കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി നിശ്ചലമാകുന്നു; മക്കയിലും മദീനയിലും നമസ്‌കാരം നിര്‍ത്തി, പൊതുഗതാഗതം റദ്ദാക്കി

  • By Desk
Google Oneindia Malayalam News

റിയാദ്: പള്ളികളിലെ നമസ്‌കാരവും ജുമുഅയും നിര്‍ത്തിവയ്ക്കാന്‍ നേരത്തെ നിര്‍ദേശം നല്‍കിയ സൗദി ഭരണകൂടം വിശുദ്ധ ഹറം പള്ളികളിലെ പ്രാര്‍ഥനയ്ക്കും താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. മക്കയിലെയും മദീനയിലെയും പള്ളികളിലെ പുറംമുറ്റത്ത് നമസ്‌കാരവും ജുമുഅയും നിര്‍ത്തിവയ്ക്കാനാണ് പുതിയ തീരുമാനം.

നേരത്തെ രാജ്യത്തെ മറ്റു പള്ളികളില്‍ നിയന്ത്രണം പ്രഖ്യാപിച്ചപ്പോള്‍ മക്ക, മദീന പള്ളികള്‍ക്ക് ഇളവ് നല്‍കിയിരുന്നു. കൂടാതെ ശനിയാഴ്ച മുതല്‍ പൊതുഗതാഗതം നിര്‍ത്തിവയ്ക്കാനും സൗദി തീരുമാനിച്ചു. വിമാനം, ടാസ്‌കി സേവനങ്ങളാണ് രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കുന്നത്. സൗദി അറേബ്യയില്‍ നടപ്പാക്കിയ പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ....

കടുത്ത തീരുമാനം

കടുത്ത തീരുമാനം

കൊറോണ വൈറസ് രോഗ ഭീതി വ്യാപിച്ച പശ്ചാത്തലത്തിലാണ് കടുത്ത തീരുമാനം സൗദി ഭരണകൂടം സ്വീകരിച്ചത്. മക്കയിലെയും മദീനയിലെയും പള്ളികളിലെ പുറംമുറ്റത്തെ പ്രാര്‍ഥനകളും നിര്‍ത്തിവയ്ക്കാനാണ് പുതിയ തീരുമാനമെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ മറ്റു പള്ളികളിലെ പ്രാര്‍ഥനകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

നിയന്ത്രണം ഇങ്ങനെ

നിയന്ത്രണം ഇങ്ങനെ

മക്കയിലെ ഹറം പള്ളിയിലെ അകം ഭാഗത്ത് നമസ്‌കരിക്കുന്നതിന് നിയന്ത്രണമുണ്ട്. എന്നാല്‍ മക്ക, മദീന പള്ളികളിലെ പുറംഭാഗത്തുള്ള നമസ്‌കാരം നിര്‍ത്തിവച്ചിരിക്കുകയാണ്. വെളളിയാഴ്ച മുതലാണ് പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കുകയെന്ന് ഇരുപള്ളികളുടെയും ജനറല്‍ പ്രസിഡന്‍സി വക്താവ് ഹനി ബിന്‍ ഹുസ്‌നി ഹൈദറിനെ ഉദ്ധരിച്ച് സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കവാടങ്ങള്‍ അടച്ചിടും

കവാടങ്ങള്‍ അടച്ചിടും

മദീനയിലെ പ്രവാചകന്റെ പള്ളിയിലേക്കുള്ള കവാടങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചു. ചുരുക്കം ചിലര്‍ക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. വ്യാഴാഴ്ച മാത്രം 36 പേര്‍ക്ക് കൊറോണ വൈറസ് രോഗം സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം 274 ആയി ഉയര്‍ന്നു.

മറ്റു നിയന്ത്രണങ്ങള്‍

മറ്റു നിയന്ത്രണങ്ങള്‍

പള്ളികള്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെ, രാജ്യാന്തര വിമാന സര്‍വീസുകള്‍ സൗദി നിര്‍ത്തിവച്ചിരുന്നു. മക്കയിലേക്കുള്ള ഉംറ തീര്‍ഥാടകര്‍ക്ക് താല്‍ക്കാലിക വിലക്കുണ്ട്. സ്‌കൂള്‍, മാള്‍, റസ്റ്ററന്റ് എന്നിവയെല്ലാം അടച്ചു. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും സൗദി ഭരണകൂടം ആവശ്യപ്പെട്ടു.

രാജാവ് രാജ്യത്തെ അഭിസംബോധന ചെയ്തു

രാജാവ് രാജ്യത്തെ അഭിസംബോധന ചെയ്തു

സൗദി രാജാവ് സല്‍മാന്‍ അഞ്ച് മിനുട്ട് രാജ്യത്തോട് അഭിസംബോധന ചെയ്തു. രാജ്യം നേരിടുന്ന പ്രത്യേക സാഹചര്യം അദ്ദേഹം ഉണര്‍ത്തി. എല്ലാവരും ഒരുമിച്ച് നിന്ന് ഈ വിപത്തിനെതിരെ പോരാടണമെന്ന് രാജാവ് ആവശ്യപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ നാളുകളിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഗതാഗതം നിയന്ത്രിച്ചു

ഗതാഗതം നിയന്ത്രിച്ചു

രാജ്യാന്തര വിമാനങ്ങള്‍ നിര്‍ത്തിവയ്ക്കാനാണ് സൗദി നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആഭ്യന്തര സര്‍വീസുകളും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. വിമാനങ്ങള്‍, ബസുകള്‍, ടാക്‌സി, ട്രെയിന്‍ തുടങ്ങി എല്ലാ പൊതുഗതാഗത സംവിധാനങ്ങളും നിര്‍ത്തിവയ്ക്കും. ശനിയാഴ്ച മുതല്‍ 14 ദിവസത്തേക്കാണ് നിയന്ത്രണം.

 വിലക്ക ലംഘിച്ചാല്‍ നടപടി

വിലക്ക ലംഘിച്ചാല്‍ നടപടി

സര്‍ക്കാരിന്റെ നിയന്ത്രണം ലംഘിച്ച നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് തീരുമാനം. അടിയന്തര പ്രാധാന്യമുള്ള വിമാന സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി നല്‍കുക. സിവില്‍ വ്യോമയാന വകുപ്പ് നല്‍കുന്ന പ്രത്യേക അനുമതി ഇവര്‍ വാങ്ങിയിരിക്കണം. ഭക്ഷണ, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുള്ള ബസ് സര്‍വീസുകളും അനുവദിക്കും.

Recommended Video

cmsvideo
കടുത്ത നിയന്ത്രണങ്ങളുമായി ഒമാന്‍ | Oneindia Malayalam
 ഉച്ചകോടി മാറ്റിവച്ചു

ഉച്ചകോടി മാറ്റിവച്ചു

ഈ ആഴ്ച സൗദിയില്‍ നടക്കേണ്ടിയിരുന്ന ജി20 രാജ്യങ്ങളുടെ ഉച്ചകോടി മാറ്റിവച്ചു. എണ്ണ ഉല്‍പ്പാദന മേഖലയായ ഖത്തീഫില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 31 രാജ്യങ്ങളുടെയും യൂറോപ്യന്‍ യൂണിയന്റെയും വിമാനങ്ങള്‍ക്ക് സൗദി നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു.

English summary
Saudi Arabia bans prayers at mosques; suspends domestic transport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X