Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ എന്നുമുണ്ടാകില്ല, റഷ്യയും; മറ്റു രാജ്യങ്ങളെ കണ്ടെത്തി ഇന്ത്യ, എണ്ണ ഇറക്കുമതി കൂട്ടി

റഷ്യയുടെ ക്രൂഡ് ഓയിലിനെതിരെ അമേരിക്കയും യൂറോപ്പും ഉപരോധം ചുമത്തിയിരിക്കുകയാണ്. സൗദി അറേബ്യയില്‍ നിന്നുള്ള ക്രൂഡിന് താരതമ്യേന വില കൂടുതലുമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ എണ്ണ ഇറക്കുമതിക്ക് വേണ്ടി മറ്റുചില രാജ്യങ്ങളെ ആശ്രയിക്കുന്നു എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. ഫെബ്രുവരിയിലെ കണക്കുകള്‍ ഉദ്ധരിച്ചാണ് വാര്‍ത്ത.

2022 ഫെബ്രുവരി മുതല്‍ റഷ്യയും യുക്രൈനും തമ്മില്‍ യുദ്ധമാണ്. യുദ്ധത്തില്‍ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാനാണ് അമേരിക്കയും യൂറോപ്പും റഷ്യയ്‌ക്കെതിരെ ഉപരോധം ചുമത്തിയത്. ഇതോടെ വെട്ടിലായ റഷ്യ അവരുടെ എണ്ണ വില കുറച്ച് വില്‍ക്കാന്‍ തുടങ്ങിയത് ഇന്ത്യയും ചൈനയും ഉപയോഗപ്പെടുത്തുകയായിരുന്നു. എന്നാല്‍ അടുത്തിടെ കാര്യങ്ങള്‍ വീണ്ടും മാറിമറിഞ്ഞു.

saudi arabia oil india reduced in february

റഷ്യയുടെ എണ്ണ വാങ്ങുന്നവര്‍ക്കെതിരെയും അമേരിക്ക ഉപരോധ ഭീഷണി മുഴക്കി. ഈ സാഹചര്യത്തിലാണ് ഇന്ത്യ ബദല്‍ മാര്‍ഗം തേടിയത്. ജനുവരിയില്‍ വാങ്ങിയ കണക്കുമായി തട്ടിച്ചുനോക്കുമ്പോള്‍ ഫെബ്രുവരിയില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ ഇന്ത്യ 3 ശതമാനം കുറവ് വരുത്തി. 2024 ജനുവരിക്ക് ശേഷം റഷ്യയില്‍ നിന്ന് ഇത്രയും എണ്ണ കുറയ്ക്കുന്നത് ആദ്യമാണ്.

സൗദി അറേബ്യയില്‍ നിന്ന് വാങ്ങുന്ന എണ്ണയും ഇന്ത്യ കുറച്ചു. 2024 ആഗസ്റ്റിന് ശേഷം ഏറ്റവും കുറഞ്ഞ അളവില്‍ എണ്ണ വാങ്ങിയത് കഴിഞ്ഞ മാസമായിരുന്നു. ഏഷ്യയിലേക്ക് നല്‍കുന്ന എണ്ണയ്ക്ക് വില കൂട്ടിയതാണ് സൗദി അറേബ്യയ്ക്ക് തിരിച്ചടിയായത്. ഈ സാഹചര്യത്തിലാണ് ഇന്ത്യ ആഫ്രിക്കയിലേയും ലാറ്റിന്‍ അമേരിക്കയിലെയും രാജ്യങ്ങളെ എണ്ണയ്ക്ക് വേണ്ടി ആശ്രയിച്ചത്.

എണ്ണയുടെ അളവ് 60 ശതമാനം ഉയര്‍ത്തി

ജനുവരിയില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യ 143000 ബാരല്‍ എണ്ണയാണ് ഓരോ ദിവസവും വാങ്ങിയിരുന്നത്. ഫെബ്രുവരിയില്‍ ഇത് 330000 ബാരല്‍ ആയി ഉയര്‍ത്തി. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നു വാങ്ങുന്ന എണ്ണയുടെ അളവ് 60 ശതമാനം ഉയര്‍ത്തി. ഇന്ത്യ മൊത്തം വാങ്ങുന്ന എണ്ണയുടെ 9 ശതമാനം ലാറ്റിന്‍ അമേരിക്കയില്‍ നിന്നാണ്. 2021 ഡിസംബറിന് ശേഷം ആദ്യമായിട്ടാണ് ഇത്രയും എണ്ണ ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യ വാങ്ങുന്നത്.

ഗാബോണ്‍, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വരെ ഫെബ്രുവരിയില്‍ ഇന്ത്യ എണ്ണ വാങ്ങി. അതേസമയം, മാര്‍ച്ച് മാസത്തില്‍ ചില മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. റഷ്യയില്‍ നിന്നും സൗദിയില്‍ നിന്നും വാങ്ങുന്ന എണ്ണയുടെ അളവ് കൂടിയേക്കും. കാരണം, സൗദി അറേബ്യ ഏഷ്യയിലേക്ക് നല്‍കുന്ന എണ്ണയുടെ വില മാര്‍ച്ച് മുതല്‍ കുറയ്ക്കാന്‍ തയ്യാറായിട്ടുണ്ട്.

മാത്രമല്ല, റഷ്യയുമായി അമേരിക്ക സൗഹൃദം സ്ഥാപിക്കുന്നു എന്ന കാഴ്ചയും കാണുന്നു. ട്രംപ് അധികാരത്തിലെത്തിയ ശേഷം അമേരിക്കയുടെ നയത്തില്‍ മാറ്റമുണ്ടായി. യുക്രൈനെ സഹായിക്കുന്നത് കുറയ്ക്കാനാണ് ആലോചന. ഒരുപക്ഷേ, റഷ്യയ്ക്ക് അനുകൂലമായ രീതിയില്‍ യുദ്ധം അവസാനിക്കാനും സാധ്യതയുണ്ട്. അമേരിക്ക ഉപരോധം ശക്തിപ്പെടുത്തിയേക്കില്ല. ഒപെക് രാജ്യങ്ങള്‍ ഏപ്രില്‍ മുതല്‍ ഉല്‍പ്പാദനം കൂട്ടുമെന്ന് അറിയിച്ചതും ഇന്ത്യയെ ആകര്‍ഷിച്ചേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+