കൊവിഡ് വാക്സിൻ പരീക്ഷണത്തിന് സൌദി: ആദ്യഘട്ടം തുടങ്ങി, ചട്ടങ്ങൾ ഇങ്ങനെ
റിയാദ്: സൗദി അറേബ്യയിൽ കൊറോണ വൈറസ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം ആരംഭിച്ചു. ചൊവ്വാഴ്ചയാണ് ഇമാം അബ്ദുൾ റഹ്മാൻ ബിൻ ഫൈസൽ സർവകലാശാലയിലാണ് സൗദിയുടെ കൊവിഡ് വാക്സിന്റെ ക്ലിനിക്കൽ പരീക്ഷണത്തിന്റെ ആദ്യ ഘട്ടം ചൊവ്വാഴ്ച ആരംഭിച്ചത്. ലബോറട്ടറി പരീക്ഷണങ്ങൾ വിജയിക്കുകയും ഫലപ്രദമാണെന്ന് തെളിയിക്കുകയും ചെയ്താൽ മാത്രമേ രാജ്യത്ത് വികസിപ്പിച്ചെടുക്കുന്ന വാക്സിൻ കുത്തിവയ്പ്പിനായി ഉപയോഗിക്കുകയുള്ളൂ.
മാണി സി കാപ്പന് പാലാ സീറ്റ് നൽകില്ലെന്ന് പിണറായി വിജയൻ, കാപ്പന് കുട്ടനാട് മത്സരിക്കാം
രാജ്യത്തെ വിവിധ സർവ്വകലാശാലകളുടെ സഹകരണത്തോടെയാണ് സൌദിയിൽ വാക്സിൻ പരീക്ഷണങ്ങൾ ആരംഭിക്കുന്നതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ശാസ്ത്രീയ ഗവേഷകരുടെ പിന്തുണയും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കൊവിഡ് വ്യാപനത്തെ ചെറുക്കുന്നതിനായി യുകെയിലെയും സ്വീഡനിലെയും വാക്സിൻ നിർമാതാക്കളുമായി സൌദി യോജിച്ച് പ്രവർത്തിക്കുന്നുണ്ട്. രാജ്യം അസ്ട്രാസെനേക്ക പോലുള്ള കമ്പനികളിൽ നിന്നുള്ള വാക്സിനാണ് സൌദി ഇപ്പോൾ വാക്സിനേഷന് വേണ്ടി ഉപയോഗിക്കുന്നത്.
ഫെർമന്റേഷൻ ഘട്ടം മുതൽ, പ്ലാസ്മിഡ് വസ്തുക്കളുടെ അപകടസാധ്യത, സുരക്ഷ, ഗുണനിലവാരം എന്നിവ അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന വാക്സിൻ ഉത്പാദനം വരെയുള്ള കാര്യങ്ങളാണ് ഈ അന്താരാഷ്ട്ര സൗദിയുടെ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മരുന്നു പരീക്ഷണത്തിന്റെ പ്രോട്ടോക്കോൾ തയ്യാറാക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമുള്ള പ്രക്രിയകളും സന്നദ്ധപ്രവർത്തകരുടെ ആവശ്യവും ഉൾപ്പെടെയുള്ള മറ്റൊരു കരാർ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്താൻ പ്രത്യേക കേന്ദ്രവുമായും സൌദി ഒപ്പുവച്ചിട്ടുണ്ട്. പ്രോജക്റ്റിന്റെ ഇടക്കാല, അന്തിമ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിന് പ്രത്യേക അ അധികാരികളിൽ നിന്നും സംഘത്തിൽ നിന്നും ആവശ്യമായ അംഗീകാരങ്ങളും ഇതിൽ ഉൾപ്പെടുന്നതാണ്.