Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറുതെയല്ല ഇന്ത്യ സൗദിയേയും ഇറാഖിനേയും കൈവിടുന്നത്: റഷ്യയില്‍ നിന്നുള്ള ലാഭം 10.5 ബില്യൺ

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പരമ്പരാഗതമായി ഇറാഖ്, സൗദി അറേബ്യ, യുഎഇ തുടങ്ങിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ ഈ രംഗത്തേക്ക് റഷ്യ കടന്ന് വരുന്നത് ഉക്രൈന്‍ യുദ്ധത്തോടെയാണ്.

ഉക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏർപ്പെടുത്തിയതോടെ റഷ്യക്ക് പുതിയ വിപണി കണ്ടെത്തേണ്ടി വന്നു. അങ്ങനെയാണ് ഇന്ത്യയും ചൈനയും അടങ്ങുന്ന ഏഷ്യന്‍ വിപണിയിലേക്ക് അവർ കൂടുതലായി ശ്രദ്ധിക്കാന്‍ തുടങ്ങിയത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഇന്ത്യക്ക് ലാഭകരമായിരുന്നില്ല. എന്നാല്‍ വലിയ തോതില്‍ ഇളവ് നല്‍കിയതോടെ ഇന്ത്യന്‍ കമ്പനികള്‍ റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ തുടങ്ങി.

crude-imports-

റഷ്യ ഇന്ത്യന്‍ വിപണിയില്‍ കളം പിടിച്ചതോടെ ഇറാഖും സൌദിയും രണ്ടും മൂന്നും സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും അവരുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി വിഹിതം വലിയ തോതില്‍ കുറയുകയും ചെയ്തു. അടുത്തിടെ മോസ്കോ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയില്‍ നിന്നും സ്ഥിരമായി ക്രൂഡ് ഇറക്കുമതി നടത്തുന്നതിനെക്കുറിച്ച് ചർച്ച ചെയ്തതായും വാർത്തകളുണ്ടായിരുന്നു.

ഇന്ത്യൻ എക്‌സ്‌പ്രസിൻ്റെ ഇന്ത്യയുടെ ഔദ്യോഗിക വ്യാപാര ഡാറ്റയുടെ വിശകലനം അനുസരിച്ച്, ഉക്രൈന്‍ യുദ്ധത്തിന് ശേഷം റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് വർധിപ്പിച്ചതിലൂടെ 2022 ഏപ്രിലിനും 2024 മെയ് മാസത്തിനും ഇടയിൽ ഇന്ത്യൻ റിഫൈനർമാർ കുറഞ്ഞത് 10.5 ബില്യൺ ഡോളർ വിദേശനാണ്യം ലാഭിച്ചിട്ടുണ്ടാകുമെന്നാണ് റിപ്പോർട്ട്.

ഡയറക്ടറേറ്റ് ജനറൽ ഓഫ് കൊമേഴ്‌സ്യൽ ഇൻ്റലിജൻസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സിൻ്റെ (ഡിജിസിഐഎസ്) കണക്കുകൾ പ്രകാരം 2023-24ൽ (എഫ്‌വൈ 24) ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ ആകെ മൂല്യം 139.86 ബില്യൺ ഡോളറാണ്. മറ്റെല്ലാ വിതരണക്കാരിൽ നിന്നും അസംസ്‌കൃത എണ്ണയ്‌ക്ക് അവർ നൽകിയ ശരാശരി വില ബാരലിന് റഷ്യൻ എണ്ണയ്‌ക്കായും ഇന്ത്യൻ റിഫൈനർമാർ നൽകിയിരുന്നുവെങ്കിൽ, എണ്ണ ഇറക്കുമതി ബിൽ 145.29 ബില്യൺ ഡോളർ അല്ലെങ്കിൽ 5.43 ബില്യൺ ഡോളർ കൂടുതലായിരിക്കുമെന്നും വിശകലനം കാണിക്കുന്നു.

അതുപോലെ, 2023 ലെ സാമ്പത്തിക വർഷത്തില്‍, ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതി ബിൽ 162.21 ബില്യൺ ഡോളറായിരുന്നപ്പോൾ, റഷ്യൻ എണ്ണയുടെ ശരാശരി ലാൻഡ് വില മറ്റെല്ലാ വിതരണക്കാരിൽ നിന്നുമുള്ള എണ്ണയുടെ ശരാശരി വിലയ്ക്ക് തുല്യമായിരുന്നെങ്കിൽ അത് 4.87 ബില്യൺ ഡോളർ കൂടുതലാകുമായിരുന്നു. ഏപ്രിൽ-മെയ് മാസങ്ങളിൽ-റഷ്യൻ ഡിസ്കൗണ്ടുകളുടെ കണക്കിലെ വ്യത്യാസം ഏകദേശം 235 മില്യൺ ഡോളറായും കണക്കാക്കപ്പെടുന്നു.

ജൂണിലെ കണക്കുകള്‍ നോക്കുമ്പോള്‍ ഏകദേശം 2.12 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് റഷ്യയില്‍ നിന്നും പ്രതിദിനം ഇറക്കുമതി ചെയ്ത്. മെയ് മാസത്തില്‍ ഇത് 2.15 എം ബി ഡി യായിരുന്നു. ഇന്ത്യയുടെ രണ്ടാമത്തെ വലിയ ക്രൂഡ് ഓയിൽ വിതരണക്കാരായ ഇറാഖ് രണ്ടാമത് തുടരുന്നു. മെയ് മാസം ഇറാഖില്‍ നിന്നും 1.081 എം ബി ഡി ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തതെങ്കില്‍ ജൂണില്‍ ഇത് 1.085 ആയി ഉയർന്നു.

ഇറക്കുമതിയില്‍ മൂന്നാം സ്ഥാനത്ത് സൗദി അറേബ്യയാണെങ്കില്‍ അളവുകളില്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. സൗദി അറേബ്യയില്‍ നിന്നും മെയ് മാസം ഇന്ത്യയിലേക്ക് എത്തിയത് 562000 ബി ഡി (ബാരല്‍ പെർ ഡെ) ഓയിലാണ്. മെയ് മാസത്തില്‍ ഇത് 565000 ബാരലായിരുന്നു. റഷ്യയില്‍ നിന്നും വരും മാസങ്ങളിലും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യാനുള്ള നീക്കം പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് തിരിച്ചടി നല്‍കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+