സൗദി അറേബ്യ ഇത് എന്തിനുള്ള പുറപ്പാടാണ്: വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങുന്നു? യുദ്ധക്കപ്പല്‍ മുതല്‍ മിസൈല്‍ വരെ
സൗദി അറേബ്യയുമായി വമ്പന്‍ ആയുധ ഇടപാടിന് ഒരുങ്ങി തുർക്കി. ഏകദേശം 6 ബില്യൺ ഡോളറിൻ്റെ പ്രതിരോധ കരാറിലെത്താൻ ഇരു രാജ്യങ്ങളും തമ്മില്‍ ചർച്ചകള്‍ നടക്കുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നത്. തുർക്കിയില്‍ നിന്നും വലിയ തോതില്‍ യുദ്ധക്കപ്പലുകളും ടാങ്കുകളും മിസൈലുകളും സൗദി അറേബ്യ വാങ്ങുമെന്ന പ്രതീക്ഷയാണ് തുർക്കി ഉദ്യോഗസ്ഥർ പങ്കുവെക്കുന്നത്.
മാർച്ചിൽ പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗാന്‍ സൗദി അറേബ്യ സന്ദർശിക്കാന്‍ പദ്ധതിയിടുന്നുണ്ട്. ഈ സമയത്ത് തുർക്കിയുടെ ജെറ്റ് നിർമ്മാണ പദ്ധതിയിൽ സൗദി പങ്കു ചേരുന്നത് ഉൾപ്പെടേയുള്ള കാര്യങ്ങളില്‍ ഉള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മില്‍ കരാറിലേർപ്പെട്ടേക്കും. രാജ്യത്തിന്റെ പ്രതിരോധ വ്യവസായം രംഗം വളർത്താന്‍ കഴിഞ്ഞ കുറച്ച് വർഷങ്ങളായി തുർക്കി തീവ്രശ്രമം നടത്തുന്നുണ്ട്. ഈ ശ്രമങ്ങളുടെ ഭാഗമാണ് സൗദി അറേബ്യയുമായുള്ള നിർദ്ദിഷ്ട കരാറും.

കരാർ പ്രാബല്യത്തിലെത്തിയാല്‍ ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യങ്ങളിലൊന്നായ സൗദി അറേബ്യക്ക് വലിയ തോതില്‍ ആയുധങ്ങളും യുദ്ധസാമഗ്രികളും വില്‍ക്കാന്‍ സാധിക്കും. അൾട്ടേ എന്ന് വിളിക്കപ്പെടുന്ന തുർക്കിയുടെ പ്രധാന യുദ്ധ ടാങ്ക് കൈമാറുന്നത് വരെ കരാറിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷ. ഗള്‍ഫ് രാഷ്ട്രത്തിന് ഏറ്റവും അത്യാധുനികമായ മിസൈൽ പ്രതിരോധ സംവിധാനവും കൈമാറും.
കൂടാതെ, കാൻ എന്ന തുർക്കിയുടെ ഫൈറ്റർ ജെറ്റുകളുടെ നിർമ്മാണത്തിലും സൗദി അറേബ്യ പങ്കാളിയാകുകയും ചെയ്തേക്കും. പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യ വിമാനം കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നെങ്കിലും പദ്ധതി ഇതുവരെ പ്രവർത്തനക്ഷമമായിട്ടില്ല. പദ്ധതി പൂർണ്ണ തോതില്‍ പ്രവർത്തനക്ഷമായി വിമാനങ്ങള്‍ നിർമ്മിക്കണമെങ്കില്‍ ഇനിയും വർഷങ്ങളെടുത്തേക്കും.
ഫൈറ്റർ ജെറ്റുകളുടെ നിർമ്മാണത്തില്‍ സൗദി അറേബ്യ മാത്രമല്ല മറ്റ് പ്രധാനപ്പെട്ട രാജ്യങ്ങളും പങ്കാളിയായേക്കുമെന്ന സൂചനയും റിപ്പോർട്ട് പങ്കുവെക്കുന്നു. എന്നാല്‍ ഏത് രൂപത്തിലായിരിക്കും ഇവർ പങ്കാളികളാകുകയെന്ന ചോദ്യത്തിന് തുർക്കി ഉദ്യോഗസ്ഥർക്ക് വ്യക്തമായ ഉത്തരമില്ല. അതേസമയം കരാർ സംബന്ധിച്ച ചോദ്യങ്ങളോട് സൗദി അറേബ്യന്‍ സർക്കാരോ തുർക്കിയുടെ പ്രതിരോധ മന്ത്രാലയമോ തയ്യാറായില്ലെന്നും ബ്ലൂംബർഗ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതേസമയം,ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങളാണ് ഇന്ത്യയും സൗദി അറേബ്യയും. ഇന്ത്യയുടെ ആയുധ ഇറക്കുമതിയുടെ വലിയ ഭാഗം ഇപ്പോഴും റഷ്യയിൽ നിന്നാണ്. അതായത് ഇന്ത്യയുടെ ആകെ ആയുധ ഇറക്കുമതിയുടെ 45 ശതമാനമാണ് റഷ്യയുടെ വിഹിതം. രണ്ടാമതുള്ള ഫ്രാൻസില്‍ നിന്നും 29 ശതമാനം ആയുധങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്നു.
സൗദി അറേബ്യയുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ അമേരിക്കയില്‍ നിന്നുമാണ് അവർ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്നത്. അതേസമയം അമേരിക്കയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. റഷ്യയും ഫ്രാൻസും തൊട്ടുപിന്നിലുണ്ട്. പട്ടികയില്‍ നാലാമതുള്ളത് ചൈനയാണ്. ചൈന നിർമ്മിക്കുന്ന ആയുധത്തിന്റെ 42 ശതമാനവും പാകിസ്താനാണ് വില്‍ക്കുന്നത്.












Click it and Unblock the Notifications