കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ധരാത്രി സൗദിയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം; യമന്‍ യുദ്ധത്തിന് അന്ത്യം, 2 ഉപാധിയുമായി ഹൂത്തികള്‍

  • By Desk
Google Oneindia Malayalam News

റിയാദ്: അഞ്ച് വര്‍ഷമായി തുടരുന്ന യമന്‍ യുദ്ധത്തിന് അന്ത്യമാകുന്നു. സൗദി അറേബ്യ അര്‍ധരാത്രി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഒരു ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ട യുദ്ധം യമന്‍ എന്ന രാജ്യത്തെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ട ശേഷമാണ് അവസാനിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ അഭ്യര്‍ഥന പരിഗണിച്ചാണ് സൗദിയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം. ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയാണ് ലക്ഷ്യം.

Recommended Video

cmsvideo
സൗദി അറേബ്യ അര്‍ധരാത്രി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു | Oneindia Malayalam

മാത്രമല്ല, കൊറോണ വൈറസ് വ്യാപനവും സൗദിയെ യുദ്ധത്തില്‍ നിന്ന് പിന്തിരിയാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ യമനിലെ പ്രധാന ശക്തിയായ ഹൂത്തികള്‍ സൗദിയുടെ പ്രഖ്യാപനത്തോട് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞാഴ്ച ഇവര്‍ രണ്ട് നിബന്ധനകള്‍ ഐക്യരാഷ്ട്രസഭാ പ്രതിനിധിക്ക് മുമ്പാകെ വച്ചിരുന്നു. യമന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സൗദി നിര്‍ബന്ധിതമായി എന്നാണ് സൂചനകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

സൗദി പ്രഖ്യാപനം ആദ്യം

സൗദി പ്രഖ്യാപനം ആദ്യം

നേരത്തെ യമനിലെ ഹുദൈദ തുറമുഖ പട്ടണത്തില്‍ സൗദി അറേബ്യ വെടിനിര്‍ത്തലിന് തയ്യാറായിരുന്നു. എന്നാല്‍ ദേശവ്യാപകമായ വെടിനിര്‍ത്തലാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇങ്ങനെ സൗദി പ്രഖ്യാപിക്കുന്നത് അഞ്ച് വര്‍ഷത്തിനിടെ ആദ്യമാണ്. രണ്ടാഴ്ചത്തേക്കാണ് വെടിനിര്‍ത്തലെന്ന് സൗദി സൈനിക ഉദ്യോഗസ്ഥന്‍ കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

പ്രകോപനമില്ലാതിരുന്നാല്‍

പ്രകോപനമില്ലാതിരുന്നാല്‍

ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ യമന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഏറെനാളായി നടക്കുന്നു. ഇതിന് വേണ്ടി നയതന്ത്രജ്ഞന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്സിനെ യമന്‍ ദൂതനായി ഐക്യരാഷ്ട്രസഭ നിയോഗിക്കുകയും ചെയ്തു. രണ്ടാഴ്ച ഹൂത്തികളുടെ ഭാഗത്ത് നിന്ന് പ്രകോപനമില്ലാതിരുന്നാല്‍ യമന്‍ യുദ്ധം അവസാനിക്കും.

2018ല്‍ ലംഘിക്കപ്പെട്ടു

2018ല്‍ ലംഘിക്കപ്പെട്ടു

ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ 2018ലാണ് യമന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയത്. സ്വീഡനില്‍ നടന്ന ചര്‍ച്ചയില്‍ ഹുദൈദ നഗരത്തില്‍ വെടിനിര്‍ത്തലിന് ധാരണയായി. എന്നാല്‍ ആഴ്ചകള്‍ക്ക് ശേഷം ഈ വെടിനിര്‍ത്തല്‍ ലംഘിക്കപ്പെടുകയായിരുന്നു. സൗദി ഇപ്പോള്‍ ദേശവ്യാപകമായ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ഐക്യരാഷ്ട്രസഭയ്ക്ക് പ്രതീക്ഷയേകുന്നതാണ്.

ഹൂത്തികളുടെ നിബന്ധന

ഹൂത്തികളുടെ നിബന്ധന

അതേസമയം, യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ഹൂത്തികള്‍ നേരത്തെ സൂചന നല്‍കിയിരുന്നു. രണ്ട് നിബന്ധനകളാണ് ഹൂത്തികള്‍ മുന്നോട്ട് വച്ചത്. സൗദി ആക്രമണം അവസാനിപ്പിക്കണം, യമനെതിരായ ഉപരോധം പിന്‍വലിക്കണം. ഇതായിരുന്നു ഹൂത്തി നേതാവ് മുഹമ്മദ് അബ്ദുസലാം മുന്നോട്ട് വച്ച നിബന്ധനകള്‍.

 സ്‌ഫോടനങ്ങള്‍ നടന്നു

സ്‌ഫോടനങ്ങള്‍ നടന്നു

തങ്ങളുടെ രണ്ട് നിബന്ധനകള്‍ അവസാനിച്ചാല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമാകാം എന്നാണ് ഹൂത്തികള്‍ പറഞ്ഞിരുന്നത്. യമനില്‍ പുതിയ ഭരണകൂടം നിലവില്‍ വരുന്നതിനും സൗകര്യമൊരുക്കാമെന്നും ഹൂത്തി നേതാവ് അബ്ദുസലാം പറഞ്ഞു. അതേസമയം, വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചശേഷവും സ്‌ഫോടനങ്ങള്‍ നടന്നതായി ഇരുവഭാഗവും ആരോപിച്ചു.

ആശങ്കപ്പെടുത്തുന്ന സംഭവം

ആശങ്കപ്പെടുത്തുന്ന സംഭവം

ഹുദൈദയിലും മഗ്രിബിലും ഹൂത്തി സൈന്യം ആക്രമണം നടത്തിയെന്ന് യമന്‍ വാര്‍ത്താ വിതരണ മന്ത്രി ആരോപിച്ചു. ഹജ്ജ, സഅദ പ്രവിശ്യകളില്‍ സൗദി സഖ്യസേന ആക്രമണം നടത്തിയെന്ന് ഹൂത്തികളുടെ മീഡിയ വാര്‍ത്ത പുറത്തുവിട്ടു. രണ്ട് സംഭവങ്ങളും സൗദിയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷമണ് നടന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

കൊറോണയില്ലാത്ത രാജ്യം

കൊറോണയില്ലാത്ത രാജ്യം

സൗദിയുടെ അയല്‍രാജ്യമായ യമനില്‍ ഇതുവരെ കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കടുത്ത ദാരിദ്ര്യം നേരിടുന്ന രാജ്യമാണ് യമന്‍. കൊറോണ രോഗം ഇവിടെ വ്യാപിച്ചാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്നാണ് ഐക്യരാഷ്ട്രസഭ സൗദി സഖ്യത്തെ അറിയിച്ചത്. ഇതാണ് വേഗത്തിലുള്ള വെടിനിര്‍ത്തലിന് കാരണമെന്ന് പറയപ്പെടുന്നു. മാത്രമല്ല, സൗദി യമന് പ്രത്യേക ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.

English summary
Saudi Arabia Army announces ceasefire in Yemen war
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X