കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപ്പോള്‍ വേണ്ടെന്ന് യുഎഇ, അതെ എന്ന് സൗദി; ഇന്ത്യയുടെ വിജയം, ഒഐസി വീഴ്ചയില്‍ അമ്പരന്ന് പാകിസ്താന്‍

Google Oneindia Malayalam News

ദുബായ്: ഇന്ത്യക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ പാകിസ്താന്‍ നടത്തിയ നീക്കം പൊളിഞ്ഞു. യുഎഇയും സൗദിയും ഒമാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചപ്പോള്‍ പാകിസ്താന്‍ അമ്പരന്നു. കൂടെ നില്‍ക്കുമെന്ന് പ്രതീക്ഷിച്ച മലേഷ്യ പോലും പാകിസ്താനെ പിന്തുണച്ചില്ല.

ഇന്ത്യയില്‍ ഇസ്ലാമോഫോബിയ ശക്തിപ്പെട്ടുവെന്നും ഇന്ത്യയിലെ സംഭവങ്ങള്‍ പരിശോധിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിക്കണമെന്നുമായിരുന്നു ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസിയുടെ യോഗത്തില്‍ പാകിസ്താന്റെ ആവശ്യം. ആരും പിന്തുണയ്ക്കാതെ വന്നതോടെ പാകിസ്താന്‍ ഒറ്റപ്പെട്ടു. ഇങ്ങനെ ഒരു തിരിച്ചടി പാകിസ്താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വിശദാംശങ്ങള്‍ ഇങ്ങനെ....

ഇന്ത്യയെ ഒറ്റപ്പെടുത്താന്‍

ഇന്ത്യയെ ഒറ്റപ്പെടുത്താന്‍

അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയെ ഒറ്റപ്പെടുത്താന്‍ പാകിസ്താന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തിവരികയാണ്. ഇസ്ലാമിക രാജ്യങ്ങളെ കൂടെ നിര്‍ത്തി കാര്യങ്ങള്‍ വേഗത്തിലാക്കാമെന്ന് പാകിസ്താന്‍ കരുതി. അതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞദിവസം ചേര്‍ന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോണ്‍ഫറന്‍സ് യോഗത്തില്‍ പാകിസ്താന്‍ പുതിയ നീക്കം നടത്തിയത്.

മുസ്ലിങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു

മുസ്ലിങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു

ഇന്ത്യയില്‍ ഇസ്ലാമോഫോബിയ വര്‍ധിച്ചുവെന്നും മുസ്ലിങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്നുമാണ് പാകിസ്താന്റെ ആരോപണം. ഇതിന് ബലം നല്‍കുന്ന ചില സംഭവങ്ങള്‍ പാകിസ്താന്‍ യോഗത്തില്‍ ഉന്നയിക്കുകയും ചെയ്തു. കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് പാകിസ്താന്‍ പ്രധാനമായും ഉന്നയിച്ചത്.

പാകിസ്താന്റെ പ്രധാന ആവശ്യം

പാകിസ്താന്റെ പ്രധാന ആവശ്യം

ഓണ്‍ലൈന്‍ വഴിയാണ് ഒഐസി പ്രതിനിധികള്‍ യോഗം ചേര്‍ന്നത്. ഇന്ത്യയിലെ മുസ്ലിം വിരുദ്ധ നടപടികള്‍ പരിശോധിക്കുന്നതിന് ഒരു പ്രത്യേക സമിതിയെ ഒഐസി നിയോഗിക്കണമെന്നാണ് പാകിസ്താന്‍ ആവശ്യപ്പെട്ടത്. ഈ സമിതി ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള വേദികളില്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കണമെന്നും പാകിസ്താന്‍ ആവശ്യപ്പെട്ടു.

ഏക ആണവ ശക്തി

ഏക ആണവ ശക്തി

മുസ്ലിം ലോകത്തെ ഏക ആണവ ശക്തിയാണ് പാകിസ്താന്‍. അതുകൊണ്ടുതന്നെ പാകിസ്താന്റെ വാദം മറ്റു രാജ്യങ്ങള്‍ അംഗീകരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ പല രാജ്യങ്ങളും പാകിസ്താന്റെ നിലപാടുകളോട് വിയോജിച്ചു. പലരും മൗനം പാലിച്ചു. ഇതോടെ പാകിസ്താന്‍ ഒറ്റപ്പെട്ടു.

ആദ്യം പണി കൊടുത്ത് മാലദ്വീപ്

ആദ്യം പണി കൊടുത്ത് മാലദ്വീപ്

ആദ്യം തന്നെ പാകിസ്താന്‍ വാദം തള്ളി രംഗത്തുവന്നത് മാലദ്വീപ് ആണ്. ഇന്ത്യ അടുത്തിടെ സ്വീകരിച്ച നയതന്ത്ര നീക്കങ്ങളും ഇസ്ലാമോഫോബിയ വളര്‍ത്തുന്നതിനെതിരെ ഗള്‍ഫ് രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ സ്വീകരിച്ച നിലപാടുമെല്ലാം മാലദ്വീപ് യോഗത്തില്‍ വിശദീകരിച്ചു.

ഒമാന്റെ നിലപാട്

ഒമാന്റെ നിലപാട്

എക്കാലവും പാകിസ്താനെ പിന്തുണച്ചിരുന്ന രാജ്യങ്ങളാണ് യുഎഇയും സൗദിയും. എന്നാല്‍ ഇരുവരും ഇന്ത്യക്കെതിരുമല്ല. യുഎഇ പാകിസ്താന്റെ ആവശ്യം തള്ളി. സൗദിയും ഇതേ നിലപാട് സ്വീകരിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിനോട് യോജിക്കുന്നില്ലെന്ന് ഒമാന്‍ നിലപാടെടുത്തു.

ഇപ്പോള്‍ വേണ്ടെന്ന് യുഎഇ

ഇപ്പോള്‍ വേണ്ടെന്ന് യുഎഇ

യുഎഇയുടെ അധ്യക്ഷതയിലാണ് ഒഐസി യോഗം ചേര്‍ന്നത്. ഇന്ത്യയിലെ കാര്യങ്ങള്‍ പരിശോധിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കണമെന്ന ആവശ്യം ഇപ്പോള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് യുഎഇ വ്യക്തമാക്കി. ഒഐസിയുടെ എല്ലാ വിദേശ കാര്യമന്ത്രിമാരും പങ്കെടുക്കുന്ന യോഗത്തിന്റെ അനുമതി ലഭിച്ച ശേഷം ചര്‍ച്ചയാകാമെന്ന് യുഎഇ പറഞ്ഞു.

വിശ്വസിക്കാന്‍ സാധിക്കില്ല

വിശ്വസിക്കാന്‍ സാധിക്കില്ല

ഇന്ത്യ ഇസ്ലാമോഫോബിയ പ്രോല്‍സാഹിപ്പിക്കുന്നുവെന്ന ആരോപണം വിശ്വസിക്കാന്‍ സാധിക്കില്ലെന്ന് മാലദ്വീപ് അഭിപ്രായപ്പെട്ടു. ഇസ്ലാമോഫോബിയക്കെതിരെ നയതന്ത്ര തലത്തില്‍ ഇന്ത്യ നടത്തിയ നീക്കങ്ങളും ഗള്‍ഫിലെ അംബാസഡര്‍മാര്‍ അടുത്തിടെ ഇറക്കിയ പ്രസ്താവനകളും മാലദ്വീപ് പ്രതിനിധി വിശദീകരിച്ചു. ഇതിനെ പിന്തുണച്ച ഒട്ടേറെ രാജ്യങ്ങള്‍ രംഗത്തുവന്നു.

പാകിസ്താനൊപ്പം ഒരു രാജ്യം മാത്രം

പാകിസ്താനൊപ്പം ഒരു രാജ്യം മാത്രം

പാകിസ്താനെ ഒരു രാജ്യം മാത്രമാണ് പിന്തുണച്ചത്. തുര്‍ക്കിയായിരുന്നു അത്. ഇന്ത്യാ വിരുദ്ധതയല്ല തുര്‍ക്കിയെ ഇതിന് പ്രേരിപ്പിച്ചത്. ഒഐസിയിലെ സൗദി സഖ്യത്തിന്റെ മേധാവിത്വത്തിനെതിരായ നിലപാട് എന്ന് നിലയിലായിരുന്നു. സൗദി സഖ്യം സ്വീകരിക്കുന്ന മിക്ക നിലപാടുകളെയും കാലങ്ങളായി തുര്‍ക്കി എതിര്‍ക്കുന്നുണ്ട്.

മലേഷ്യ നിലപാട് മാറ്റി

മലേഷ്യ നിലപാട് മാറ്റി

മലേഷ്യ നേരത്തെ ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്നു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഒഐസി യോഗത്തില്‍ തുര്‍ക്കിയും മലേഷ്യയും പാകിസ്താന്റെ നിലപാടിനെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ യോഗത്തില്‍ മലേഷ്യ ഇന്ത്യക്കെതിരെ സംസാരിച്ചില്ല.

ഭരണം മാറിയതോടെ നിലപാടും മാറി

ഭരണം മാറിയതോടെ നിലപാടും മാറി

ഇന്ത്യയുമായി അടുക്കാനുള്ള ശ്രമത്തിലാണ് മലേഷ്യ. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ സംസാരിച്ച മലേഷ്യയില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ കുറച്ചിരുന്നു. കോടികളുടെ നഷ്ടമാണ് ഇതുവഴി മലേഷ്യയ്ക്കുണ്ടായത്. ഇപ്പോള്‍ ഇന്ത്യയുമായി വീണ്ടും സഹകരണം ശക്തമാക്കാനാണ് മലേഷ്യയുടെ നീക്കം. മലേഷ്യയിലെ ഭരണം മാറിയതും ഈ നിലപാട് മാറ്റത്തിന് കാരണമാണ്.

English summary
Saudi Arabia and UAE supports India in OIC meet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X