• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാറില്ലാത്ത നഗരം പണിയാന്‍ സൗദി അറേബ്യ; പദ്ധതി പ്രഖ്യാപിച്ച് ബിന്‍ സല്‍മാന്‍

റിയാദ്: പരിസ്ഥിതി സൗഹൃദമാകുക എന്നത് ലോകത്ത് ശക്തമായി ഉയരുന്ന ആവശ്യമാണ്. കാര്‍ബണ്‍ ബഹിര്‍ഗമനം അമിതമാകുമ്പോള്‍ ഭൂമിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുന്നു. ഇത് സംബന്ധിച്ച ശാസ്ത്ര ലോകത്തിന്റെ താക്കീതുകള്‍ ലോക നേതാക്കള്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. അതുകൊണ്ടുതന്നെയാണ് സൗദി അറേബ്യ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കാറില്ലാത്ത നഗരം നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് സൗദി. നഗരങ്ങളുടെ പതിവ് ചിന്തകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരിക്കും സൗദിയുടെ ദി ലൈന്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ നഗരം. ചെങ്കടല്‍ തീരത്തോട് ചേര്‍ന്ന് ഒരുക്കുന്ന നിയോം പ്രൊജക്ടറിന്റെ ഭാഗമായിട്ടാണ് പുതിയ നഗരം സ്ഥാപിക്കാന്‍ സൗദി ഒരുങ്ങുന്നത്.

പരിസ്ഥിതി സൗഹൃദമായ നഗരം പണിയാന്‍ പോകുന്നു എന്നാണ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 50000 കോടി ഡോളറിന്റെതാണ് നിയോം പ്രൊജക്ട്. എണ്ണ വില ഇടിഞ്ഞത് ഈ പദ്ധതിക്ക് തിരിച്ചടിയായിരുന്നു. എന്നാല്‍ സൗദി വലിയ പ്രതീക്ഷയോടെ ഈ പദ്ധതിയുമായി മുന്നോട്ട് പോകുകയാണിപ്പോള്‍. ലക്ഷത്തിലധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു നേട്ടം.

മമ്മൂട്ടി രാഷ്ട്രീയം പറയുന്നു; ഞാനും സുരേഷ് ഗോപിയും പറയുന്നു... പക്ഷേ... കൃഷ്ണകുമാറിന്റെ പ്രതികരണം

170 കിലോമീറ്റര്‍ ദൂരത്തിലാണ് പുതിയ നഗരം പണിയുന്നത്. 10 ലക്ഷത്തോളം പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുണ്ടാകുമെന്നാണ് മറ്റൊരു പ്രത്യേകത. കാറും ബഹളവും ഒഴിഞ്ഞ കാര്‍ബണ്‍ രഹിത നഗരം. പദ്ധതി നടപ്പായാല്‍ സൗദിയുടെ പേരില്‍ മറ്റൊരു ചരിത്രം കൂടി രേഖപ്പെടുത്തപ്പെടും. അന്തരീക്ഷ മലിനീകരണം കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. അവിടെ കാര്‍ബണ്‍ രഹിത നഗരം പണിയുന്നു എന്ന പ്രഖ്യാപനം ലോക രാജ്യങ്ങള്‍ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്.

സ്‌കൂള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, പച്ചപ്പ് നിറഞ്ഞ പ്രദേശങ്ങള്‍, അതിവേഗ പൊതുഗതാഗത ശൃംഖല എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പുതിയ പദ്ധതി. ഈ നഗരത്തില്‍ ഏത് ഭാഗത്തേക്കും എത്തിപ്പെടാന്‍ 20 മിനുട്ടില്‍ കൂടുതല്‍ വേണ്ടി വരില്ല. നിര്‍മിത ബുദ്ധി ഈ നഗരത്തില്‍ പ്രധാനമായിരിക്കും. ഈ വര്‍ഷം പദ്ധതി നിര്‍മാണം ആരംഭിക്കും. സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ് പണം നല്‍കുക. 2030 ആകുമ്പോള്‍ സൗദിയുടെ ജിഡിപിയിലേക്ക് 18000 കോടി റിയാല്‍ നിയോം പദ്ധതി വഴി ലഭിക്കുമെന്നാണ് കരുതുന്നത്. 380000 പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു. എണ്ണയെ കൂടാതെ കൂടുതല്‍ വരുമാന മാര്‍ഗങ്ങള്‍ തേടുകയാണ് സൗദി അറേബ്യ.

cmsvideo
  Theatres in Kerala set to reopen; Actor Mohanlal Thanks Pinarayi Vijayan

  English summary
  Saudi Arabia Announced Car free City in the part of NEOM project
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X