Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ പ്രഖ്യാപിച്ചത് 3 കോടി; പിന്നാലെ സൗദി അറേബ്യ, മറ്റൊരു രാജ്യത്തെ ശമ്പളം ഏറ്റെടുത്തു

റിയാദ്: പശ്ചിമേഷ്യയിലെ സമ്പന്ന രാജ്യങ്ങളാണ് സൗദി അറേബ്യയും ഖത്തറും. ലോകത്ത് പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളെ സഹായിക്കുന്നതില്‍ ഇവര്‍ ഒരുപടി മുന്നിലാണ്. ഇപ്പോഴിതാ, മറ്റൊരു രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ മൊത്തം ശമ്പളം കൊടുക്കാന്‍ ഈ രണ്ട് രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത. ആഭ്യന്തര യുദ്ധവും മറ്റു പ്രതിസന്ധികളും സാമ്പത്തികമായി തകര്‍ത്ത സിറിയയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് ഇരുരാജ്യങ്ങളും ശമ്പളം നല്‍കുക.

2011ലാണ് ബശ്ശാറുല്‍ അസദ് ഭരണകൂടത്തിനെതിരെ വിമതര്‍ സമരം തുടങ്ങിയത്. അടിച്ചമര്‍ത്താന്‍ ശ്രമിച്ചതോടെ ആഭ്യന്തര യുദ്ധമായി മാറി. 14 വര്‍ഷം നീണ്ട സംഘര്‍ഷത്തില്‍ രാജ്യം മൊത്തം തകര്‍ന്നു. അടിസ്ഥാന സൗകര്യങ്ങളെല്ലാം തരിപ്പണമായി. അടുത്തിടെ വിമതര്‍ സൈനിക മുന്നേറ്റം നടത്തി ഭരണം പിടിക്കുകയും ബശ്ശാറുല്‍ അസദ് റഷ്യയിലേക്ക് പലായനം ചെയ്യുകയുമുണ്ടായി.

saudi qatar gives syria salary-

പുതിയ നേതൃത്വം സിറിയയെ പുനഃസൃഷ്ടിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു. പ്രസിഡന്റ് അഹമ്മദ് അല്‍ ഷര്‍ആ സൗദി അറേബ്യ, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളെല്ലാം സന്ദര്‍ശിച്ചു. എല്ലാവരും സഹായം വാഗ്ദാനം ചെയ്‌തെങ്കിലും പണം നല്‍കാന്‍ തടസം അമേരിക്കയുടെയും യൂറോപ്പിന്റെയും ഉപരോധമായിരുന്നു. അമേരിക്ക ഉപരോധം നീക്കാന്‍ തീരുമാനിച്ചുവെന്ന് ഡൊണാള്‍ഡ് ട്രംപ് സൗദിയില്‍ വച്ച് പ്രഖ്യാപിക്കുകയും ചെയ്തു.

ഇതോടെ പുതിയ സിറിയ രൂപപ്പെടുകയാണ്. വിദേശ സഹായങ്ങള്‍ സ്വീകരിക്കുന്നതിന് ഇനി തടസമില്ല. ഈ വേളയില്‍ തന്നെയാണ് ഖത്തര്‍ സഹായം പ്രഖ്യാപിച്ചത്. ഇപ്പോഴിതാ സൗദി അറേബ്യയും ധന സഹായം നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ്. സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആലുസൗദ് ആണ് സിറിയയിലെ ഉദ്യോഗസ്ഥരുടെ ശമ്പളത്തിനുള്ള പണം കൊടുക്കുമെന്ന് അറിയിച്ചത്.

ഖത്തര്‍ ഓരോ മാസവും മൂന്ന് കോടി നല്‍കും

ഖത്തര്‍ ഭരണകൂടത്തിനൊപ്പം സൗദി അറേബ്യയും സിറിയയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന് പണം നല്‍കുമെന്നാണ് മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞത്. എന്നാല്‍ എത്ര തുകയാണ് നല്‍കുക എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ദസമകസില്‍ സിറിയന്‍ വിദേശകാര്യ മന്ത്രി അസദുല്‍ ഷിബാനിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് സൗദി മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഖത്തര്‍ നല്‍കുന്ന പണത്തെ കുറിച്ച് സിറിയയുടെ ധനമന്ത്രി മുഹമ്മദ് യോസിര്‍ ബെര്‍ണി വിശദമാക്കിയിരുന്നു. ഏകദേശം മൂന്ന് കോടി ഡോളര്‍ ഓരോ മാസവും ഖത്തര്‍ നല്‍കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ആദ്യത്തെ മൂന്ന് മാസത്തേക്കുള്ള ശമ്പളം കൊടുക്കലിന് ഈ തുക വിനിയോഗിക്കുമെന്നും ബെര്‍ണി വ്യക്തമാക്കി. ഖത്തര്‍ പണം നല്‍കുന്നതിന് അമേരിക്ക അനുമതി നല്‍കിയിട്ടുണ്ട്.

സിറിയക്ക് മറ്റൊരു സഹായം സൗദി അറേബ്യയും ഖത്തറും പ്രഖ്യാപിച്ചിട്ടുണ്ട്. ലോക ബാങ്കിന് സിറിയ നല്‍കാനുള്ള കടം ഇരുരാജ്യങ്ങളും തിരിച്ചടയ്ക്കുമെന്നാണ് ഇവര്‍ അറിയിച്ചിട്ടുള്ളത്. ഏകദേശം ഒന്നര കോടി ഡോളറാണ് ഈ ആവശ്യത്തിന് നല്‍കുക. സിറിയ കരുത്താര്‍ജിക്കണം എന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ നിലപാട്. എന്നാല്‍ സിറിയ പഴയ പ്രതാപം തിരിച്ചുപിടിക്കുന്നതില്‍ അയല്‍രാജ്യമായ ഇസ്രായേല്‍ ആശങ്കയിലാണ്.

സൗദി, ഖത്തര്‍, യുഎഇ മന്ത്രിമാരെ ഇസ്രായേല്‍ തടഞ്ഞു

പലസ്തീന്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ച മുസ്ലിം രാജ്യങ്ങളിലെ മന്ത്രിമാരെ ഇസ്രായേല്‍ തടഞ്ഞു. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ മന്ത്രിമാരെയാണ് ഇസ്രായേല്‍ തടഞ്ഞത്. വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ പലസ്തീന്‍ അതോറിറ്റിയുമായി ചര്‍ച്ച നടത്താനാണ് മന്ത്രിമാര്‍ യാത്ര തീരുമാനിച്ചിരുന്നത്. അറബ് രാജ്യങ്ങളിലെ മന്ത്രിമാര്‍ക്ക് പ്രവേശന അനുമതി നല്‍കില്ലെന്ന് ഇസ്രായേല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇക്കാര്യം പലസ്തീന്‍ അതോറിറ്റിയും സ്ഥിരീകരിച്ചു. ജോര്‍ദാനില്‍ നിന്ന് വെസ്റ്റ് ബാങ്കില്‍ എത്താനായിരുന്നു മന്ത്രിമാരുടെ തീരുമാനം. വെസ്റ്റ് ബാങ്ക് പൂര്‍ണമായും ഇസ്രായേല്‍ അധിനിവേശത്തിലാണ്. അതുകൊണ്ടുതന്നെ ഇസ്രായേലിന്റെ അനുമതി ലഭിച്ചില്ലെങ്കില്‍ മന്ത്രിമാരുടെ യാത്ര അസാധ്യമാകും. ഇസ്രായേല്‍ നടപടിയെ മുസ്ലിം രാജ്യങ്ങള്‍ അപലപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+