Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ നിറയെ ജോലികള്‍; നല്ല ശമ്പളം... വഴിയൊരുക്കി നാല് സോണുകള്‍; സമ്പൂര്‍ണ വിവരം

റിയാദ്: സൗദി അറേബ്യ എന്നും പ്രവാസികളെ മാടിവിളിച്ച രാജ്യമാണ്. കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് സൗദിയും മാറിയിരിക്കുന്നു. ഒട്ടേറെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണ്. വൈദഗ്ധ്യം നേടിയവര്‍ക്കാണ് കൂടുതല്‍ അവസരം എന്നതാണ് എടുത്തുപറയേണ്ടത്. ഇതിന്റെ ഭാഗമാണ് പുതിയതായി പ്രഖ്യാപിച്ച പ്രത്യേക സാമ്പത്തിക മേഖല (എസ്ഇഇസഡ്).

സൗദി അറേബ്യയിലെ നാല് സ്ഥലങ്ങളിലാണ് പ്രത്യേക സാമ്പത്തിക മേഖല വരുന്നത്. റിയാദ്, ജിദ്ദ, ജിസാന്‍, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലാണ് പുതിയ സോണുകള്‍. വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യമാണ് പ്രധാനമായും ഈ സോണുകള്‍ക്കുള്ളത്. അതുവഴി ആയിരങ്ങള്‍ക്ക് ജോലി അവസരമൊരുങ്ങും. കൂടുതല്‍ അറിയാം...

s

കഴിഞ്ഞാഴ്ചയാണ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രത്യേക സാമ്പത്തിക മേഖല സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. അനുദിനം മാറിക്കൊണ്ടിരിക്കുന്ന സൗദിയിലെ നിയമങ്ങളിലും കാതലായ മാറ്റങ്ങള്‍ വരികയാണ്. വിദേശികളെ കൂടുതലായി ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണിതെല്ലാം. അതിന്റെ ഭാഗമായിട്ടാണ് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്.

റിയാദിലെ കിങ് അബ്ദുല്‍ അസീസ് സിറ്റീസ് ഫോണ്‍ സയന്‍സ് ആന്റ് ടെക്‌നോളജിയിലാണ് ആദ്യ സോണ്‍ ഒരുക്കുന്നത്. ക്ലൗഡ് കംപ്യൂട്ടിങിലാണ് ഈ സോണ്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഡിജിറ്റല്‍ രംഗത്ത് വലിയ വിപ്ലവമാണ് സൗദി ഈ സോണിലൂടെ ലക്ഷ്യമിടുന്നത്. മറ്റൊരു സോണ്‍ സ്ഥാപിക്കുന്നത് ജിദ്ദയിലാണ്. ലോജിസ്റ്റിക് രംഗത്താകും ജിദ്ദയിലെ സോണ്‍ കേന്ദ്രീകരിക്കുക.

രാജ്യത്തിന്റെ കയറ്റുമതിയും ഇറക്കുമതിയും പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജിസാനിലെ തുറമുഖത്ത് മറ്റൊരു സോണ്‍ സ്ഥാപിക്കുന്നുണ്ട്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി എളുപ്പമാക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കിഴക്കന്‍ പ്രവിശ്യയിലെ റാസല്‍ ഖൈറിലാണ് നാലാമത്തെ സോണ്‍ വരുന്നത്. സമുദ്ര ഖനനത്തിലാണ് ഈ സോണ്‍ ഊന്നല്‍ നല്‍കുക.

ഈ നാല് സോണുകളിലും വലിയ ഇളവുകളാണ് നല്‍കുന്നത്. നിക്ഷേപകരെ ആകര്‍ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം. നികുതികള്‍ പലതും ഒഴിവാക്കും. ചില നിരുതികളില്‍ കിഴിവുകള്‍ നല്‍കും. കോര്‍പറേറ്റ് നികുതിയില്‍ വലിയ ഇളവ് ലഭിക്കും. സൗദിയുടെ സാമ്പത്തിക രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് നാല് സോണുകള്‍ യാഥാര്‍ഥ്യമാകുന്നതിലൂടെ സാധിക്കുക.

കോര്‍പറേറ്റ് ആദായ നികുതി സൗദിയിലെ മറ്റു മേഖലയില്‍ 20 ശതമാനമാണെങ്കില്‍ സോണുകളില്‍ അഞ്ച് ശതമാനം മാത്രമേ വരുന്നുള്ളൂ. ഈ സോണുകളില്‍ നിന്ന് തിരിച്ചുകൊണ്ടുപോകുന്ന ലാഭത്തിന് നികുതിയില്ല. മെഷിനറികളും മറ്റും ഇറക്കുമതി ചെയ്യുന്ന വേളയില്‍ ഇറക്കുമതി ചുങ്കം നല്‍കേണ്ടതില്ല. രാജ്യത്തിന്റെ മറ്റു മേഖലകളില്‍ നികുതി നല്‍കേണ്ടതുണ്ട്. ഇത്തരത്തില്‍ വലിയ ഇളവുകളാണ് നാല് സോണുകളിലും അനുവദിക്കുന്നത്.

m

സോണുകളിലേക്ക് തൊഴിലാളികളെ കൊണ്ടുവരുമ്പോഴും ഇളവുകളുണ്ട്. പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും ലെവിയില്‍ ഇളവുണ്ടാകും. ജിദ്ദയിലെ സോണില്‍ ലുലു ഗ്രൂപ്പ് ഒരു ലക്ഷം സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം സ്വന്തമാക്കി കഴിഞ്ഞു. ലോജിസ്റ്റിക് സെന്ററും ഭക്ഷ്യ സുരക്ഷാ വിഭാഗവും ഒരുക്കാനാണ് ലുലുവിന്റെ പദ്ധതി. കയറ്റുമതി ശക്തിപ്പെടുത്തുക എന്നതാണ് ഇവ കൊണ്ടെല്ലാം സൗദി ലക്ഷ്യമിടുന്നത്.

പ്രത്യേക സാമ്പത്തിക മേഖലകളിലൂടെ വിദേശ മെഷിനറികള്‍ ഇറക്കുമതി ചെയ്യാം. ഉല്‍പ്പാദനം വര്‍ധിപ്പിക്കാം. തൊഴിലാളികളെ കൊണ്ടുവരാം. ശേഷം കയറ്റുമതിയും ഇരട്ടിയാക്കാം. സൗദിയുടെ ഈ പദ്ധതി വിജയിച്ചാല്‍ രാജ്യത്തിന്റെ മുഖഛായ മാറുമെന്ന് ഉറപ്പാണ്. യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും വേഗത്തില്‍ കയറ്റുമതി-ഇറക്കുമതി ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ് സൗദി.

സംഘര്‍ഷ സാധ്യതള്‍ ഇല്ലാതാക്കാനും സൗദി നടപടി സ്വീകരിച്ചിട്ടുണ്ട്. സംഘര്‍ഷ മേഖലയില്‍ വിദേശ നിക്ഷേപം വരില്ല. ഇതു മനസിലാക്കിയാണ് യമന്‍ യുദ്ധത്തില്‍ നിന്ന് സൗദി പിന്മാറിയത്, ഇറാനുമായി ഐക്യത്തിലെത്തിയത്, ഖത്തര്‍ ഉപരോധം അവസാനിപ്പിച്ചത്, സിറിയയുമായി അടുക്കുന്നത്... കൂടുതല്‍ രാജ്യങ്ങളുമായി കൈകോര്‍ത്ത് മുന്നേറാനാണ് സൗദിയുടെ ഉദ്ദേശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+