇറാനില്‍ നിന്നെത്തിയ തീര്‍ഥാടകരുള്‍പ്പെടെയുള്ളവര്‍ മരിച്ചു. സൗദി ഭരണകൂടത്തിന്റെ വീഴ്ചയാണെന്ന് ഇറാന്‍ ആരോപിച്ചു. നിലവില്‍ സൗദിക്കൊപ്പമാണ് ജിസിസിയിലെ യുഎഇയും ബഹ്‌റൈനും. ബാക്കി രാജ്യങ്ങള്‍ തുല്യ അകലം പാലിക്കുന്നു. സൗദിക്ക് പിന്തുണ പ്രഖ്യാപിച്ച് ഈജിപ്തും കൂടെയുണ്ട്.

 സൈനിക ശക്തി ഇങ്ങനെ

സൈനിക ശക്തി ഇങ്ങനെ

സൈനികരുടെ എണ്ണത്തിലും ആയുധ ബലത്തിലും ഇറാനാണ് മുന്നില്‍. പക്ഷേ അടുത്തകാലത്തായി സൗദി ഒട്ടേറെ അത്യാധുനിക ആയുധങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ സൗദിക്ക് പിന്തുണയുമായി അമേരിക്കയും ബ്രിട്ടനുമുണ്ട്. സൗദിയില്‍ അരാംകോ കേന്ദ്രങ്ങള്‍ ആക്രമിച്ചതിന് പിന്നിലും ഇറാനാണെന്നാണ് പുതിയ ആരോപണം. ഇറാനെതിരെ എന്ത് നടപടിക്കും തയ്യാറാണെന്ന് സൗദി പ്രഖ്യാപിച്ചു. യുദ്ധത്തിന് തയ്യാറാണെന്ന് ഇറാനും വ്യക്തമാക്കി. ഇനി എന്ത് എന്ന ചോദ്യത്തിന് വരും നാളുകള്‍ ഉത്തരം നല്‍കും.

ഗള്‍ഫില്‍ വിചിത്ര സംഭവങ്ങള്‍; കുവൈത്ത് കൊട്ടാരത്തിന് മുകളില്‍ അജ്ഞാത ഡ്രോണ്‍, സൈന്യം റെഡിഗള്‍ഫില്‍ വിചിത്ര സംഭവങ്ങള്‍; കുവൈത്ത് കൊട്ടാരത്തിന് മുകളില്‍ അജ്ഞാത ഡ്രോണ്‍, സൈന്യം റെഡി

English summary
Saudi Arabia and Iran are bitter rivals; Crucial Historical Incidents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X