Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ റഷ്യ വീണു: എന്നിട്ടും ഇന്ത്യയില്‍ കരകയറാനാകാതെ സൗദി അറേബ്യ, നേട്ടം ഇറാഖിന്

ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിന്റെ അളവില്‍ വലിയ ഇടിവ്. ചില റിഫൈനർമാരുടെ ക്രൂഡ് സംസ്കരണം കുറഞ്ഞതിനാലാണ് ഇന്ത്യയുടെ ഇറക്കുമതിയില്‍ കുറവ് വന്നിരിക്കുന്നത്. റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ പ്രതിമാസ എണ്ണ ഇറക്കുമതി ഓഗസ്റ്റിൽ ഓഗസ്റ്റിൽ 18.3% കുറഞ്ഞ് പ്രതിദിനം 1.7 ദശലക്ഷം ബാരലായെന്നാണ് വ്യാപാര സ്രോതസ്സുകളില്‍ നിന്നുള്ള കണക്കുകള്‍ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുടെ ഇറക്കുമതി കുറഞ്ഞപ്പോള്‍ ഇതേകാലയളവില്‍ ചൈനയിലേക്കുള്ള ഇറക്കുമതി വർധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഓഗസ്റ്റിലെ ഇറക്കുമതിയിൽ റഷ്യൻ എണ്ണയുടെ വിഹിതം തുടർച്ചയായി അഞ്ച് മാസത്തോളം ഉയർന്നതിന് ശേഷമാണ് ഏകദേശം 36% ആയി കുറഞ്ഞതെന്നും ഡാറ്റകള്‍ കാണിക്കുന്നു. ജൂലൈയിൽ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 44 ശതമാനവും റഷ്യൻ എണ്ണയായിരുന്നു.

crude-oil-trade

അളവുകളില്‍ ഇടിവുണ്ടായിട്ടും, ഓഗസ്റ്റിൽ ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ എണ്ണ വിതരണക്കാരായി റഷ്യ തുടരുന്നു എന്നതാണ് ശ്രദ്ധേയം. പരമ്പരാഗത വ്യാപാര പങ്കാളികളായ ഇറാഖും സൗദി അറേബ്യയുമാണ് രണ്ടും മുന്നൂം സ്ഥാനങ്ങളില്‍ തുടരുന്നത്.

ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരനും ഉപഭോക്താവുമായ ഇന്ത്യ ഓഗസ്റ്റിൽ 4.7 ദശലക്ഷം ബി പി ഡി എണ്ണയാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. അതായത് ജൂലൈയില്‍ ഇറക്കുമതി ചെയ്ത അളവില്‍ നിന്നും ഏകദേശം ഒരു ശതമാനമത്തിന് ഇടിവ് ഓഗസ്റ്റിലെ ഇറക്കുമതിയില്‍ രേഖപ്പെടുത്തി.

സൗദി അറേബ്യൻ എണ്ണയുടെ ഇന്ത്യയുടെ ഇറക്കുമതി കഴിഞ്ഞ മാസം 2023 ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക്, അതായത് 498200 ബി പി ഡി ആയി കുറഞ്ഞുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യൻ റിഫൈനേഴ്‌സിന് കഴിഞ്ഞ മാസം 138,000 ബിപിഡി കനേഡിയൻ ഓയിലും 254,000 ബിപിഡി യുഎസ് ക്രൂഡും ലഭിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

റഷ്യൻ എണ്ണയുടെ ഉപഭോഗം കുറഞ്ഞതിനാൽ, ഇന്ത്യയുടെ മൊത്തത്തിലുള്ള വാങ്ങലുകളിൽ ഒപെക് രാജ്യങ്ങളുടെ വിഹിതം ഓഗസ്റ്റിൽ നാല് മാസത്തെ ഉയർന്ന നിലയിലേക്ക് ഉയർന്നു. അതായത് ഇറാഖി എണ്ണയാണ് ഇവിടെ നേട്ടമുണ്ടാക്കിയത്.എന്നിരുന്നാലും, ഏപ്രിലിൽ ആരംഭിക്കുന്ന സാമ്പത്തിക വർഷത്തിൻ്റെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യയുടെ ഇറക്കുമതിയിൽ ഒപെക് എണ്ണയുടെ പങ്ക് എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് എത്തുകയും ചെയ്തു.

രാജ്യത്ത് റിഫൈനറി അറ്റകുറ്റപണികള്‍ നടക്കുന്നതാണ് ഇറക്കുമതിയിലെ ഇടിവിന് പ്രധാനമായും കാരണമായത് ചെന്നൈ പെട്രോളിയം തങ്ങളുടെ 210000 ബി പി ഡി ദക്ഷിണേന്ത്യൻ റിഫൈനറിയിലെ ചില യൂണിറ്റുകൾ അടച്ചുപൂട്ടി. സമാനമായ രീതിയില്‍ ഭാരത് പെട്രോളിയം കോർപ്പറേഷൻ ചില യൂണിറ്റുകളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി മധ്യ ഇന്ത്യയിലെ ബിന റിഫൈനറിയിൽ ക്രൂഡ് പ്രോസസ്സിംഗ് കുറച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+