കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്കയിലും മദീനയിലും ഉന്നത ജോലികളില്‍ സ്ത്രീകള്‍ക്ക് നിയമനം, ചരിത്ര തീരുമാനവുമായി സൗദി

Google Oneindia Malayalam News

റിയാദ്: മക്ക, മദീന പുണ്യനഗരങ്ങളിലെ ഹറമുകള്‍ക്ക് കീഴിലെ ഉന്നത ജോലികളില്‍ സ്ത്രീകളെ നിയമിച്ച് സൗദി അറേബ്യ. ഉന്നത ഉദ്യോഗസ്ഥരുടെ തസ്തികളില്‍ ആദ്യഘട്ടത്തില്‍ പത്ത് വനിതകള്‍ക്കാണ് നിയമനം നല്‍കുന്നതെന്നാണ് ഖലീല്‍ജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ത്രീ ശാക്തീകരണം കൂടി ലക്ഷ്യമിട്ടാണ് ചരിത്ര നീക്കത്തിന് സൗദി അറേബ്യ ഇപ്പോള്‍ തയ്യാറായിരിക്കുന്നത്.

Recommended Video

cmsvideo
Saudi appoints 10 women in senior roles in holy mosques | Oneindia Malayalam

വനിത ജീവനക്കാര്‍ നേരത്തെ തന്നെ മക്കയിലെയും മദീനയിലെയും ഹറമുകളിലുണ്ട്. എന്നാല്‍ അത് സുരക്ഷ, ലൈബ്രറി, ഗൈഡ് എന്നീ മേഖലയിലാണ്. ഇപ്പോള്‍ പുറത്തുവന്ന ഉത്തരവ് പ്രകാരം വനിതകള്‍ വകുപ്പ് ചുമതലയടക്കമുള്ള ഉന്നത തസ്തികളാണ് ലഭ്യമാക്കുക.

saudi

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്റെ 'വിഷന്‍ 2030' പദ്ധതിയുടെ ഭാഗമായി തൊഴില്‍മേഖലകളില്‍ സ്ത്രീകളുടെ പ്രാധിനിത്യം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് പ്രധാനമേഖലകളില്‍ സ്ത്രീകള്‍ക്ക് നിയമനങ്ങള്‍ നല്‍കിയിരുന്നു.

സൗദിയിലെ എല്ലാ മേഖലകളിലും ജീവനക്കാരുടെ വലിയ പങ്കില്‍ വനിതകളാണുള്ളത്. മക്കയിലെയും മദീനയിലെയും ഹറമുകളുടെ നിയമനവും അതിന്റെ ഭാഗമായാണ്. 2019ന്റെ മൂന്നാം പാദത്തെ കണക്കനുസരിച്ച് 1.03 മില്യണ്‍ വനിതകളാണ് ഇപ്പോള്‍ തൊഴില്‍ രംഗത്തുള്ളത്.ഉന്നത വിദ്യാഭ്യാസം നേടിയ വനിതകള്‍ സൗദിയുടെ ഭരണ മേഖലയില്‍ തന്നെ മികച്ച നേട്ടമുണ്ടാക്കുന്നതായി ഭരണകൂടം വ്യക്തമാക്കിയിരുന്നു.

കുറച്ച് മുമ്പ് വിരമിച്ചിരുന്നെങ്കിൽ കുറച്ചു കൂടി ബഹുമാനം കിട്ടുമായിരുന്നു; പണ്ഡിറ്റിന്റെ നിരീക്ഷണംകുറച്ച് മുമ്പ് വിരമിച്ചിരുന്നെങ്കിൽ കുറച്ചു കൂടി ബഹുമാനം കിട്ടുമായിരുന്നു; പണ്ഡിറ്റിന്റെ നിരീക്ഷണം

രാജസ്ഥാന്‍ പ്രതിസന്ധി അവസാനിക്കുമ്പോള്‍; ഇവര്‍ കോണ്‍ഗ്രസിന്റെ മുഖങ്ങള്‍;രാഹുല്‍ നേതൃത്വത്തിലേക്ക്?രാജസ്ഥാന്‍ പ്രതിസന്ധി അവസാനിക്കുമ്പോള്‍; ഇവര്‍ കോണ്‍ഗ്രസിന്റെ മുഖങ്ങള്‍;രാഹുല്‍ നേതൃത്വത്തിലേക്ക്?

English summary
Saudi Arabia appoints 10 women in senior positions at holy mosques in Mecca and Medina
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X