Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി ടെലിവിഷനില്‍ അല്‍പ്പവസ്ത്രം ധരിച്ച സ്ത്രീകള്‍; ഞെട്ടിത്തരിച്ച് കാണികള്‍!! അധികൃതര്‍ ഇടപെട്ടു

Recommended Video

cmsvideo
    സൗദി ടെലിവിഷനില്‍ അല്‍പ്പവസ്ത്രം ധരിച്ച സ്ത്രീകള്‍ | Oneindia Malayalam

    ജിദ്ദ: സൗദി അറേബ്യയില്‍ അല്‍പ്പ വസ്ത്രം ധരിച്ച സ്ത്രീകളുടെ ചിത്രങ്ങളും വീഡിയോകളും സര്‍ക്കാര്‍ ടെലിവിഷനിലും കൂറ്റന്‍ സ്‌ക്രീനിലും പ്രത്യക്ഷപ്പെട്ടു. ലോക റസ്ലിങ് മല്‍സരം കാണാനെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള കാണികള്‍ക്ക് മുമ്പിലാണ് അല്‍പ്പവസ്ത്രം ധരിച്ച സ്ത്രീകളുടെ വീഡിയോ സംപ്രേഷണം ചെയ്തത്. സംഭവം വന്‍ വിവാദമായതോടെ അധികൃതര്‍ ഇടപെട്ടു.
    സൗദിയില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം. മല്‍സരങ്ങള്‍ക്കും വിനോദങ്ങള്‍ക്കും കൂടുതല്‍ ഇളവുകള്‍ സൗദി അറേബ്യ പ്രഖ്യാപിച്ചിട്ട് അധിക നാളായിട്ടില്ല. ഈ വേളയിലാണ് സ്ത്രീകളുടെ അര്‍ധനഗ്ന ചിത്രങ്ങള്‍ ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം നേരിടേണ്ടി വന്നതിനെ തുടര്‍ന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി മാപ്പ് ചോദിച്ചു. സംഭവം ഇങ്ങനെ...

    ലോക റസ്ലിങ് മല്‍സരം

    ലോക റസ്ലിങ് മല്‍സരം

    ലോക റസ്ലിങ് മല്‍സരമാണ് സൗദിയിലെ ജിദ്ദയില്‍ നടക്കുന്നത്. പുരുഷന്‍മാരുടെ മല്‍സരം മാത്രമാണ്് സംഘടിപ്പിച്ചിട്ടുള്ളത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ മല്‍സരങ്ങള്‍ വീക്ഷിക്കാനെത്തിയിരുന്നു. ഇതിനിടെയാണ് ബിഗ് സ്‌ക്രീനില്‍ അര്‍ധ നഗ്നരായ സ്ത്രീകള്‍ പ്രത്യക്ഷപ്പെട്ടത്.

    മാപ്പ് ചോദിച്ച് അതോറിറ്റി

    മാപ്പ് ചോദിച്ച് അതോറിറ്റി

    റസ്ലിങ് മല്‍സരങ്ങളില്‍ പങ്കെടുക്കാറുള്ള യുവതികളും മറ്റുമാണ് വീഡിയോയില്‍ വന്നത്. മല്‍സരം തുടങ്ങുന്നതിന് മുമ്പാണ് സ്റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനില്‍ വീഡിയോ പ്രദര്‍ശിപ്പിച്ചത്. തെറ്റുപറ്റിയതില്‍ ക്ഷമ ചോദിക്കുന്നുവെന്ന് സൗദി ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി പ്രസ്താവന ഇറക്കി.

    പ്രൊമോഷന്‍ വീഡിയോ

    പ്രൊമോഷന്‍ വീഡിയോ

    മല്‍സരങ്ങളുടെ പ്രൊമോഷന്റെ ഭാഗമായിട്ടുള്ള വീഡിയോ ആണ് ബിഗ് സ്‌ക്രീനില്‍ കണ്ടത്. പാശ്ചാത്യ നാടുകളിലും മറ്റും ഇത്തരം വീഡിയോകള്‍ പ്രദര്‍ശര്‍പ്പിക്കാറുണ്ടെങ്കിലും ഗള്‍ഫ് രാജ്യങ്ങളിലുണ്ടായിട്ടില്ല. ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവം. സൗദിയില്‍ വിനോദങ്ങള്‍ക്ക് ഇളവ് നല്‍കി അധിക നാള്‍ കഴിയും മുമ്പുണ്ടായ സംഭവത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായി.

    നിമിഷങ്ങള്‍ക്കകം കട്ട് ചെയ്തു

    നിമിഷങ്ങള്‍ക്കകം കട്ട് ചെയ്തു

    സൗദി സര്‍ക്കാര്‍ ടെലിവിഷനും ഈ വീഡിയോ സംപ്രേഷണം ചെയ്തതാണ് പ്രതിഷേധം ശക്തമാകാന്‍ കാരണം. സംപ്രേഷമം തുടങ്ങി നിമിഷങ്ങള്‍ക്കകം തന്നെ കട്ട് ചെയ്തു. ബിഗ് സ്‌ക്രീനിലെ വീഡിയോ പലരും മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇതാണ് പിന്നീട് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കപ്പെട്ടത്.

    വനിതാ താരങ്ങളില്ല

    വനിതാ താരങ്ങളില്ല

    ലോക റസ്ലിങ് എന്റര്‍ടൈമെന്റ് സംഘടിപ്പിക്കുന്ന മല്‍സരങ്ങളില്‍ സാധാരണ വനിതാ താരങ്ങളുമുണ്ടാകാറുണ്ട്. ജിദ്ദയിലെ മല്‍സരങ്ങളില്‍ അവരില്ല. സൗദി കായിക മന്ത്രാലയത്തിന്റെ പ്രത്യേക അഭ്യര്‍ഥന മാനിച്ചാണ് വനിതാ താരങ്ങളെ ഒഴിവാക്കിയത്. ഈ സാഹചര്യത്തിലാണ് വനിതാ താരങ്ങളുടെ വീഡിയോ പ്രദര്‍ശനം.

    കാണികള്‍ ബഹളം വച്ചു

    കാണികള്‍ ബഹളം വച്ചു

    ജിദ്ദയിലെ കിങ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തിലാണ് റസ്ലിങ് നടന്നത്. വനിതാ താരങ്ങളുടെ വീഡിയോ വന്ന ഉടനെ കാണികള്‍ ബഹളംവച്ചുവെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. വനിതാ താരങ്ങളായ കാര്‍മെല്ല, സാഷ ബാന്‍ക്‌സ് എന്നിവരുടെ ചിത്രങ്ങളാണ് സ്‌ക്രീനില്‍ തെളിഞ്ഞത്.

    60000 പേര്‍ കണ്ടു

    60000 പേര്‍ കണ്ടു

    സ്‌റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനിലും സര്‍ക്കാര്‍ ടെലിവിഷനിലും സ്വകാര്യ ടെലിവിഷന്‍ ചാനലുകളിലും സമാനമായ വീഡിയോ പ്രത്യക്ഷപ്പെട്ടതാണ് പ്രതിഷേധം ശക്തമാകാന്‍ കാരണം. വീഡിയോ 60000 പേര്‍ കണ്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

    അടുത്ത പത്ത് വര്‍ഷം

    അടുത്ത പത്ത് വര്‍ഷം

    സൗദിയില്‍ ആദ്യമായിട്ടാണ് റസ്ലിങ് മല്‍സരം സംഘടിപ്പിക്കുന്നത്. ലോക റസ്ലിങ് എന്റര്‍ടൈമെന്റുമായി സൗദി കായിക മന്ത്രാലയം ഇതുസംബന്ധിച്ച് കരാറില്‍ ഒപ്പുവച്ചിരുന്നു. അടുത്ത പത്ത് വര്‍ഷത്തേക്കുള്ള കരാറില്‍ രാജ്യത്തെ വിവിധ നഗരങ്ങളില്‍ സമാനമായ മല്‍സരങ്ങള്‍ സംഘടിപ്പിക്കും.

     കുടുംബത്തോടൊപ്പം

    കുടുംബത്തോടൊപ്പം

    നേരത്തെ കായിക മല്‍സരങ്ങള്‍ വീക്ഷിക്കുന്നതിന് സ്‌റ്റേഡിയത്തിലെത്താന്‍ സൗദിയില്‍ സ്ത്രീകള്‍ക്ക് അനുമതിയുണ്ടായിരുന്നില്ല. മാസങ്ങള്‍ക്ക് മുമ്പാണ് ഇക്കാര്യത്തില്‍ ഇളവ് പ്രഖ്യാപിച്ചതും നടപ്പാക്കിയതും. ഇപ്പോള്‍ സൗദി സ്ത്രീകള്‍ കുടുംബത്തോടെയാണ് മല്‍സരങ്ങള്‍ കാണാനെത്തുന്നത്.

    ഇളവുകള്‍ ഇങ്ങനെയും

    ഇളവുകള്‍ ഇങ്ങനെയും

    സ്ത്രീകള്‍ക്ക് സൗദി ഭരണകൂടം കൂടുതല്‍ ഇളവുകള്‍ നല്‍കുകയാണിപ്പോള്‍. ഡ്രൈവിങ് ലൈസന്‍സിന് അനുമതിയുണ്ട്. സ്വന്തമായി ബിസിനസുകള്‍ തുടങ്ങാം. കായിക മല്‍സരങ്ങള്‍ കാണാന്‍ സ്‌റ്റേഡിയങ്ങളിലെത്താം. കൂടാതെ വിനോദ കാര്യങ്ങളിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്തിടെ സൈക്കിളോട്ടവും കൂട്ടയോട്ട മല്‍സരങ്ങളും സൗദിയില്‍ സ്ത്രീകള്‍ക്ക് വേണ്ടി സംഘടിപ്പിക്കപ്പെട്ടിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+