സൗദിയെ നോട്ടമിട്ട് ഇന്ത്യന്‍ നിക്ഷേപകര്‍; 500 മില്യണിന്റെ നിക്ഷേപം വരുന്നു, നേട്ടം ഈ മേഖലയ്ക്ക്!!
റിയാദ്: വിഷന്‍ 2030 മുന്നില്‍ കണ്ട് സൗദി അറേബ്യ വന്‍ കുതിപ്പിലാണ്. എണ്ണ മാത്രമല്ല, കായികവും, സാങ്കേതികവിദ്യയും അടക്കമുള്ള വലിയ സ്വപ്നത്തിലേക്ക് അവര്‍ നടന്ന് അടുത്ത് കൊണ്ടിരിക്കുകയാണ്. വിവിധ രാജ്യങ്ങളെ നിക്ഷേപങ്ങള്‍ക്കായി അവര്‍ സ്വാഗതം ചെയ്യുന്നുണ്ട്. ഇന്ത്യന്‍ നിക്ഷേപകര്‍ ഇപ്പോള്‍ സൗദിയില്‍ നിക്ഷേപം നടത്താനുള്ള ഒരുക്കത്തിലാണ്.
വമ്പന്‍ പ്ലാനുകളാണ് അവര്‍ക്ക് മുന്നിലുള്ളത്. നേരത്തെ ചൈനയുമായുള്ള ഒന്‍പത് മില്യണോളം വരുന്ന തുകയുടെ കരാറുകളുണ്ടാക്കിയിരുന്നു സൗദി അറേബ്യ. നിക്ഷേപ സൗഹൃദ രാജ്യമാണെന്നുള്ള സന്ദേശമാണ് ഇതിലൂടെ ലോക രാജ്യങ്ങള്‍ക്കെല്ലാം സൗദി നല്‍കുന്നത്.

റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക്
സൗദിയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയിലാണ് ഇന്ത്യന്‍ നിക്ഷേപകര്‍ കണ്ണുവെക്കുന്നത്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ മേഖല തഴച്ചുവളരുമെന്നാണ് ഇന്ത്യന്‍ നിക്ഷേപകരുടെ വിലയിരുത്തല്‍. നിലവില്‍ ഏറ്റവും മുന്നില്‍ യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയാണ്.
ഇപ്പോഴത്തെ വേഗത്തിലാണ് കുതിപ്പെങ്കില്‍ സൗദി അതിനെ മറികടക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. എണ്ണ വ്യാപാരത്തിന് പുറത്തേക്ക് വളരാനുള്ള സൗദിയുടെ ശ്രമങ്ങളാണ് ഇവര്‍ നേട്ടമാകുമെന്ന് പ്രവചിക്കുന്നത്. വിഷന്‍ 2030നെ ഇന്ത്യന്‍ നിക്ഷേപകര്‍ പ്രകീര്‍ത്തിക്കുന്നുമുണ്ട്.
സുരക്ഷിതമായ നിക്ഷേപ മേഖല
സൗദിയെ സുരക്ഷിതമായ നിക്ഷേപ മേഖലയാക്കി മാറ്റുന്നത് പല ഘടകങ്ങളാണ്. അതില്‍ ഏറ്റവും വളര്‍ച്ച കൈവരിക്കാന്‍ സാധ്യതയുള്ളത് റിയല്‍ എസ്റ്റേറ്റ് മേഖലയിലാണെന്ന് ഇന്ത്യന്‍ ഇന്‍ഡസ്ട്രി കോണ്‍ഫെഡറേഷന്‍ സീനിയര്‍ ഡയറക്ടര്‍ മനീഷ് മോഹന്‍ പറഞ്ഞതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
വലിയ അവസരങ്ങള്‍ ഈ മേഖലയിലുണ്ടെന്നും അദ്ദേഹം പറയുന്നു. റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിച്ചാല്‍ ഉറപ്പായും ലാഭം വലുതായിരിക്കുമെന്ന് ഇന്ത്യന്‍ നിക്ഷേപകര്‍ പറയുന്നു. ദുബായില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിക്ഷേപം നടത്തുകയും, പിന്നീട് നേട്ടമുണ്ടാക്കുകയും ചെയ്തവരേക്കാള്‍ ലാഭം സൗദിയില്‍ നിന്ന് ലഭിക്കുമെന്നാണ് നിക്ഷേപകര്‍ വിശ്വസിക്കുന്നത്.
അഞ്ച് വര്‍ഷത്തിനുള്ളില്‍ മാറും
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്നെ സൗദി റിയല്‍ എസ്റ്റേറ്റ് മേഖല മൊത്തത്തില്‍ മാറിയിട്ടുണ്ടാവുമെന്നും മനീഷ് മോഹന്‍ പറയുന്നു. സ്ഥലത്തിന്റെയും, വീടുകളുടെയും വില കുതിച്ചുയരുമെന്നും അദ്ദേഹം പ്രവചിക്കുന്നു.
അതുകൊണ്ട് തന്നെ സൗദിയില്‍ നിക്ഷേപിക്കുന്നത് യുക്തിഭദ്രമായ തീരുമാനമാണ്. ഇന്ത്യക്കാര്‍ ലാഭം മാത്രമല്ല മുന്നില്‍ കാണുന്നത്, നല്ലൊരു അവസരമായിട്ടാണ് ഇതിനെ കാണുന്നത്. മികച്ചൊരു നിക്ഷേപവും, അതിനൊത്ത ലാഭവും ചേരുന്നതാണ് ഈ അവസരമെന്നും മനീഷ് മോഹന്‍ വ്യക്തമാക്കി.
മെഗാ മില്യണ്‍ നിക്ഷേപം
ഇന്ത്യയിലെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡീലറായ സ്ട്രാറ്റയാണ് സൗദിയിലേക്ക് വരാന്‍ ഒരുങ്ങുന്നത്. ഇവരുടെ ലക്ഷ്യം പ്രീമിയം റിയല്‍ എസ്റ്റേറ്റ് നിര്‍മാണമാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 മില്യണ്‍ യുഎസ് ഡോളറാണ് നിക്ഷേപമായി ഇവര്‍ ഇറക്കുക.
ഇറക്കുന്ന പണത്തിന്റെ പല മടങ്ങായി കിട്ടാനുള്ള എല്ലാ സാധ്യതയും സൗദിയില്‍ ഉണ്ടെന്ന് സ്ട്രാറ്റയുടെ സിഇഒ സുദര്ശന് ലോധ പറയുന്നു. ഇവര്‍ സൗദിയില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് കാര്യങ്ങള്‍ ബോധ്യപ്പെട്ടത്. ആദ്യത്തെ വര്‍ഷങ്ങളില്‍ പരമാവധി 50 മില്യണ്‍ വരെയായിരിക്കും നിക്ഷേപിക്കുക. പിന്നീട് ഇത് വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാം റെഡിയാവുന്നു
സ്ട്രാറ്റ സൗദിയില്‍ ഓഫീസുകള്‍ തുറക്കാനുള്ള ശ്രമത്തിലാണ്. വെയര്‍ ഹൗസുകളും തുടക്കത്തില്‍ തന്നെ തുറക്കും. 12 മുതല്‍ 18 ശതമാനം വരെ ലാഭമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അതില്‍ കുറഞ്ഞാല്‍ ശരിയാവില്ലെന്ന് കമ്പനി പറയുന്നു.
യുഎഇയിലെ റിയല്‍ എസ്റ്റേറ്റ് മേഖല ഇപ്പോള്‍ ഉറച്ചതാണ്. അവിടെ ഇനിയൊരു മാര്‍ക്കറ്റ് ഉണ്ടാക്കേണ്ട. പക്ഷേ സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് വിപണി വളര്‍ന്ന് വരികയാണ്. അവര്‍ക്ക് ഭാവിയെ കുറിച്ചുള്ള കാഴ്ച്ചപ്പാടും, അതിനനുസരിച്ചുള്ള പദ്ധതികളുമാണ് വരുന്നത്. ദുബായിയേക്കാള്‍ വളര്‍ച്ച അതുകൊണ്ട് അവിടെ സാധ്യമാണെന്നും സുദര്ശന് പറഞ്ഞു.
-
സർക്കാർ ജോലി വേണോ? 1,15 ലക്ഷം വരെ ശമ്പളം ലഭിക്കും..അപേക്ഷിക്കാം ഇങ്ങനെ -
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!











Click it and Unblock the Notifications